Malayalam Breaking News
പ്രിത്വിരാജ് – പാർവതി ചിത്രം മൈ സ്റ്റോറി ഇന്റർനെറ്റിൽ !!!
പ്രിത്വിരാജ് – പാർവതി ചിത്രം മൈ സ്റ്റോറി ഇന്റർനെറ്റിൽ !!!
By
പ്രിത്വിരാജ് – പാർവതി ചിത്രം മൈ സ്റ്റോറി ഇന്റർനെറ്റിൽ !!!
ഏറെ പ്രതിഷേധങ്ങൾ നേരിട്ട സിനിമയാണ് പ്രിത്വിരാജ് – പാർവതി ഒന്നിച്ച മൈ സ്റ്റോറി. റിലീസിന് മുൻപേ പാർവതിയോടുള്ള വിധ്വേഷം ചിത്രത്തിലെ ഗാനത്തിന് ഡിസ്‌ലൈക്കുകൾ നേടി കൊടുത്തു. റിലീസ് ചെയ്ത് രണ്ടു ദിവസം പിന്നിട്ടപ്പോൾ ചിത്രം ഇൻറർനെറ്റിൽ എത്തി.
റോഷ്‌നി ദിനകർ സംവിധാനം ചെയ്ത മൈ സ്റ്റോറി തീയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. അതിനിടെയാണ് ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റിൽ പ്രത്യക്ഷപ്പെട്ടത്.ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്.
മനോജ് കെ ജയന്‍, ഗണേശ് വെങ്കട്ടരാമന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹോളിവുഡ് താരം റോജര്‍ നാരായണാണ് ചിത്രത്തിൽ വില്ലനാകുന്നത്. സ്‌പെയിനിലും പോര്‍ച്ചുഗലിലുമായാണ് ചിത്രീകരണം നടന്നത്.
my story movie leaked