Malayalam Breaking News
ഇനി കാത്തിരിപ്പിന്റെയും പ്രാർത്ഥനയുടെയും നീണ്ട 11 മണിക്കൂർ ; പുറംലോകം കാണാൻ കൊതിച്ച് ഇനി 9 പേർ കൂടി ഗുഹക്കുള്ളിൽ !!!
ഇനി കാത്തിരിപ്പിന്റെയും പ്രാർത്ഥനയുടെയും നീണ്ട 11 മണിക്കൂർ ; പുറംലോകം കാണാൻ കൊതിച്ച് ഇനി 9 പേർ കൂടി ഗുഹക്കുള്ളിൽ !!!
By
ഇനി കാത്തിരിപ്പിന്റെയും പ്രാർത്ഥനയുടെയും നീണ്ട 11 മണിക്കൂർ ; പുറംലോകം കാണാൻ കൊതിച്ച് ഇനി 9 പേർ കൂടി ഗുഹക്കുള്ളിൽ !!!
ലോകമെമ്പാടുമുള്ളവരുടെ പ്രാർത്ഥന ഫലം കാണുകയാണ്. റഷ്യയിൽ വേൾഡ് കപ്പ് ആവേശം ഉയരുമ്പോളും തായ്‌ലൻഡിലെ ഗുഹക്കുള്ളിൽ പെട്ട ഫുട്ബോൾ കളിക്കാരായ കുട്ടികൾക്കായാണ് ലോകം പ്രാർത്ഥിച്ചത്.
ഫുട്ബോൾ കോച്ച് ഉൾപ്പടെ 13 പേരാണ് ഗുഹയിൽ അകപ്പെട്ടത്. ഇപ്പോൾ നാല് പേരെയാണ് കനത്ത മഴയിലും പുറത്തെത്തിച്ചത്. ബാക്കിയുള്ളവരെ ഇവരെ രണ്ട് ദിവസം കൊണ്ട് പുറംലോകത്ത് എത്തിക്കും. ഏതു സമയത്തും മഴ പെയ്യാമെന്നത് രക്ഷാപ്രവര്‍ത്തനത്തിനു കനത്ത സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. മഴ പെയ്താല്‍ ജലനിരപ്പുയരുകയും കുട്ടികള്‍ അപകടത്തിലാകുകയും ചെയ്യും.
ഏതാനും ദിവസങ്ങളായി മഴ മാറി നിന്നതിനാല്‍ കുട്ടികളിലേക്ക് എത്താനുള്ള വഴികള്‍ കൂടുതല്‍ വ്യക്തമായതാണ് ഇപ്പോള്‍ത്തന്നെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കാരണമായത്. മഴ കുറഞ്ഞതോടെ ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം താഴ്ന്നിരുന്നു. ഇതോടെ ഗുഹയില്‍ നിന്നുപുറത്തേക്കുള്ള വഴിയില്‍ പലയിടത്തും കുട്ടികള്‍ക്കു നടന്നെത്താനുമാവും.
ഓരോ കുട്ടിക്കുമൊപ്പം ഒരു ഡൈവര്‍ വീതമുണ്ടാകും. ബഡ്ഡി ഡൈവിങ് എന്ന രീതിയിലൂടെ ഇടുങ്ങിയ, ദുര്‍ഘടമായ വഴികളിലൂടെ നീന്തിയെത്തുന്നു. ചിലയിടത്ത് ശക്തമായ അടിയൊഴുക്കുമുണ്ട്. ഇരുണ്ട, ചെളിവെള്ളം നിറഞ്ഞ കുഴികളും ധാരാളമാണ്.
ജൂണ്‍ 23നാണു 12 കുട്ടികളും ഫുട്‌ബോള്‍ പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. പത്താം ദിവസം ഇവരെ കണ്ടെത്തിയെങ്കിലും ഇതുവരെ പുറത്തെത്തിക്കാനാകാത്തതായിരുന്നു ആശങ്കയുളവാക്കിയത്. പുറത്ത് കാത്ത് നില്‍ക്കുന്ന മാതാപിതാക്കള്‍ മക്കളെ ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്. ഓരോ കുട്ടിയും പുറത്തെത്തുമ്ബോള്‍ കൂടിയിരിക്കുന്നവരുടെ മുഖത്ത് ആഹ്ലാദം മാത്രം.പുറത്തെത്തിയ നാലു പേര്‍ ചിയാങ് റായിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു പേര്‍ ഗുഹയ്ക്കകത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിയിട്ടുണ്ട്.
thailand cave rescue