Movies
അജിത്ത് മഞ്ജു വാര്യർ ചിത്രം ‘തുനിവും’ ഒടിടിയിലേക്ക്? റിപ്പോർട്ടുകൾ ഇങ്ങനെ
അജിത്ത് മഞ്ജു വാര്യർ ചിത്രം ‘തുനിവും’ ഒടിടിയിലേക്ക്? റിപ്പോർട്ടുകൾ ഇങ്ങനെ
അജിത്ത് മഞ്ജു വാര്യർ ചിത്രം ‘തുനിവ്’ ഒടിടിയിലേക്ക്. ‘തുനിവി’ന്റെ സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സിലാണ്. ചിത്രം ഫെബ്രുവരി എട്ടിനാണ് സ്ട്രീമിംഗ് തുടങ്ങുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ .ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്.
എച്ച് വിനോദ് തന്നെ തിരക്കഥയുമെഴുതിയ ചിത്രമായ ‘തുനിവി’ന്റെ ഒടിടി പാര്‍ട്ണറെ നേരത്തെ തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. ‘തുനിവ്’ ഇതിനകം തന്നെ 200 കോടി ക്ലബില്‍ എത്തിയിരുന്നു. ‘വിശ്വാസം’, ‘വലിമൈ’ എന്നിവയാണ് അജിത്ത് ചിത്രങ്ങളില്‍ ഇതിനു മുമ്പ് 200 കോടിയിലധികം കളക്ഷൻ നേടിയത്. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്ജു വാര്യരാണ് ‘തുനിവി’ലെ നായിക.
ഹിറ്റ്മേക്കര് അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജിത്ത് ഇനി നായകനാകുക എന്നാണ് റിപ്പോര്‍ട്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്.സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.
