Connect with us

ഒഴിവാക്കാൻ കഴിയാത്ത ചില കാരണങ്ങളാൽ ചിത്രം 17 ന് റിലീസ് ചെയ്യാൻ സാധിക്കില്ല; ഭാവനയുടെ ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് റിലീസ് മാറ്റി

News

‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഇടവേളയ്ക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് നീട്ടിയതായി നിർമ്മാതാവ് അറിയിച്ചിരിക്കുന്നു. ഇന്ന് തിയേറ്ററുകളില്‍ എത്താനിരുന്ന സിനിമയാണ് ഫെബ്രുവരി 24 ലേക്ക് നീട്ടിവച്ചത്. നിര്‍മ്മാതാക്കളില്‍ ഒരാളായ രാജേഷ് കൃഷ്ണയാണ് ഇക്കാര്യം അറിയിച്ചത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അറിയാം എന്നും ഒഴിവാക്കാൻ കഴിയാത്ത ചില കാരണങ്ങളാലാണ് റിലീസ് നീട്ടിയത് എന്നും രാജേഷ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

‘പ്രിയപ്പെട്ടവരെ, ഒഴിവാക്കാൻ കഴിയാത്ത ചില കാരണങ്ങളാൽ ന്റിക്കാക്കയ്ക്കൊരു പ്രേമണ്ടാർന്നു എന്ന ചിത്രം 17 ന് റിലീസ് ചെയ്യാൻ സാധിക്കില്ലന്ന വിവരം ഖേദപൂർവ്വം അറിയിക്കുന്നു. നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഞങ്ങൾക്കറിയാം. അടുത്ത വെള്ളിയാഴ്ച ഫെബ്രുവരി 24ന് ഞങ്ങൾ നിങ്ങളെ തിയേറ്ററിൽ പ്രതീക്ഷിക്കുന്നു,’ എന്നാണ് രാജേഷ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

ആറ് വര്‍ഷത്തിന് ശേഷം മലയാള സിനിമയിൽ നായികയായെത്തുകയാണ് ഭാവന. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

More in News

Trending

Recent

To Top