Connect with us

ഇതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് അറിയില്ല, വോട്ട് ചെയ്യാന്‍ സാധിക്കാതെ മടങ്ങി നടന്‍ സൂരി

Actor

ഇതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് അറിയില്ല, വോട്ട് ചെയ്യാന്‍ സാധിക്കാതെ മടങ്ങി നടന്‍ സൂരി

ഇതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് അറിയില്ല, വോട്ട് ചെയ്യാന്‍ സാധിക്കാതെ മടങ്ങി നടന്‍ സൂരി

വോട്ട് ചെയ്യാന്‍ സാധിക്കാതെ പോളിംഗ് ബൂത്തില്‍ നിന്ന് മടങ്ങി തമിഴ് നടന്‍ സൂരി. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാലാണ് താരത്തിന് വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നത്. നിരാശ പ്രകടിപ്പിച്ച താരം ആരാധകരോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച ശേഷമാണ് പോളിംഗ് ബൂത്തില്‍ നിന്ന് മടങ്ങിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ താന്‍ വോട്ട് ചെയ്തതാണെന്നും ഇന്ന് പോളിംഗ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് വോട്ടേഴ്‌സ് ലിസ്റ്റില്‍ തന്റെ പേരില്ലെന്ന് അറിഞ്ഞതെന്നും സൂരി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഈ സംഭവത്തില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് അറിയില്ല. വോട്ട് ചെയ്യാന്‍ സാധിക്കാത്തത് നിരാശാജനകമാണെന്നും സൂരി പറഞ്ഞു. ഭാര്യയുടെ പേര് ലിസ്റ്റിലുണ്ടായിരുന്നു, അവര്‍ വോട്ട് ചെയ്തു.

വോട്ട് ചെയ്യാന്‍ സാധിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുന്ന വീഡിയോ താരം സോഷ്യല്‍ മീഡിയയിലും പങ്കുവച്ചിരുന്നു. അതേസമയം തമിഴ്‌നാട്ടില്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നിരവധി പേര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്ന പരാതി ഉയരുന്നുണ്ട്.

More in Actor

Trending