Malayalam
മമ്മുട്ടി മലയാളത്തിന്റെ കെടാവിളക്ക് എന്ന് വിശേഷിപ്പിച്ച് എം.ടി വാസുദേവന്‍ നായര്‍!
മമ്മുട്ടി മലയാളത്തിന്റെ കെടാവിളക്ക് എന്ന് വിശേഷിപ്പിച്ച് എം.ടി വാസുദേവന്‍ നായര്‍!
By
മലയാളത്തിൽ പകരം വെക്കാനില്ലാത്ത രണ്ടു അതുല്യ പ്രതിഭകളാണ് മമ്മുട്ടിയും ,എം ടി വാസുദേവൻ നായരും. മമ്മുട്ടിയെ കേരളത്തിലെ ജനങ്ങൾ വിശേഷിപ്പിക്കുന്നത് മെഗാസ്റ്റാർ എന്നാണ് .ഇപ്പോഴിതാ എം ടി മമ്മുട്ടിയെ മലയാളത്തിന്റെ കെടാവിളക്കെന്ന പേരും കൂടെ ചേർത്തിരിക്കുകയാണ് .
മലയാളത്തിന്റെ കെടാവിളക്കെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് എംടി വാസുദേവന്‍ നായര്‍. മറ്റു ഭാഷകള്‍ക്കു കടം കൊടുത്താലും തിരിച്ചു വാങ്ങി മലയാളം എന്നും സൂക്ഷിക്കുന്ന കെടാവിളക്കാണ് മമ്മൂട്ടിയെന്നും തനിക്കെന്നും നടനോട് സ്‌നേഹവും ആരാധനയുമാണെന്നും എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു.. പി വി സാമി സ്മാരക ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ പുരസ്‌കാരം മമ്മൂട്ടിക്ക് സമ്മാനിക്കുകയായിരുന്നു എംടി.
അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാന്‍ തന്നെ തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും എംടി വ്യക്തമാക്കി. വികാരഭരിതനായി സംസാരിച്ച എംടി പ്രസംഗശേഷം മമ്മൂട്ടിയെ ആലിംഗനം ചെയ്തു.
എംടി തനിക്ക് ഗുരുതുല്യനാണെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമക്കപ്പുറത്തേക്ക് തനിക്ക് ഒരു പ്രവര്‍ത്തന മേഖലയില്ല. സിനിമയാണ് തന്റെ മേഖല. മറ്റെല്ലാം ആഗ്രഹങ്ങളാണ്. അഭിനയത്തിനല്ല, സാമൂഹിക സേവനത്തിനാണ് ഈ അവാര്‍ഡെന്ന് എല്ലാവരും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അതിനാല്‍ സേവനമേഖലകളില്‍ പ്രവര്‍ത്തിക്കുമ്ബോള്‍ കുറെക്കൂടി ജാഗ്രത പുലര്‍ത്താന്‍ ശ്രമിക്കുമെന്നും മമ്മൂട്ടി വ്യക്തമാക്കി.
മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. എം പി വീരേന്ദ്രകുമാര്‍ എംപി അദ്ധ്യക്ഷത വഹിച്ചു. പി വി സാമി മെമ്മോറിയല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പി വി ചന്ദ്രന്‍ മമ്മൂട്ടിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
mt vasudevan nair talk about mammootty
