Movies
11 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്
11 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്
11 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. അരുണ്‍ വര്‍മ്മയാണ് ചിത്രത്തിന്റെ സംവിധാനം.
‘കളിയാട്ടം’, ‘പാത്രം’, ‘എഫ്ഐആര്‍’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചത്. 2010ല്‍ ‘രാമരാവണന്‍’ എന്ന സിനിമയായിരുന്നു സുരേഷ് ഗോപിക്കൊപ്പം ബിജു മേനോന്‍ അവസാനമായി അഭിനയിച്ചത്.‘ഒറ്റക്കൊമ്പന്‍’ എന്ന സിനിമയിലൂടെ ഇരുവരും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബിജു മേനോന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധേയമായിരുന്നു. ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ഇരുവരും ലീഡ് റോളില്‍ എത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മാജിക്ക് ഫ്രെയ്മ്‌സ് ആണ്. സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
‘ഒറ്റക്കൊമ്പന്‍’, എല്‍ കെ, ജയരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഒരു പെരുംകളിയാട്ടം എന്നിവയാണ് സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന പ്രോജക്ടുകള്‍.
