Connect with us

ദിലീപിനാല്‍ എനിക്ക് അപകടം പറ്റും എന്ന് തിരിച്ചറിയുന്നത് ആ ഘട്ടത്തില്‍, വീട്ടില്‍ ഇപ്പോഴും പോലീസ് കാവലുണ്ടെന്ന് ബാലചന്ദ്രകുമാര്‍

News

ദിലീപിനാല്‍ എനിക്ക് അപകടം പറ്റും എന്ന് തിരിച്ചറിയുന്നത് ആ ഘട്ടത്തില്‍, വീട്ടില്‍ ഇപ്പോഴും പോലീസ് കാവലുണ്ടെന്ന് ബാലചന്ദ്രകുമാര്‍

ദിലീപിനാല്‍ എനിക്ക് അപകടം പറ്റും എന്ന് തിരിച്ചറിയുന്നത് ആ ഘട്ടത്തില്‍, വീട്ടില്‍ ഇപ്പോഴും പോലീസ് കാവലുണ്ടെന്ന് ബാലചന്ദ്രകുമാര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ വെളിപ്പെടുത്തലുമായി പുറത്ത് വന്നതിന് പിന്നാലെ തനിക്കെതിരെ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഇപ്പോഴും പൊലീസ് കാവലുണ്ട്. വീട്ടില്‍ കഴിയുന്നതിനാല്‍ അവരെ ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതിയാണ് താല്‍ക്കാലികമായി ഒഴിവാക്കിയത്. വീട്ടിലായിരിക്കുമ്പോള്‍ എന്റെ നാടും വീടും ബന്ധുക്കാരും നാട്ടുകാരുമൊക്കെയാണ് സംരക്ഷണം.

ഫോണില്‍ കൂടി എന്നത് ഉള്‍പ്പടെ പലതരത്തിലുള്ള ഭീഷണി നിലനില്‍ക്കുന്നുണ്ട്. അതെല്ലാം കൃത്യമായി പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മലയാളി വാര്‍ത്ത ഇന്‍സൈഡ് എന്ന യൂട്യൂബിന് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിന്റെ ആരാധകരാണെന്ന് പറഞ്ഞുവന്ന ആളുകള്‍ എന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ആ സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷനില്‍ അന്വേഷണം നടക്കുന്നുണ്ട്. നെയ്യാറ്റിന്‍കരയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ദിലീപിന്റെ ആരാധകനായ ഒരാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. അങ്ങനെ കുറച്ച് സംഭവങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും വലിയ കാര്യമാക്കുന്നില്ലെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

ഭീഷണി നിലനില്‍ക്കുന്നു എന്നു കരുതി നമുക്ക് ജീവിക്കാതിരിക്കാന്‍ സാധിക്കുമോ. എന്ത് വന്നാലും നേരിടുക എന്ന രീതിയിലാണ് മുന്നോട് പോവുന്നത്. ജീവന് തന്നെ ഭീഷണിയാവുന്ന ഒരു ഘട്ടത്തിലാണ് പരാതി കൊടുക്കുന്നത്. ദിലീപിന്റെ സിനിമയൊക്കെ വിട്ടുമാറിയ ഒരു ഘട്ടത്തിലാണ് ഏന്റെ ജീവനും ആപത്തുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത്. ആ സമയത്താണ് പരാതി കൊടുക്കാന്‍ തീരുമാനിച്ചത്.

2021 എപ്രിലിലാണ് ലാണ് സിനിമ വിട്ടുമാറുന്നത്. അതിന് മുന്‍പ് തന്നെ സിനിമ വേണ്ട എന്ന കാര്യത്തില്‍ തീരുമാനമായിരുന്നു. പരാതി കൊടുക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. തല്‍ക്കാലം അതൊന്നും വെളിപ്പെടുത്താന്‍ സാധിക്കില്ല. മനസ്സിലുള്ളത് തുറന്ന് പറയണമെന്ന ശങ്ക ശക്തമായിരുന്നു. അതിനിടിയിലാണ് കോവിഡൊക്കെ വരുന്നത്. ഒടുവില്‍ 2021 നവംബറിലാണ് പരാതി കൊടുക്കുന്നതെന്നും അദ്ദേഹം പറയുന്നു,

