Malayalam Breaking News
ക്രിസ്തുമസ് ദിനത്തിൽ ലാൽ മുത്തച്ഛനായി; കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് മകൾ മോണിക്ക
ക്രിസ്തുമസ് ദിനത്തിൽ ലാൽ മുത്തച്ഛനായി; കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് മകൾ മോണിക്ക
ക്രിസ്തുമസ് ദിനത്തിൽ ലാൽ മുത്തച്ഛനായി; കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് മകൾ മോണിക്ക
ക്രിസ്തുമസ് ദിനത്തിൽ ലാൽ മുത്തച്ഛനായി.നടനും സംവിധായകനുമായ ലാലിന്റെ മകൾ മോണിക്ക കുഞ്ഞിന്റെ ചിത്രങ്ങൾ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചു. ആൺ കുഞ്ഞാണ് പിറന്നിരിക്കുന്നത്. മോണിക്കയും ഭർത്താവ് അലനും അച്ഛൻ ലാലും അമ്മയുമെല്ലാം കുഞ്ഞിനൊപ്പം ഹോസ്പിറ്റലിൽ നിൽക്കുന്ന ചിത്രം ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.
ഈപ്പൻ ആന്റണി അലൻ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. മോണിക്കയുടെ ഭർത്താവ് അലനാണ് ഇൻസ്റ്റഗ്രാമിലൂടെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്. ക്രിസ്തുമസ് ദിനത്തിന്റെ അന്ന് തന്നെ ആൺ കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് എല്ലാവരും.
ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്. മോണിക്കയുടെ വിവാഹ ചിത്രങ്ങളും, വിവാഹ നിശ്ചയ ചിത്രങ്ങളും അതുപോലെ മോണിക്കയുടെ ബേബി ഷവർ ചിത്രങ്ങളുമെല്ലാം നേരത്തെ വൈറലായിരുന്നു.
monica’s son eapen antony allan