Connect with us

ആ കഥാപാത്രം ആവശ്യപ്പെടുന്നതെന്തും ചെയ്യാൻ തയ്യാറാവണം രജീഷ വിജയൻ പറയുന്നു

Malayalam

ആ കഥാപാത്രം ആവശ്യപ്പെടുന്നതെന്തും ചെയ്യാൻ തയ്യാറാവണം രജീഷ വിജയൻ പറയുന്നു

ആ കഥാപാത്രം ആവശ്യപ്പെടുന്നതെന്തും ചെയ്യാൻ തയ്യാറാവണം രജീഷ വിജയൻ പറയുന്നു

മലയാള സിനിമയിൽ ഒരൊറ്റ ചിത്രം കൊണ്ട് ശ്രദ്ധേയയായ നടിയാണ് രജിഷ വിജയൻ .അവതാരകയായി വന്ന് മലയാള സിനിമയിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് രജീഷ. വളരെ കുറച്ച് സിനിമകള്‍ കൊണ്ട് മോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നടി രജിഷ വിജയന്‍. മനസ്സിനക്കരെ, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷൻ പരിപാടികളുടെ അവതാരകയായിരുന്നു. അനുരാഗ കരിക്കിൻ വെള്ളം എന്ന ചലച്ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തി. ജോർജേട്ടൻസ് പൂരം എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

വിരലില്‍ എണ്ണാവുന്ന സിനിമകളില്‍ മാത്രമാണ് അഭിനയിച്ചുള്ളതെങ്കിലും ചെയ്ത എല്ലാ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സിനിമക്കാരന് ശേഷം ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രജിഷ പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു ജൂണ്‍. വ്യത്യസ്ത ഗെറ്റപ്പിലായിരുന്നു താരം രംഗത്തെത്തിയത്. മലയാള സിനിമയില്‍ പുതുമുഖമാണെങ്കിലും മിനി സ്‌ക്രീനിലെ സുപരിചിത മുഖങ്ങളിലൊന്നാണ് രജിഷ വിജയന്റേത്. ബിജുമേനോന്‍, ആസിഫ് അലി, ആശാ ശരത്ത് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന അനുരാഗ കരിക്കിന്‍ വെള്ളത്തില്‍ ആസിഫിന്റെ നായികയായി എത്തുന്നത് രജിഷയാണ്.

റഹ്മാന്‍ ഖാലിദിനെ എനിക്ക് നേരത്തെ പരിചയമുണ്ട്. അതായിരുന്നു രജിഷയുടെ സിനിമയിലേക്കുള്ള വഴി. അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയുടെ കഥാ ചര്‍ച്ചകള്‍ നടന്ന സമയത്ത് റഹ്മാന്‍ താരത്തെ വിളിക്കുകയും സിനിമ ചെയ്യുന്നുണ്ട് നായികയെ സജസ്റ്റ് ചെയ്യാമോ എന്നൊക്കെ ചോദിച്ചിരുന്നു. കുറച്ച് പേരുകളൊക്കെ താരം പറയുകയും ചെയ്തിരുന്നു. പിന്നീട് ഒരുമാസം കഴിഞ്ഞിട്ടാണ് എന്നോട് ഈ സിനിമ ചെയ്യാമോ എന്ന് ചോദിക്കുന്നത്. അപ്പോള്‍ എന്തിനാണ് നേരത്തെ നായികമാരെ സജസ്റ്റ് ചെയ്യാന്‍ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍, അത് നിന്നെ ഒന്ന് ആക്കാനാണെന്ന് പറഞ്ഞത്. ഈ സൗഹൃദമാണ് എന്നെ ഇപ്പോള്‍ സിനിമയിലേക്ക് എത്തിച്ചിരിക്കുന്നത്.

ഒരു സിനിമ ചെയ്യാമെന്ന് ഉറപ്പുനൽകിയാൽ ആ കഥാപാത്രം ആവശ്യപ്പെടുന്നതെന്തും ചെയ്യാൻ തയ്യാറാവണമെന്നതാണ് അഭിനേതാവിന്റെ കടമയെന്ന് നടി രജീഷ വിജയൻ. നമ്മുടെ കഴിവിന്റെ നൂറ്റിയൊന്ന് ശതമാനവും കഥാപാത്രത്തിനായി നൽകണം. അങ്ങനെ ചെയ്താൽ സിനിമ പൂർത്തിയാകുമ്പോൾ നമ്മള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നൊരു തൃപ്തി മനസിലുണ്ടാകും. അതിന് സാധിക്കുന്നില്ലെങ്കിൽ കഥാപാത്രത്തെ ഏറ്റെടുക്കരുത്. നമ്മൾക്ക് ചെയ്യാനാകാത്ത കഥാപാത്രം ഏറ്റെടുക്കുന്നത് ആ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരോട് ചെയ്യുന്ന വഞ്ചനയാണെന്നും രജിഷ പറയുന്നു.

ഓരോ കഥാപാത്രവും മനഃപൂർവമുള്ള തിരഞ്ഞെടുക്കൽ തന്നെയാണ് . കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സിനിമയിൽ അഭിനയിക്കുക എന്നതല്ല ചെയ്ത കഥാപാത്രത്തിൽ നിന്ന് വ്യത്യസ്തമായത് ചെയ്യണമെന്നതാണ് സിനിമ തിരഞ്ഞെടുക്കുന്നതിൽ തന്റെ മാനദണ്ഡമെന്നും രജീഷ പറഞ്ഞു കഥാപാത്രങ്ങൾ തമ്മിൽ സാദൃശ്യം തോന്നാൻ പാടില്ല. അതിന് ഞാൻ ശ്രമിക്കുന്നുണ്ട്. ശ്രമങ്ങൾ എത്രമാത്രം വിജയിക്കുന്നുണ്ടെന്ന് പറയേണ്ടത് പ്രേക്ഷകരാണെന്നും രജിഷ പറഞ്ഞു.കൂടെ വർക്ക് ചെയ്യണമെന്നാഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. പക്ഷേ ഏതെങ്കിലും നായകന്റെ കൂടെ അഭിനയിക്കണം എന്നാശിച്ചില്ല ഞാനൊരു കഥാപാത്രത്തെ തിരഞ്ഞടുക്കുന്നതെന്നു രജീഷ വ്യക്തമാക്കി.ഒരു സിനിമ ചെയ്യണമെന്ന് ഉറപ്പ് നല്‍കിയാല്‍ ആ കഥാപാത്രം ആവശ്യപ്പെടുന്നത് എന്തും ചെയ്യാന്‍ തയ്യാറാവണമെന്ന് രജിഷ പറഞ്ഞു.

നമ്മുടെ കഴിവിന്റെ നൂറ്റിയൊന്ന് ശതമാനവും കഥാപാത്രത്തിനായി നല്‍കുക. അങ്ങനെ ചെയ്താല്‍ സിനിമ പുറത്തിറങ്ങുമ്പോള്‍ നമ്മുടെ കഴിവിന്റെ പരമാവധി ചെയ്തു എന്നുള്ള തൃപ്തി നമുക്ക് ഉണ്ടാകും. അതിന് സാധിക്കുന്നില്ലെങ്കില്‍ ആ കഥാപാത്രം ഏറ്റെടുക്കാന്‍ തയ്യാറാവരുത്. അത് ആ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരോട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയാണെന്നും താരം പറഞ്ഞു.

rajisha vijayan talk about cinema character importance

More in Malayalam

Trending

Recent

To Top