ബോളിവുഡിൽ സിനിമ ചെയ്യാന്‍ ഒരുങ്ങി സംവിധായകൻ ഒമർ ലുലു. ഇനി ബോളിവുഡിലേക്കെന്ന് ഒമര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അറിയിച്ചത്.
‘ഹിന്ദി പടം സെറ്റായിട്ടുണ്ട്. ഇനി കളി മുബൈയില്‍ ബോളിവുഡില്‍. നിങ്ങളുടെ സപ്പോര്‍ട്ട് ഒന്നും വേണ്ട, ദയവ് ചെയ്ത് തളര്‍ത്താതെ ഇരുന്നാല്‍ മതി’ എന്നാണ് ഒമര്‍ കുറിച്ചത്.
ഒമർ ലുലുവിന്റെ ഏറ്റവും പുതിയ സിനിമ ‘നല്ല സമയം’ മാരക ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചു എന്ന പേരിൽ തിയേറ്ററിൽ നിന്നും പിൻവലിക്കുകയും കേസിന്റെ നൂലാമാലകളിൽ അകപ്പെടുകയും ചെയ്തിരുന്നു. ചിത്രം ഏപ്രിൽ 15 മുതൽ സൈന പ്ലേയിൽ സ്ട്രീമിങ് തുടങ്ങി.
അടുത്തിടെ ‘ബാഡ് ബോയ്സ്’ എന്നൊരു സിനിമ പ്രഖ്യാപിച്ചിട്ടുണ്ട് . മുന്‍ ചിത്രങ്ങളായ ‘ഹാപ്പി വെഡിങ്’, ‘ചങ്ക്സ്’ പോലെ ഒരു മുഴുനീള എന്റര്ടെയ്നറായിരിക്കും പുതിയ ചിത്രമെന്നായിരുന്നു വിവരം. എന്നാൽ മലയാള സിനിമയിൽ മാത്രമായി ഒതുങ്ങാൻ അദ്ദേഹത്തിന് തീരുമാനമില്ല. ഇനി ബോളിവുഡിലേക്കെന്ന് ഒമർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...