Connect with us

സ്വന്തം മകളെ ദിലീപിന് വിട്ടുകൊടുത്ത വ്യക്തി,വൈരാഗ്യം ഉണ്ടായിരുന്നെങ്കില്‍ മകളുടേയും നഷ്ടപരിഹാരത്തിന്റേയുമൊക്കെ കാര്യത്തില്‍ വാശി പിടിക്കാമായിരുന്നു. ഇതൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ അവരുടെ മനസ്സില്‍ ഒരു ദുഷ്ചിന്ത ഉണ്ടെന്ന് പറയാന്‍ സാധിക്കില്ല; ബിഎ ആളൂർ

News

സ്വന്തം മകളെ ദിലീപിന് വിട്ടുകൊടുത്ത വ്യക്തി,വൈരാഗ്യം ഉണ്ടായിരുന്നെങ്കില്‍ മകളുടേയും നഷ്ടപരിഹാരത്തിന്റേയുമൊക്കെ കാര്യത്തില്‍ വാശി പിടിക്കാമായിരുന്നു. ഇതൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ അവരുടെ മനസ്സില്‍ ഒരു ദുഷ്ചിന്ത ഉണ്ടെന്ന് പറയാന്‍ സാധിക്കില്ല; ബിഎ ആളൂർ

സ്വന്തം മകളെ ദിലീപിന് വിട്ടുകൊടുത്ത വ്യക്തി,വൈരാഗ്യം ഉണ്ടായിരുന്നെങ്കില്‍ മകളുടേയും നഷ്ടപരിഹാരത്തിന്റേയുമൊക്കെ കാര്യത്തില്‍ വാശി പിടിക്കാമായിരുന്നു. ഇതൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ അവരുടെ മനസ്സില്‍ ഒരു ദുഷ്ചിന്ത ഉണ്ടെന്ന് പറയാന്‍ സാധിക്കില്ല; ബിഎ ആളൂർ

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടിയാണ് നേരിട്ടത് . പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട 41 സാക്ഷികളേയും വിസ്തരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ബാലചന്ദ്രകുമാർ, സാഗർ വിന്‍സന്റ്, മഞ്ജു വാര്യർ, ജിന്‍സണ്‍ തുടങ്ങിയ സാക്ഷികളെ വിസ്തരിക്കാനായിരുന്നു പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതിനെതിരെ തടസ്സ ഹർജിയുമായി ദിലീപ് കോടതിയെ സമീപിക്കുകയായിരുന്നു.

കേസില്‍ തുടരന്വേഷണത്തിലൂടെ എട്ടാംപ്രതി ദിലീപിനെതിരെ വളരെ ശക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന ബോധ്യം പ്രതിഭാഗത്തിനുണ്ടെന്നാണ് പ്രമുഖ അഭിഭാഷകന്‍ ബിഎ ആളൂർ പറയുന്നത് . തെളിവുകള്‍ ശക്തമായതിനാലാണ് ആ തെളിവുകള്‍ കോടതിയില്‍ വരാതിരിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നത്.

ആ തെളിവുകള്‍ കോടതിയില്‍ വന്ന് കഴിഞ്ഞാല്‍ കേസ് തകിടം മറിഞ്ഞ് ശിക്ഷാ നടപടികളിലേക്ക് കോടതി മാറുന്ന ഒരു സാഹചര്യമുണ്ടെന്ന് പ്രതിഭാഗം കാണുന്നത് കൊണ്ടാണ് സാക്ഷികളെ വിസ്തരിക്കുന്നതില്‍ അവർ ചില കടുംപിടുത്തങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറയുന്നു. ചാനൽ
ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണ ഇങ്ങനെയൊരു തെളിവ് വന്നാല്‍ അത് ശക്തമല്ലെങ്കില്‍ കോടിതിയില്‍ നേരിടാം എന്നാണ് വിചാരിക്കുക. അങ്ങനെയൊരു അഭിഭാഷക സംഘമാണ് ദിലീപിനെങ്കില്‍ ഒരിക്കും ഈ സാക്ഷികളെ വിസ്തരിക്കുന്നതില്‍ യാതൊരു എതിർപ്പും കൊണ്ടുവരില്ല. ഈ സാക്ഷികളെ വിസ്തരിക്കേണ്ട ആവശ്യകത പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയാല്‍ കോടതി ഉചിതമായ തീരുമാനം എടുക്കുമെന്നും അഡ്വ.ബിഎ ആളൂർ വ്യക്തമാക്കുന്നു.

ബാലചന്ദ്രകുമാർ എന്ന് പറയുന്നത് പ്രധാന സാക്ഷിയും നേരത്തെ വിസ്തരിച്ചിട്ടില്ലാത്ത വ്യക്തിയുമാണ്. എന്നാല്‍ മഞ്ജു വാര്യർ എന്ന് പറയുന്നത് നേരത്തെ വിസ്തരിക്കുകയും ക്രോസ് വിസ്തരിക്കുകയും ചെയ്ത വ്യക്തിയാണ്. നേരത്തെ കൊടുത്ത മൊഴിക്ക് അപ്പുറത്തേക്കുള്ള ശ്രമങ്ങള്‍ പ്രോസിക്യൂഷനുണ്ടായേക്കാമെങ്കിലും അതിന് കോടതി അംഗീകാരം നല്‍കുമോ എന്ന് അറിയില്ല. എന്നിരുന്നാലും മഞ്ജു വാര്യറെ വിസ്തരിക്കേണ്ടതിന്റെ ആവശ്യകത പ്രോസിക്യൂഷന് കൃത്യമായി കോടതിയില്‍ വ്യക്തമാക്കാവുന്നതാണ്.

