Malayalam
എനിക്ക് ദൃഷ്ടിദോഷമുണ്ട്, എന്റെ ഒരു സിനിമ രണ്ട് ദിവസം നന്നായി ഓടിയാല്‍ എനിക്ക് പനി പിടിക്കും; ദൃഷ്ടിദോഷം മാറ്റാനാണ് ഫോണ്‍ കോളുകള്‍ അറ്റന്റ് ചെയ്യുന്നത്; മുകേഷ്
എനിക്ക് ദൃഷ്ടിദോഷമുണ്ട്, എന്റെ ഒരു സിനിമ രണ്ട് ദിവസം നന്നായി ഓടിയാല്‍ എനിക്ക് പനി പിടിക്കും; ദൃഷ്ടിദോഷം മാറ്റാനാണ് ഫോണ്‍ കോളുകള്‍ അറ്റന്റ് ചെയ്യുന്നത്; മുകേഷ്
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങാളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച അദ്ദേഹം അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നാണ് അഭിനയത്തിലേക്ക് എത്തിയത്. സഹനടനായും നായകനായുമെല്ലാം മുകേഷ് വെള്ളിത്തിരയില്‍ തിളങ്ങിയിട്ടുണ്ട്. ഒപ്പം മിനിസ്‌ക്രീനിലും രാഷ്ട്രീയത്തിലുമെല്ലാം അദ്ദേഹം സജീവമാണ്. അതുപോലെ ഇടയ്ക്ക് വെച്ച് മുകേഷിന്റെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഒരിക്കല്‍ ഫോണില്‍ സഹായം ചോദിച്ച് വിളിച്ച വിദ്യാര്‍ഥിയോട് കയര്‍ത്തും പരുഷമായും സംസാരിച്ച മുകേഷിനെതിരേ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒരു കുട്ടിയോട് ഇങ്ങിനെ സംസാരിക്കുന്ന ഒരാള്‍ എങ്ങിനെയാണ് ജനസേവകനാകുന്നതെന്നാണ് അന്ന് സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ കുറിച്ചത്. അതുപോലെ തന്നെ രാത്രിയില്‍ തന്നെ വിളിച്ച ആരാധകനോട് അന്തസ് വേണമെടാ അന്തസ് എന്ന് മുകേഷ് പ്രതികരിച്ചതും വൈറലായിരുന്നു.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ 10ആം ക്ലാസുകാരനാണ് മുകേഷിനോട് പരാതി പറയാന്‍ വിളിച്ചത്. കൂട്ടുകാരന്‍ കൊടുത്ത നമ്പര്‍ ഉപയോഗിച്ചായിരുന്നു വിളി. ഫോണ്‍ എടുത്തപാടെ കുറ്റവാളികളെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു മുകേഷിന്റെ സംസാരം. ആറ് പ്രാവശ്യം എന്തിനാണ് വിളിച്ചത് ഒറ്റപ്പാലം എംഎല്‍എ മരിച്ചോ, അയാളെ വിളിക്കാതെ എന്തിനാണ് എന്നെ വിളിച്ചത് എന്നുതുടങ്ങി ശകാരവര്‍ഷമായിരുന്നു വിദ്യാര്‍ത്ഥിക്ക് നേരെ മുകേഷ് നടത്തിയത്.
പലവട്ടം മുകേഷിന്റെ ഫോണ്‍ കോളുകള്‍ സോഷ്യല്‍മീഡിയയില്‍ ലീക്കായിട്ടുണ്ട്. ചിലര്‍ തന്നെ ബുദ്ധിമുട്ടിക്കാന്‍ മനപൂര്‍വം വിളിച്ച് ഉപദ്രവിക്കുന്നതാണെന്ന് മുകേഷും ഒരിക്കല്‍ പ്രതികരിച്ച് പറഞ്ഞിരുന്നു. നടന്‍ എന്ന രീതിയില്‍ മുന്നൂറോളം സിനിമകളില്‍ മുകേഷ് അഭിനയിച്ച് കഴിഞ്ഞു. ഫിലിപ്‌സാണ് മുകേഷിന്റെ ഏറ്റവും പുതിയ റിലീസ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ തനിക്ക് വരുന്ന ഫോണ്‍ കോളുകളെ കുറിച്ച് മുകേഷ് സംസാരിച്ചിരുന്നു.
