Malayalam
സര്‍പ്രൈസ് ഉണ്ടെന്ന് ജിപിയും ഗോപികയും; എന്തൊക്കെയോ വിചാരിച്ചു, ഇതാണോ സര്‍പ്രൈസ് എന്ന് കമന്റുകള്‍; വൈറലായി വീഡിയോ
സര്‍പ്രൈസ് ഉണ്ടെന്ന് ജിപിയും ഗോപികയും; എന്തൊക്കെയോ വിചാരിച്ചു, ഇതാണോ സര്‍പ്രൈസ് എന്ന് കമന്റുകള്‍; വൈറലായി വീഡിയോ
മലയാള മിനിസ്‌ക്രീന്‍ ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. തൃശ്ശൂര്‍ വടക്കുനാഥ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും താലികെട്ട്. പിന്നാലെ വമ്പന്‍ പാര്‍ട്ടിയും ഇരുവരും നടത്തിയിരുന്നു. വിവാഹത്തിന് ഒരാഴ്ച മുന്നേ തന്നെ വിവാഹ ആഘോഷ പരിപാടികള്‍ക്ക് ഇരു കുടുംബവും തുടക്കമിട്ടിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
തങ്ങളുടെ ചെറിയ വിശേഷങ്ങള്‍ വരെ യൂട്യൂബ് ചാനലിലൂടെ ജി പിയും ഗോപികയും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു പുതിയ സര്‍െ്രെപസ് എന്ന് പറഞ്ഞ് ജി പി പങ്കുവെച്ച വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇരുവരും ഒരു ബ്രാന്റിന്റെ ബ്രാന്റ് അംബാസിഡര്‍ ആയ സന്തോഷമാണ് പങ്കുവെച്ചിരിക്കുന്നത്. ഇതിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരുന്നത്.
സര്‍പ്രൈസ് എന്ന് കേട്ടപ്പോള്‍ എന്തൊക്കെയോ വിചാരിച്ചു, ഇതാണോ സര്‍പ്രൈസ്്, ഗാപിക ഗര്‍ഭിണിയായ കാര്യം പറയാന്‍ ആയിരക്കും എന്ന് പ്രതീക്ഷിച്ച് വന്നവര്‍ ഞങ്ങളെ പറ്റിച്ചുവല്ലേ, സര്‍െ്രെപസ് എന്ന് കേട്ടപ്പോള്‍ എന്തൊക്കെയോ വിചാരിച്ചു എന്നിങ്ങനെ പോകുന്നു കമന്റുകള്‍. എന്തായാലും ഇരുവരും ഒരുമിച്ചെത്തിയ വീഡിയോ കണ്ട സന്തോഷത്തിലാണ് ആരാധകര്‍.
ജിപി വന്ന ശേഷം ഗോപികയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. മിനിസ്‌ക്രീനില്‍ മാത്രം തിളങ്ങി നിന്നിരുന്ന താരം ബിഗ്‌സ്‌ക്രീനിലേയ്ക്ക് എത്തുകയാണ്. നായികയായി ആണ് താരം അഭിനയിക്കുന്നത് എന്നാണ് വിവരം. തന്റെ ഭാര്യ ഏറെ ഭാഗ്യവതിയാണ് എന്നാണ് ഗോപിക സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിനെക്കുറിച്ച് ജി പി പറഞ്ഞത്. മാളികപ്പുറം എന്ന ചിത്രത്തിന്റെ ടീം ആണ് സുമതി വളവ് എന്ന ചിത്രം ഒരുക്കുന്നത്. അര്‍ജുന്‍ അശോകനാണ് നായകന്‍ ആയി എത്തുന്നത്. നടന്‍ സുരേഷ് ഗോപിയാണ് ചിത്രം പ്രഖ്യാപിച്ചത്.
നടന്‍ ആണെങ്കിലും അവതാരകന്‍ എന്ന നിലയിലാണ് ജിപിയെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. എംജി ശശി സംവിധാനം ചെയ്ത ‘അടയങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഡി 4 ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജിപി മലയാളം പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തി നേടിയത്. തുടര്‍ന്ന ്‌നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ‘ഡാഡി കൂള്‍,’ ‘ഐജി,’ ‘വര്‍ഷം’, ‘പ്രേതം 2’ എന്നിവ ജി പിയുടെ ശ്രദ്ധേയമായ ചില ചിത്രങ്ങളാണ്.
അതേസമയം, ഗോപികയാകട്ടെ ബാലതാരമായി ആണ് അഭിനയത്തിലേയ്ക്ക് എത്തുന്നത്. ‘ശിവം’, ‘ബാലേട്ടന്‍’ തുടങ്ങിയ സിനിമകളില്‍ ബാലതാരമായാണ് ഗോപിക തന്റെ കരിയര്‍ ആരംഭിച്ചത്. ‘ബാലേട്ടന്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മൂത്ത മകളുടെ വേഷമാണ് ഗോപിക അവതരിപ്പിച്ചത്. അതേ സിനിമയില്‍ തന്നെ ഗോപികയുടെ അനുജത്തി കീര്‍ത്തന ഇളയ മകളായും അഭിനയിച്ചിരുന്നു.
സാന്ത്വനം എന്ന സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെയാണ് ഗോപിക ശ്രദ്ധേയയായത്. സിനിമകള്‍ക്ക് പുറമെ നിരവധി സീരിയലുകളിലും ടിവി ഷോകളിലും ഗോപിക പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അഭിനയ ജീവിതത്തോടൊപ്പം പഠനവും തുടര്‍ന്ന താരം ഒരു ആയുര്‍വേദ ഡോക്ടര്‍ കൂടിയാണ്. പലരും ധരിച്ചിരുന്നത് ഇവരുടേത് പ്രണയവിവാഹമായിരുന്നുവെന്നാണ്.
എന്നാല്‍ വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. ജിപിയുടെ അച്ഛന്റെ അനുജത്തി മേമയും ഗോപികയുടെ അച്ഛന്റെ ചേച്ചിയും കൂട്ടുകാരാണ്. പതിനഞ്ച് വര്‍ഷത്തെ സുഹൃദം അവര്‍ക്കിടയിലുണ്ട്. അവരാണ് ജിപിയും ഗോപികയും വിവാഹിതരായാല്‍ നന്നാകുമെന്ന് ആദ്യം മനസിലാക്കിയതും അതിനുള്ള എല്ലാ മുന്‍കയ്യും എടുത്തതും. അവര്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സംഭാഷണത്തിന്റെ ഫലമായിട്ടാണ് ജിപിഗോപിക വിവാഹം നടന്നത്.
