News
അയോധ്യയിലെ പ്രാണപ്രതിഷ്ഠയെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ വീഡിയോ പങ്കുവെച്ച് ബോളിവുഡ് നടി രാധിക ആപ്‌തെ
അയോധ്യയിലെ പ്രാണപ്രതിഷ്ഠയെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ വീഡിയോ പങ്കുവെച്ച് ബോളിവുഡ് നടി രാധിക ആപ്‌തെ
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ സുപരിചിതയായ താരമാണ് രാധിക ആപ്‌തെ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഹിന്ദിയ്ക്ക് പുറമേ മലയാളത്തിലും തമിഴിലും എല്ലാം അഭിനയിച്ച താരം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു.
തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന് ഒപ്പം കബാലിയില്‍ അഭിനയിച്ച രാധിക ടോവിനോ തോമസ് ചിത്രമായ ഫോറന്‍സിക്കിന്റെ ഹിന്ദി പതിപ്പിലും വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച സ്‌റ്റോറിയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ജനുവരി 22 ന് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന്റെ വീഡിയോയായിരുന്നു രാധിക തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചിരിക്കുന്നത്.
മതേതരത്വമാണ് ഇന്ത്യയുടെ ആത്മാവെന്ന് തുടങ്ങുന്ന പ്രസംഗമാണ് ഷെയര്‍ ചെയ്തത്. ജനാധിപത്യ റിപബ്ലിക് ഇന്ത്യയുടെ ആത്മാവ് മതനിരപേക്ഷതയാണ്. നമ്മുടെ അടയാളത്തിന്റെ ഭാഗമാണ് അത്. ഒരു മതം മാത്രം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും, ഒരു മതസ്ഥാപനത്തിന്റെ പരിപാടി രാഷ്ട്രത്തിന്റെ പരിപാടിയാക്കി മാറ്റുന്നത് ശരിയല്ലെന്നുമാണ് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്.
ഈയൊരു വീഡിയോ ഷെയര്‍ ചെയ്തതു വഴി രാധികയും രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് എതിരാണെന്നും ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നയാളാണെന്നും വ്യക്തമാക്കിയിരിക്കുകയാണ്. 2005ല്‍ സിനിമാ കരിയര്‍ ആരംഭിച്ച രാധിക ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളില്‍ അഭിനയിച്ചു. 2019ല്‍ ദ വെഡ്ഡിങ് ഗെസ്റ്റ് എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും അരങ്ങേറി.
