Connect with us

മണി ഹീസ്റ്റ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ‘മണി ഹീസ്റ്റ് ബര്‍ലിന്‍’ വരുന്നു…!

Hollywood

മണി ഹീസ്റ്റ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ‘മണി ഹീസ്റ്റ് ബര്‍ലിന്‍’ വരുന്നു…!

മണി ഹീസ്റ്റ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ‘മണി ഹീസ്റ്റ് ബര്‍ലിന്‍’ വരുന്നു…!

ലോകമെങ്ങും നിരവധി ആരാധകരെ സ്വന്തമാക്കിയ സീരീസായിരുന്നു മണി ഹീസ്റ്റ്. കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ മണി ഹീസ്റ്റ് സീരിസിന് ഒരു സ്പിന്‍ഓഫ് സീക്വല്‍ വരുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. മണി ഹീസ്റ്റില്‍ ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമായി എത്തിയിരുന്ന ബെര്‍ലിന്റെ ജീവിതത്തിലേക്കാണ് പുതിയ സീരിസ് എത്തുന്നത്.

മണി ഹീസ്റ്റ് ബര്‍ലിന്‍ എന്നാണ് സീരിസിന്റെ പേര്. ഇതിന്റെ അനൗണ്‍സ്‌മെന്റ് ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മണി ഹീസ്റ്റിലെ മുഖ്യകഥാപാത്രമായ പ്രൊഫസറുടെ സഹോദരനാണ് കൊള്ള സംഘത്തിലെ അംഗമായ ബര്‍ലിന്‍. സ്‌പെയിന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കൊള്ള എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണി ഹീസ്റ്റ് സീരിസിലെ കഥ നടക്കും മുന്‍പാണ് ബര്‍ലിന്റെ പുതിയ സീരിസിലെ കഥ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

മണി ഹീസ്റ്റിന്റെ ആദ്യത്തെ കഥയില്‍ തന്നെ ബര്‍ലിന്‍ മരണപ്പെടുകയാണ് ഉണ്ടായത്. തുടര്‍ന്നു വന്ന സീസണുകളില്‍ ഫ്‌ലാഷ്ബാക്കുകളിലാണ് ബര്‍ലിന്‍ എന്ന കഥാപാത്രം പ്രത്യക്ഷപ്പെട്ടത്. ബര്‍ലിന്‍ എന്ന കഥാപാത്രത്തിന്റെ അന്ത്യമാണ് നിങ്ങള്‍ കണ്ടത്. അദ്ദേഹത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലൂടെയുള്ള ഒരു യാത്ര, അവന്‍ പ്രണയ ഭ്രാന്തനാണ്, പ്രണയത്തിന് വേണ്ടി അവന്‍ യൂറോപ്പ് കൊളളയടിക്കുന്നുണ്ട്, അതാണ് ഈ സീരിസിന്റെ പ്രമേയം മണി ഹീസ്റ്റ് ബെര്‍ലിന്‍ സ്രഷ്ടാവ് അലക്‌സ് പിന ഒരു സ്പാനീഷ് മാധ്യമത്തോട് പറഞ്ഞു.

2023 ഡിസംബറില്‍ ആയിരിക്കും സീരിസ് എത്തുക എന്നാണ് നെറ്റ്ഫ്‌ലിക്‌സ് അറിയിക്കുന്നത്. പെട്രോ അലന്‍സോയുടെ പ്രധാന കഥാപാത്രത്തിനൊപ്പം മണി ഹീസ്റ്റ് സീരിസിലെ പ്രഫസര്‍ അടക്കം പ്രധാന താരങ്ങള്‍ ഇതിലും പ്രത്യക്ഷപ്പെട്ടേക്കാം എന്നും ചില അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയില്ല.

More in Hollywood

Trending

Recent

To Top