Actor
സാഹോ സംവിധായകൻ വിവാഹിതനാകുന്നു
സാഹോ സംവിധായകൻ വിവാഹിതനാകുന്നു
Published on
പ്രഭാസ് പ്രധാനവേഷത്തിലെത്തിയ സാഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് വിവാഹിതനാകുന്നു. പ്രവാളികയാണ് വധു. ദന്തഡോക്ടറാണ് പ്രവാളിക. കഴിഞ്ഞ ദിവസം ഹെെദരാബാദിൽ വച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായാണ് നിശ്ചയം നടത്തിയത്.
ഷർവാനന്ദിനെ നായകനാക്കി 2014 ൽ ഒരുക്കിയ റൺ രാജ റൺ എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിരഞ്ജീവി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ ഇദ്ദേഹം സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്.
Continue Reading
You may also like...
Related Topics:
