Connect with us

ജനപ്രീതിയില്‍ ബോളിവുഡ് നടിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ താരസുന്ദരിമാര്‍; ആദ്യ സ്ഥാനത്ത് ആരെന്നോ!

News

ജനപ്രീതിയില്‍ ബോളിവുഡ് നടിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ താരസുന്ദരിമാര്‍; ആദ്യ സ്ഥാനത്ത് ആരെന്നോ!

ജനപ്രീതിയില്‍ ബോളിവുഡ് നടിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ താരസുന്ദരിമാര്‍; ആദ്യ സ്ഥാനത്ത് ആരെന്നോ!

ജനപ്രീതിയില്‍ ബോളിവുഡ് താരസുന്ദരിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ നടിമാര്‍. ഓര്‍മാക്‌സ് മീഡിയ പുറത്ത് വിട്ട റിപ്പോര്‍ട്ടനുസരിച്ച് ആദ്യ പത്ത് പേരുടെ ലിസ്റ്റില്‍ ആറുപേരും തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളാണ്.

ലിസ്റ്റില്‍ ഒന്നാം സ്ഥാനം നടി സാമന്തയ്ക്കാണ്. ബോളിവുഡിലെ വമ്പന്‍ നായികമാരെയും പിന്നിലാക്കിയാണ് താരം മുന്നേറിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. 2023ല്‍ ദേശീയ അവാര്‍ഡ് നേടിയ ആലിയ ഭട്ടാണ് രണ്ടാം സ്ഥാനത്ത്. ‘ഗംഗുഭായ് കതിയവാടി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.

മൂന്നാമത് ദീപിക പദുക്കോണ്‍ ആണ്. 2023 ലെ ബ്ലോക്ക്ബസ്റ്റര്‍ ‘പഠാനി ‘ലെ നായികയായാണ് ദീപിക പദുക്കോണ്‍ ജനപ്രീതിയില്‍ നേടിയിരിക്കുന്നത്. നാലാമത് ഷാരൂഖ് ഖാന്‍ ചിത്രം ‘ജവാനി’ലെ നായികയായ നയന്‍താരയാണ് .തൊട്ടുപിന്നില്‍ കാജല്‍ അഗര്‍വാളാണ്.

ദളപതി വിജയ്‌യുടെ ഹിറ്റ് സിനിമയായ ‘ലിയോ’യിലൂടെ ശ്രദ്ധയാകര്‍ഷിച്ച തൃഷ ആറാം സ്ഥനത്തും എത്തിയിട്ടുണ്ട്. പിന്നീട് കത്രീന കൈഫും എത്തിയപ്പോള്‍ ബോളിവുഡ് നടിയായ കൈറ അദ്വാനി എട്ടാം സ്ഥാനത്തും രശ്മിക മന്ദാന ഒമ്പതാമതും അനുഷ്‌ക ഷെട്ടി പത്താം സ്ഥാനത്തും എത്തിയിട്ടുണ്ട്.

More in News

Trending

Recent

To Top