Connect with us

തെലുങ്കില്‍ പ്രിയദര്‍ശിനിയായി നയന്‍താര; ഗോഡ്ഫാദറില്‍ ചിരഞ്ജീവിയും നയന്‍താരയും പ്രധാന വേഷങ്ങളില്‍

Malayalam

തെലുങ്കില്‍ പ്രിയദര്‍ശിനിയായി നയന്‍താര; ഗോഡ്ഫാദറില്‍ ചിരഞ്ജീവിയും നയന്‍താരയും പ്രധാന വേഷങ്ങളില്‍

തെലുങ്കില്‍ പ്രിയദര്‍ശിനിയായി നയന്‍താര; ഗോഡ്ഫാദറില്‍ ചിരഞ്ജീവിയും നയന്‍താരയും പ്രധാന വേഷങ്ങളില്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമാണ് ലൂസിഫര്‍, ബോക്‌സ് ഓഫീസില്‍ ഏറെ വിജയം നേടിയ ചിത്രം തെലുങ്കില്‍ ഗോഡ്ഫാദര്‍ എന്ന പേരില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. തമിഴ് സംവിധായകന്‍ മോഹന്‍രാജയാണ് ചിരഞ്ജീവിയെ നായകനാക്കി ഗോഡ്ഫാദര്‍ ഒരുക്കുന്നത്.

മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ നയന്‍താര ആണ് തെലുങ്കില്‍ അവതരിപ്പിക്കുന്നതെന്നാണ് വിവരം.

ഇപ്പോഴിതാ ചിത്രത്തിലെ നയന്‍താരയുടെ ലുക്ക് സംവിധായകന്‍ തന്നെ പുറത്തുവിട്ടിരിക്കുന്നു.സത്യദേവ് കഞ്ചരണയാണ് ചിത്രത്തിലെ മറ്റൊരു താരം.

സിനിമയുടെ പ്രധാന ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം സമൂഹമാധ്യമങ്ങളിലൂടെ മോഹന്‍രാജ പങ്കുവെച്ചു. മോഹന്‍രാജയുടെ തനി ഒരുവന്‍, വേലൈക്കാരന്‍ എന്നീ സിനിമകളിലും നയന്‍താരയായിരുന്നു നായിക.

More in Malayalam

Trending