News
ആ കാര്യത്തില്‍ തനിക്ക് കുറ്റബോധം തോന്നിയിട്ടില്ല; നാഗചൈതന്യ
ആ കാര്യത്തില്‍ തനിക്ക് കുറ്റബോധം തോന്നിയിട്ടില്ല; നാഗചൈതന്യ
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് നാഗചൈതന്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സാമന്തയുമായുള്ള വിവാഹമോചന വാര്‍ത്തകളെല്ലാം തന്നെ വൈറലായിരുന്നു.
ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ വിവാഹമോചനത്തിന് ശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് നടന്. ജീവിതത്തിലെ ഏറ്റവും കുറ്റകരമായ നിമിഷം ഏതാണെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു നാഗചൈതന്യയുടെ മറുപടി.
‘ജീവിതത്തിലൊരിക്കലും തനിക്ക് കുറ്റബോധം തോന്നിയിട്ടില്ലെന്നാണ് നാഗ ചൈതന്യയുടെ മറുപടി. താന്‍ തിരഞ്ഞെടുത്ത ചില സിനിമകള്‍ വിജയിച്ചില്ല എന്നതൊഴിച്ചാല്‍ മറ്റൊന്നും ഉണ്ടായിട്ടില്ലെന്നും’ താരം കൂട്ടിച്ചേര്‍ത്തു.
സാമന്തയുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് ശേഷം നടി ശോഭിതയുമായും നാഗ അടുപ്പത്തിലാണെന്ന് പറയപ്പെടുന്നു. ലണ്ടനില്‍ വെച്ച് ഇരുവരും ഒരുമിച്ച് എടുത്ത ചിത്രം വൈറലായിരുന്നു. കഴിഞ്ഞ ആറ് മാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വാര്‍ത്ത സ്ഥിരീകരിക്കാന്‍ താരങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. നാഗചൈത്യനയുടെ സഹോദരനും നടനുമായ അഖില്‍ അക്കിനേനിയോട് ശോഭിതയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചിരുന്നു. ഏജന്റ് എന്ന സിനിമയുടെ പ്രമോഷനിടെയായിരുന്നു ചോദ്യം. ഇതേക്കുറിച്ച് തനിക്ക് യാതൊരു ധാരണയുമില്ലെന്നാണ് അഖിലിന്റെ മറുപടി.
