Connect with us

നിരഞ്ജ് മണിയൻപിള്ള രാജു വിവാഹിതനാകുന്നു; വധു ആരാണെന്ന് അറിയാമോ ?

Movies

നിരഞ്ജ് മണിയൻപിള്ള രാജു വിവാഹിതനാകുന്നു; വധു ആരാണെന്ന് അറിയാമോ ?

നിരഞ്ജ് മണിയൻപിള്ള രാജു വിവാഹിതനാകുന്നു; വധു ആരാണെന്ന് അറിയാമോ ?

നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് വിവാഹിതനാകുന്നു. നിരഞ്ജനയാണ് വധു. പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളാണ് നിരഞ്ജന. ഡിസംബർ ആദ്യ വാരം വിവാഹം നടക്കും. തുടർന്ന് അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരത്ത് വച്ച് സിനിമാ സഹപ്രവർത്തകർക്കായി റിസപ്ഷൻ ഒരുക്കും.

ഫാഷൻ ഡിസൈനറാണ് നിരഞ്ജന. ഡൽഹി പേൾസ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫാഷൻ ഡിസൈനിങിൽ ബിരുദാനന്തരബിരുദം നേടിയിരുന്നു.

മണിയൻപിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. മൂത്ത മകൻ സച്ചിൻ. ഡോ. ഐശ്വര്യയാണ് ഭാര്യ.

ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് അഭിനയരംഗത്തെത്തുന്നത്. തുടർന്ന് ഡ്രാമ, സകലകലാശാല, ബോബി, ഫൈനൽസ്, സൂത്രക്കാരൻ, താത്വിക അവലോകനം തുടങ്ങിയ സിനിമകളിൽ പ്രധാനവേഷങ്ങളിലെത്തി. വിവാഹആവാഹനം എന്ന ചിത്രമാണ് നിരഞ്ജിന്റേതായി ഈ അടുത്ത് തിയറ്ററുകളിലെത്തിയത്. കാക്കിപ്പട, ഡിയർ വാപ്പി, നമുക്ക് കോടതിയിൽ കാണാം എന്നിവയാണ് പുതിയ പ്രോജക്ടുകൾ

Continue Reading
You may also like...

More in Movies

Trending