Malayalam
എമ്പുരാൻ മാത്രമല്ല; ലൂസിഫറിന് മൂന്നാം ഭാഗമുണ്ട്;മുരളി ഗോപി…
എമ്പുരാൻ മാത്രമല്ല; ലൂസിഫറിന് മൂന്നാം ഭാഗമുണ്ട്;മുരളി ഗോപി…
പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ലൂസിഫർ വിജയം നേടിയതിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിനായി കാത്തിരിക്കുന്ന ആരധകർക്കിടയിലേക്ക് ലൂസിഫറിന് മൂന്ന് ഭാഗങ്ങളുണ്ടാകുമെന്ന് വെളിപ്പെടുത്തി തിരക്കഥാകൃത്ത് മുരളി ഗോപി. ചിത്രം ആദ്യം വെബ് സീരീസായി ഇറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന ‘ജീവിതം, സിനിമ’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ബോളിവുഡ് താരം വിവേക് ഒബ്രോയ്, സായ്കുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സച്ചിന്‍ കടേക്കര്‍, ശിവജി ഗുരുവായൂര്‍, ജോണി വിജയ്, , സുനില്‍ സുഖദ, ആദില്‍ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോന്‍, ബാബുരാജ്, സാനിയ അയ്യപ്പന്‍, ഷോണ്‍ റോമി, മാലാ പാര്‍വതി, ശ്രേയാ രമേശ്, താരാ കല്യാണ്‍, കൈനകരി തങ്കരാജ് തുടങ്ങി ഒരു വലിയ താരനിര ലൂസിഫറിൽ വേഷമിട്ടിരുന്നു
പൃഥ്വി രാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫർ മലയാളത്തിലെ ആദ്യ 200 കോടി ചിത്രമെന്ന ഖ്യാതി ലൂസിഫർ നേടുകയും ചെയ്യ്തു. ഇത് മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന കളക്ഷൻ കൂടിയാണ്.
മുരളി ഗോപിയുടെ തിരക്കഥയിൽ സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ പകര്ന്നാടിയപ്പോൾ ആദ്യ സംവിധാന സംരംഭം ഗംഭീരമായ ആശ്വാസത്തിലായിരുന്നു പ്രിത്വിരാജ് ഇതിനു പിന്നാലെയാണ് ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിക്കപ്പെട്ടത്
തിരക്കഥാകൃത്തായ മുരളി ഗോപി ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ചാണ് ഇപ്പോള്‍ പലപ്പോഴും തന്നോടു സംസാരിക്കുന്നതെന്നും ആരോടും പറയരുത് എന്ന് പറഞ്ഞ രഹസ്യമാണിതെന്നും പ്രിഥ്വിരാജ് ഒരിക്കൽ പറഞ്ഞിരുന്നു .
Murali Gopi about Lucifer third part, Empuraan, MBIFL 2020……