ഏപ്രിലിനും നവംബറിനും ഇടയിലുള്ള ഘട്ടത്തിലാണ് ദിലീപിനാല്‍ എനിക്ക് അപകടം പറ്റും എന്ന് തിരിച്ചറിയുന്നത്. അത് ഞാന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അത് സംബന്ധിച്ച വിവരങ്ങള്‍ പൊലീസിനും നല്‍കിയിട്ടുണ്ട്. എന്റെ ജീവന് ആപത്ത് വരാതിരിക്കാന്‍ വേണ്ടിയാണ് നംവബറില്‍ പെട്ടെന്ന് പരാതിപ്പെടുന്നത്. മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പരാതി നല്‍കി. പരാതി സമയത്തിന് പരിഗണിക്കാതിരുന്നപ്പോഴാണ് മാധ്യമങ്ങളോട് തുറന്ന് പറയുന്നത്.

ഭാവിയില്‍ ഭീഷണി ഉണ്ടാകുമോ എന്നാണ് ചോദ്യമെങ്കില്‍ ഭാവിയും ഉണ്ടാവും. അത് നേരിടുക എന്ന് തന്നെയാണ്. നേരിടാന്‍ സാധിക്കാത്തത് അനുഭവിച്ച് തീര്‍ക്കും. ഈ കേസിന്റെ വിധി എങ്ങനെ വന്നാലും അത് എന്നെ ബാധിക്കുന്ന കാര്യമല്ല. കേസുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ക്കാണ് അത് ബാധകമാവുക. യഥാര്‍ത്ഥത്തില്‍ ദിലീപിനെ ശിക്ഷിക്കുന്നതിന് വേണ്ടിയോ ആര്‍ക്കെങ്കിലും നീതി വാങ്ങിച്ച് കൊടുക്കുന്നതിനോ വേണ്ടിയോ രംഗപ്രവേശനം ചെയ്ത ആളല്ല ഞാന്‍.

എന്റെ ജീവനും സ്വത്തിനും കൂടുംബത്തിനും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. അതാണ് ഇത്ര വലിയ കോലാഹലമായത്. ആ പരാതിക്ക് പിന്നിലെ കാര്യങ്ങള്‍ അന്വേഷിച്ച് പോയപ്പോഴാണ് ഇങ്ങനെ ചില കാര്യങ്ങള്‍ കൂടി ഇതിന് പിന്നിലുണ്ടെന്ന് പുറത്ത് വന്നത്. വിധി എന്താണെങ്കിലും, അതായത് പോസിറ്റീവാണെങ്കിലും നെഗറ്റീവ് ആണെങ്കിലും അത് എന്നെ ബാധിക്കില്ല എന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

നിയമത്തിലും കോടതിയിലും എനിക്ക് നല്ല വിശ്വാസമാണ്. എന്റെ ഇതുവരെയുള്ള അനുഭവത്തിലാണ് ഇത് പറയുന്നത്.
നിയമം സത്യസന്ധമായി നടപ്പിലാവും എന്ന് തന്നെയാണ് എന്റെ വിശ്വാസം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും എന്ന് തന്നെയാണ് അവസാനമായി പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വന്‍ തിരിച്ചടി. മഞ്ജു വാര്യര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. മഞ്ജുവിനെ വിസ്തരിക്കുന്നതില്‍ എതിര്‍പ്പുന്നയിച്ച് കേസിലെ പ്രതി ദിലീപ് നേരത്തെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ മുന്നോട്ട് വച്ച സാക്ഷികളുടെ വിസ്താരം തുടരാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിസ്താരത്തിന് പ്രോസിക്യൂഷന്‍ നിരത്തുന്ന കാരണങ്ങള്‍ വ്യാജമാണെന്ന് ആരോപിച്ച് ദിലീപ് സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഭാര്യ കാവ്യ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടി കൊണ്ട് പോകാനാണെന്നും കോടതിയില്‍ സമര്‍പ്പിച്ച 24 പേജുള്ള സത്യവാങ്മൂലത്തില്‍ ദിലീപ് ആരോപിക്കുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top