Connect with us

ലൂസിഫറിൽ പ്രതിപാദിച്ച ഡ്രഗ് ഫണ്ടിങ് ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല; മുരളി ഗോപി!

Movies

സമകാലിക സംഭവങ്ങളോട് പ്രതികരിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി പങ്ക് വെച്ച് ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു . ലൂസിഫര്‍ സിനിമയിൽ പ്രതിപാദിച്ച മയക്കുമരുന്നിന്റെ വിപത്ത് ഇത്ര വേഗം ഒരു ജനതയുടെ മുകളിലേക്ക് പതിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് മുരളി ഗോപി.

കേരളത്തിലെ യുവാക്കൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സമഗ്രമായ രാഷ്ട്രീയ ഇച്‌ഛാശക്‌തിയില്ലാതെ ഈ വിപത്തിനെ തുടച്ചുനീക്കാനാകില്ലെന്നും മുരളി ഗോപി സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.

‘2018 ൽ ലൂസിഫർ എഴുതുമ്പോൾ, അതിൽ പ്രതിപാദിച്ച ഡ്രഗ് ഫണ്ടിങ് എന്ന ഡമോക്ലസിന്റെ വാൾ, 5 വർഷങ്ങൾക്ക് ശേഷം, ഇന്ന്, അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും.

സമഗ്രമായ രാഷ്ട്രീയ ഇച്‌ഛാശക്‌തിയില്ലാതെ എത്ര തന്നെ പൊതു ഉത്ബോധനം നടത്തിയാലും, മുൻ വാതിൽ അടച്ചിട്ട് പിൻ വാതിൽ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളിൽ കേട്ടുകേൾവി പോലും ഇല്ലാത്ത മാരക രാസങ്ങൾ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യും.’’–എന്നാണ് മുരളി ഗോപിയുടെ വാക്കുകൾ.

Continue Reading
You may also like...

More in Movies

Trending

Recent

To Top