എംഎല്‍എ ആയതുകൊണ്ട് പലരും ഫോണ്‍ വിളിച്ചും മറ്റും ചൂഷണം ചെയ്യുന്നതായി തോന്നിയിട്ടുണ്ടോയെന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുകേഷ്. ഫോണ്‍ കോളുകള്‍ താന്‍ അറ്റന്റ് ചെയ്യുന്നത് ദൃഷ്ടിദോഷം മാറ്റാനാണ് എന്നാണ് മുകേഷ് പറഞ്ഞത്. ‘എനിക്ക് അന്ധവിശ്വാസം കുറവാണ്. പക്ഷെ ഒരു കാര്യം എനിക്ക് വളരെ ഇഫക്ടീവാണ്.’
‘ദൈവം ഉണ്ടോ ഇല്ലയോ എന്നതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടാണ്. പക്ഷെ ബ്ലെസ്സിങിന് വലിയ ശക്തിയുണ്ട്. അതുപോലെ ശാപത്തിനും വലിയ ശക്തിയുണ്ട്. ഇത് രണ്ടും നേരിട്ട് കണ്ടിട്ടുള്ളതാണ്. അതുപോലെ ദൃഷ്ടിദോഷം എന്നൊന്നുണ്ട്. എനിക്ക് അതുണ്ട്. എന്റെ ഒരു സിനിമ രണ്ട് ദിവസം നന്നായി ഓടിയാല്‍ എനിക്ക് പിന്നെ പനി പിടിക്കും. പണ്ട് മുതല്‍ ഇത് സംഭവിക്കാറുണ്ട്. ഒരു നല്ലകാര്യം സംഭവിച്ച് കഴിയുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറ്.
അത് മാനസീകമാണോയെന്ന് അറിയില്ല. അതുകൊണ്ട് തന്നെ ഉടന്‍ ഒരു വിഷമം വന്നാല്‍ ദൃഷ്ടിദോഷം മാറും. ഈ ദൃഷ്ടിദോഷം മാറ്റാനാണ് ഇടയ്ക്ക് ഞാന്‍ ഫോണ്‍ കോളുകള്‍ അറ്റന്റ് ചെയ്യുന്നത്. അപ്പോള്‍ അവരും ഹാപ്പിയാകും ഞാനും ഹാപ്പിയാകും. പുതിയൊരു ജീവിതം തുടങ്ങുന്നത് പോലെ തോന്നുമെന്നാണ്’, എന്നും വിവാദങ്ങളെ കുറിച്ച് സംസാരിച്ച് മുകേഷ് പറഞ്ഞത്.
അതേസമയം, ഒറ്റയാള്‍ പട്ടാളം എന്ന സിനിമയിലേക്ക് ഹിന്ദിയില്‍ നിന്നും നടി മധുബാല അഭിനയിക്കാന്‍ വന്നതിനെ കുറിച്ചും മുകേഷ് പറഞ്ഞിരുന്നു. പുതിയൊരു നായിക വേണമെന്ന് പറഞ്ഞപ്പോഴാണ് മധുവിലേക്ക് എത്തുന്നത്. അന്ന് ഒന്ന് രണ്ട് ഹിന്ദി സിനിമകളിലൊക്കെ അഭിനയിച്ച് നില്‍ക്കുകയാണ് അവര്‍. മലയാളം കാര്യമായി അറിയില്ലെങ്കിലും അവര്‍ പ്രൊഫഷണലായി കാര്യങ്ങള്‍ ചെയ്യുന്ന നടിയാണ്. അങ്ങനെ സിനിമയില്‍ അഭിനയിക്കാനെത്തിയ മധുവിനോട് താനും ഇന്നസെന്റും സംസാരിക്കുകയായിരുന്നു.
അത്യാവശ്യം ഹിന്ദിയൊക്കെ അറിയാവുന്ന ഇന്നസെന്റ് മധുവിനോട് വീട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ചു. പിതാവ് എന്ത് ചെയ്യുകയാണെന്ന ചോദ്യത്തിന് ഹിന്ദിയിലെ സിനിമാ നിര്‍മാതാവാണെന്ന് പറഞ്ഞു. പിതാവ് നിര്‍മ്മിച്ച സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. ഇത് കേട്ടതോടെ അത് നന്നായി, അല്ലേലും കാശ് മുടക്കുന്ന സിനിമയില്‍ നല്ലോണം അഭിനയിക്കുന്ന ആരെയെങ്കിലും വെച്ചാല്‍ പോരെ എന്ന് ചിന്തിച്ചു കാണുമെന്ന് പറഞ്ഞു. അദ്ദേഹം തമാശയായി പറഞ്ഞതാണെങ്കിലും മധുവിനത് ഫീല്‍ ചെയ്തു. അവരുടെ കണ്ണിലൂടെ കരച്ചില്‍ പോലും വന്നുവെന്നാണ് മുകേഷ് പറയുന്നത്.