Connect with us

റാമിൽ ഇന്ദ്രജിത്തുമെത്തി; ലൂസിഫറിന് ശേഷം മോഹന്‍ലാലും, ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രം!

Malayalam

റാമിൽ ഇന്ദ്രജിത്തുമെത്തി; ലൂസിഫറിന് ശേഷം മോഹന്‍ലാലും, ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രം!

റാമിൽ ഇന്ദ്രജിത്തുമെത്തി; ലൂസിഫറിന് ശേഷം മോഹന്‍ലാലും, ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രം!

ദൃശ്യത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റാം.
നൂറോളം ദിവസങ്ങളാണ് ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആറ് രാജ്യങ്ങളില്‍ നടക്കുന്ന കൊലപാതകങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മാസ്സ് പടമായിരിക്കുമിതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ഇന്ദ്രജിത്തും ചിത്രത്തില്‍ അഭിയനയിക്കുന്നുണ്ട്. ലൂസിഫറിന് ശേഷം മോഹന്‍ലാലും, ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് റാം.

തൃഷ അഭിനയിക്കുന്ന മലയാളത്തിലെ രണ്ടാമത്തെ ചിത്രമാണ് റാം. ഇംഗ്ലണ്ട്, ഈജിപ്ത്, കൊച്ചി എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. അഭിഷേക് ഫിലിംസ് ആന്റ് പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ രമേശ് പിള്ള, സുധന്‍ എസ്.പിള്ള എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു ജോസഫും, മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പ്രതീക്ഷ വാനോളം ആണ്. മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് തൃഷ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇസ്താംബൂള്‍, ലണ്ടന്‍,കെയ്‌റോ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഷൂട്ടിംഗിനായി നിശ്ചയിച്ചിട്ടുണ്ട്. 2020 ഓണം റിലീസായി ചിത്രം എത്തും.

about mohanlal new film ram

More in Malayalam

Trending

Recent

To Top