Connect with us

‘ലവ് സ്റ്റോറി’യിൽ നായികയ്ക്ക് ഒപ്പം സായ് പല്ലവി കൊറിയോഗ്രാഫറാകുന്നു

Movies

‘ലവ് സ്റ്റോറി’യിൽ നായികയ്ക്ക് ഒപ്പം സായ് പല്ലവി കൊറിയോഗ്രാഫറാകുന്നു

‘ലവ് സ്റ്റോറി’യിൽ നായികയ്ക്ക് ഒപ്പം സായ് പല്ലവി കൊറിയോഗ്രാഫറാകുന്നു

നടന്‍ നാഗ ചൈതന്യ നായകനാകുന്ന ‘ലവ് സ്റ്റോറി’ എന്ന തെലുങ്ക് ചിത്രത്തിൽ നായികയാകുന്നതിനൊപ്പം സായ് പല്ലവി കൊറിയോഗ്രാഫറും കൂടിയാകുന്നു . നര്‍ത്തകി കൂടിയായ സായ് ആദ്യമായാണ് സിനിമയില്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.

ലോക്ഡൗണിന് ശേഷം ചിത്രീകരിക്കാനിരുന്ന ഗാനത്തിന്റെ കൊറിയോഗ്രാഫി ചെയ്യാനായി സംവിധായകന്‍ ശേഖര്‍ കമ്മുല സായിയോട് ആവശ്യപ്പെടുകയായിരുന്നു. ചിത്രത്തിന്റെ 90 ശതമാനവും ഷൂട്ടിങ് പൂര്‍ത്തിയായി. ബാക്കിയുള്ള ഭാഗം രാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിക്കുക.

സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് ചേക്കേറുന്ന ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും, അവരുടെ പ്രണയവുമാണ് ലവ് സ്റ്റോറിയുടെ പ്രമേയമെന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്.

More in Movies

Trending

Recent

To Top