സാങ്കേതികപരമായ കാര്യങ്ങള്‍ തെളിയിക്കാന്‍ രേഖകള്‍ മാത്രം കൊണ്ടുവന്നത് കൊണ്ട് സാധ്യമല്ല. വോയിസ് റെക്കോർഡ് മാത്രമാണ് കൊണ്ടുവരുന്നതെങ്കിലും അതൊരു തെളിവ് ആവുന്നില്ല. ഇതൊരു സാധ്യമായ തെളിവായി മാറണമെങ്കില്‍ ആ രേഖ തിരിച്ചറിയുന്ന വ്യക്തിവേണം. നടി ആക്രമിക്കപ്പെട്ട കേസുമായി വന്ന ശബ്ദരേഖകള്‍ ഒരിക്കലും ദിലീപ് തിരിച്ചറിയില്ല. അദ്ദേഹം ഇത് എന്റെ ശബ്ദം അല്ലെന്ന് പറഞ്ഞ് നിരസിക്കുകയേ ഉള്ളു. ഇത് ഞാന്‍ പറഞ്ഞ കാര്യമല്ല, ഇത് എഡിറ്റ് ചെയ്തതാണ് എന്ന വാദം അദ്ദേഹം ഉയർത്തും. ആ സമയത്ത് പ്രോസിക്യൂഷന്‍ ഹാജരാക്കുന്ന സാക്ഷി അതിനെ എതിർത്ത് ഇത് ഇന്നയാളുടെ ശബ്ദം തന്നെയാണെന്ന് പറയണം.

ദിലീപും മഞ്ജു വാര്യറും തമ്മില്‍ ഈ ഒരു കൃത്യവുമായി ബന്ധപ്പെട്ട് എന്ത് മുന്‍ വൈരാഗ്യമാണ് എന്നുള്ളത്. ഒരു പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ വ്യക്തി ദിലിപാണ് എന്ന ആരോപണവുമായി ബന്ധപ്പെട്ട് മഞ്ജു വാര്യറിന് എന്ത് മുന്‍വൈരാഗ്യമാണ് ഉള്ളത്. വളരെ സ്വതന്ത്രമായി തന്നെ വിവാഹ ബന്ധം വേർപ്പെടുത്തിയവരാണ് ഇരുവരും. സ്വന്തം മകളെ തന്നെ ദിലീപിന് വിട്ടുകൊടുത്ത വ്യക്തി കൂടിയാണ് മഞ്ജു വാര്യർ.

വൈരാഗ്യം ഉണ്ടായിരുന്നെങ്കില്‍ മകളുടേയും നഷ്ടപരിഹാരത്തിന്റേയുമൊക്കെ കാര്യത്തില്‍ വാശി പിടിക്കാമായിരുന്നു. ഇതൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ അവരുടെ മനസ്സില്‍ ഒരു ദുഷ്ചിന്ത ഉണ്ടെന്ന് പറയാന്‍ സാധിക്കില്ല. പുതിയ രീതി അനുസരുച്ച് ഓണ്‍ലൈന്‍ ക്രോസ് വിസ്താരം അനുവദനീയമാണ്. ബാലചന്ദ്രകുമാറിന്റെ കാര്യത്തില്‍ ആ ഒരു സാധ്യത തേടാവുന്നതാണ്.

എന്റെ ഒരു കേസിലെ കക്ഷി അമേരിക്കയിലിരുന്നാണ് കേസില്‍ ഹാജരാവുന്നത്. ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ ഒരു സാക്ഷിയെ കോടതിയിലേക്ക് കൊണ്ടു വരുന്നതാണ് ഏറ്റവും യുക്തം. നേരിട്ടാവുമ്പോള്‍ തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് വിസ്തരിക്കാന്‍ സാധിക്കും. തന്ത്രപരമായും കുതന്ത്രപരമായും കാര്യങ്ങള്‍ നീക്കാന്‍ സാധിക്കും. അതേസമയം വീഡിയോ വിസ്താരത്തിന് ചില പരിമിതികളുണ്ട്. സാക്ഷിയെ കോടതിയില്‍ തന്നെ കിട്ടലാണ് പ്രതിഭാഗം ലക്ഷ്യമിടുന്നത്. അതുകൊണ്ട് ചാനലുകള്‍ക്ക് അഭിമുഖം നല്‍കാന്‍ പ്രാപ്തനാണെങ്കില്‍ എന്തുകൊണ്ട് കോടതിയില്‍ നേരിട്ട് ഹാജരായിക്കൂടായെന്ന വാദം പ്രതിഭാഗം ഉയർത്തുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top