Connect with us

എന്താണ് ഇപ്പൊ പടമൊന്നും ഇല്ലേ? ഈയിടെയായി തീരെ കാണാറില്ലലോ? നമ്മുടെ ചോറ് മലയാള സിനിമ തന്നെ; ആരാധകരുടെ പരിഹാസരൂപേണയുള്ള ചോദ്യത്തിന് കിടിലൻ മറുപടി നൽകി താരം

Malayalam

എന്താണ് ഇപ്പൊ പടമൊന്നും ഇല്ലേ? ഈയിടെയായി തീരെ കാണാറില്ലലോ? നമ്മുടെ ചോറ് മലയാള സിനിമ തന്നെ; ആരാധകരുടെ പരിഹാസരൂപേണയുള്ള ചോദ്യത്തിന് കിടിലൻ മറുപടി നൽകി താരം

എന്താണ് ഇപ്പൊ പടമൊന്നും ഇല്ലേ? ഈയിടെയായി തീരെ കാണാറില്ലലോ? നമ്മുടെ ചോറ് മലയാള സിനിമ തന്നെ; ആരാധകരുടെ പരിഹാസരൂപേണയുള്ള ചോദ്യത്തിന് കിടിലൻ മറുപടി നൽകി താരം

കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സിനിമയിൽ നിന്ന് ഇടവേള എടുത്ത് നിൽക്കുകയായിരുന്നു നടൻ നീരജ് മാധവ്. കുറേ വിജയസിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത് സജീവമായി നിന്ന താരത്തെ അവസാനം കണ്ടത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റോസാപ്പൂവിലാണ്. തുടർന്ന് കുറച്ചുനാളായി അപ്രത്യക്ഷനായിരുന്ന നീരജ് മാധവ് ‘എവിടെയായിരുന്നു’ എന്ന പരിഹാസരൂപേണയുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കിടിലം മറുപടികൊടുത്തിരിക്കുകയാണ് താരമിപ്പോൾ .

നീരജിന്റെ വാക്കുകളിലൂടെ….

എന്താണ് ഇപ്പൊ പടമൊന്നും ഇല്ലേ? ഈയിടെയായി തീരെ കാണാറില്ലലോ? തുടങ്ങി അനവധി ചോദ്യങ്ങൾ പലരും തമാശരൂപേണയും പരിഹാസരൂപേണയും ചുരുക്കം ചിലർ ആശങ്കയോടെയും ചോദിച്ച് കാണാറുണ്ട്. ശരിയാണ്,കുറച്ചായിട്ട് ഞാൻ ഇവിടില്ലായിരുന്നു. അങ്ങു ബോംബെയിൽ ഒരു ആമസോൺ ഒറിജിനൽ വെബ് സീരിസിൽ അഭിനയിക്കുകയായിരുന്നു. പത്ത് എപ്പിസോഡുകൾ ഉള്ളത് കൊണ്ട് കുറച്ചു സമയമെടുത്തു. എങ്കിലും തെറ്റു പറയാൻ പറ്റില്ല, സംഗതി നന്നായി വന്നിട്ടുണ്ടെന്ന് തോന്നുന്നു. Shore & the city, Go Goa Gone തുടങ്ങിയ ബോളിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്ത Raj & DK എന്ന ഇരട്ട സംവിധായകർ ആണ് The Family Man എന്ന സീരിസിന്റെ creators and Directors. മനോജ് ബാജ്‌പേയി, പ്രിയാമണി എന്നിവരോടൊപ്പം ഈ Pan-Indian സീരീസിൽ ഒരു പ്രൈമറി കാരക്ടർ ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇപ്പോൾ കൂടുതൽ വെളിപ്പെടുത്തുന്നില്ല. ഇങ്ങനെയൊരു അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നു. ഷൂട്ടിങ്ങും മറ്റും മറക്കാനാവാത്ത അനുഭവമായിരുന്നു. നാട് വിട്ടു പോവാനൊന്നും ഉദ്ദേശമില്ല. നമ്മുടെ ചോറ് മലയാള സിനിമ തന്നെ,തിരിച്ചു വന്നു ഒന്ന് രണ്ടു സിനിമകളുടെ പണിപ്പുരയിലാണ്. ‘ഗൗതമന്റെ രഥ’വും ‘ക’ എന്ന ചിത്രവും ഷൂട്ടിംഗ് പൂർണമായി. വൈകാതെ ഇറങ്ങും. അതിനു മുൻപ് സെപ്റ്റംബർ അവസാനവാരം ആമസോൺ പ്രൈം വിഡിയോവിൽ THE FAMILY MAN റിലീസാകും, തിയേറ്ററിലൊന്നും പോവേണ്ടല്ലോ നിങ്ങടെ വിരൽത്തുമ്പിൽ തന്നെ ഇല്ലേ ? ഒന്ന് കണ്ടു നോക്കൂ…

neeraj madhav- replies to fans question

More in Malayalam

Trending

Recent

To Top