Connect with us

രാജു ലൂസിഫറിലേക്ക് വിളിച്ചപ്പോൾ ഞെട്ടി, എന്നാൽ വെറുമൊരു കഥാപാത്രമായിരുന്നില്ല പ്രിയദർശിനി എന്നത് സിനിമ റിലീസായപ്പോൾ മനസിലായി; മഞ്ജു വാര്യർ

Actress

രാജു ലൂസിഫറിലേക്ക് വിളിച്ചപ്പോൾ ഞെട്ടി, എന്നാൽ വെറുമൊരു കഥാപാത്രമായിരുന്നില്ല പ്രിയദർശിനി എന്നത് സിനിമ റിലീസായപ്പോൾ മനസിലായി; മഞ്ജു വാര്യർ

രാജു ലൂസിഫറിലേക്ക് വിളിച്ചപ്പോൾ ഞെട്ടി, എന്നാൽ വെറുമൊരു കഥാപാത്രമായിരുന്നില്ല പ്രിയദർശിനി എന്നത് സിനിമ റിലീസായപ്പോൾ മനസിലായി; മഞ്ജു വാര്യർ

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിൽക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തിൽ നിന്നും പിന്മാറിയ താരം പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. ലേഡി സൂപ്പർസ്റ്റാറായി ആരാധകർ വാഴ്ത്തുന്ന മഞ്ജു ഓൺസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഏവർക്കും പ്രിയങ്കരിയാണ്.\

ഇപ്പോഴിതാ ലൂസിഫർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാന്റെ റിലീസ് വിവരങ്ങൾ ചർച്ചയായിരിക്കെ ഇതിലെ മഞ്ജുവിന്റെ കഥാപാത്രത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. എനിക്ക് വളരെ സന്തോഷമായിരുന്നു. രാജു ഇങ്ങനെ സിനിമ സംവിധാനം ചെയ്യുന്നുവെന്നും, ലൂസിഫർ എന്നാണ് സിനിമയുടെ പേരെന്നും കേട്ടപ്പോൾ ഒരുപാട് സന്തോഷം ഉണ്ടായി.

രാജുവിന് സംവിധാനത്തിനോടുള്ള താത്പര്യം എല്ലാവർക്കും അറിയാവുന്നതാണ്. രാജു തന്നെ അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്. തീർച്ചയായും രാജു സംവിധാനം ചെയ്യുന്ന ഒരു പ്രൊജക്ട് അത്രയും പെർഫെക്ട് ആയിരിക്കുമെന്നതിൽ സംശയമില്ല. രാജുവിനെ അടുത്തറിയാവുന്നവർക്കെല്ലാം ആ ഉറപ്പുണ്ട്. പിന്നെ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്നു എന്നതും ശ്രദ്ധേയമാണ്.

ലൂസിഫറിലേക്ക് എത്തുന്നതിനു മുന്നേ ഞാൻ വ്യക്തിപരമായി രാജുവിനോട് അടുപ്പം സൂക്ഷിച്ചിരുന്നില്ല. എങ്കിലും ഒരിക്കൽ ഒരു സിനിമ സംവിധാനം ചെയ്യുമെന്നത് എനിക്കും ഉറപ്പുണ്ടായിരുന്നു. എന്നാൽ ഞാനും ആ സിനിമയുടെ ഭാ​ഗമാവുമെന്ന് ചിന്തിച്ചിട്ടു പോലുമില്ല. അതിനാൽ തന്നെ രാജു ലൂസിഫറിലേക്ക് വിളിച്ചപ്പോൾ ഞെട്ടലുണ്ടായി.

എന്നാൽ വെറുമൊരു കഥാപാത്രമായിരുന്നില്ല പ്രിയദർശിനി എന്നത് സിനിമ റിലീസായപ്പോൾ തന്നെ മനസിലായി. അത്രയും ശക്തയായ സ്ത്രീ കഥാപാത്രം തന്നെയായിരുന്നു രാജു തന്നത്. രാജുവിനൊപ്പം ഇതുവരെ അഭിനയിക്കാൻ സാധിച്ചിട്ടില്ല. പക്ഷേ സംവിധാനം ചെയ്ത് സിനിമയിൽ അഭിനയിക്കാൻ സാധിച്ചു എന്നും മഞ്ജു വാര്യർ പറയുന്നു.

2019ലാണ് ലൂസിഫർ റിലീസ് ആകുന്നത്. ഈ ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ്, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.മലയാള സിനിമ അതുവരെ കാണാത്ത തരത്തിലുള്ള സിനിമാറ്റിക്ക് മാജിക്കാണ് ലൂസിഫർ സമ്മാനിച്ചത്.

2024 ൽ എമ്പുരാൻ എന്ന പേരിൽ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം റിലീസിനൊരുങ്ങുമ്പോൾ പ്രേക്ഷകരെല്ലാം ഏറെ ആവേശത്തിലാണ്. വളരെ വലിയ ബജറ്റിലാണ് ചിത്രം എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. പാൻ ഇന്ത്യൻ ചിത്രമായല്ല, പാൻ വേൾഡ് ചിത്രമായാണ് എമ്പുരാൻ പുറത്തുവരുന്നതെന്നാണ് മോഹൻലാൽ സിനിമയെ കുറിച്ച് പറഞ്ഞത്.

ലൂസിഫറിന് മൂന്ന് ഭാഗങ്ങൾ ഉണ്ടായിരിക്കുമെന്ന് മുമ്പ് പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എമ്പുരാൻ വലിയ സിനിമയാണ്. വലിയ സിനിമയെന്നു പറഞ്ഞാൽ അതിൻറെ കഥാപശ്ചാത്തലം വലുതാണ്. സിനിമ ഒരു സാധാരണ സിനിമയാണ്. ലൂസിഫറിൽ കണ്ട ടൈംലൈനിന് മുൻപ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനിൽ ഉണ്ടാവും.

‘ലൂസിഫർ ഒരു ത്രീ പാർട്ട് ഫിലിം ഇവൻറ് ആണ്. ലൂസിഫറിന്റെ ലോകം പാർട്ട്-2 ആകുമ്പോൾ ഒന്നു കൂടി വികസിക്കും. നിങ്ങൾ ലൂസിഫർ 1-ൽ കണ്ട പലതിന്റെയും പിന്നിൽ മറ്റ് ചിലത് കൂടി ഉണ്ട്. അതിനൊരു മൂന്നാം ഭാഗവും ഉണ്ടാവും എന്നും അദ്ദേഹം പറഞ്ഞിരുന്നു. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ.

ആശിർവാദ് സിനിമാസസും ലൈക പ്രൊഡക്ഷൻസും സംയുക്തമായാകും എമ്പുരാൻ നിർമ്മിക്കുക. 20ഓളം വിദേശരാജ്യങ്ങളിലാണ് ചിത്രീകരണം. സുരേഷ് ബാലാജിയും ജോർജ് പയസ് തറയിലും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്ഷൻ.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാകും ചിത്രം പ്രദർശനത്തിന് എത്തുക.

More in Actress

Trending