Connect with us

അദ്ദേഹത്തിന്റെ ആ വാചകത്തിൽ എല്ലാം ഉണ്ടായിരുന്നു !! തന്നെ കളിയാക്കി സരോജ് കുമാർ എന്ന സിനിമയെടുത്ത സജിൻ രാഘവിന് മോഹൻലാൽ നൽകിയ മറുപടി….

Malayalam Articles

ഉദയനാണ് താരത്തിലെ രാജപ്പന്‍ തെങ്ങുംമൂട്ടില്‍ എന്ന് ശ്രീനിവാസന്‍ കഥാപാത്രത്തെ നായകനാക്കി 2012 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു പത്മശ്രീ ഭരത്‌ ഡോ.സരോജ്‌ കുമാർ. ചിത്രം റിലീസായപ്പോൾ കൂടെ വിവാദങ്ങളുടെ പെരുമഴയുമുണ്ടായി. മോഹൻലാലിനെ കളിയാക്കിക്കൊണ്ട്‌ പുറത്തിറങ്ങിയ ചിത്രമെന്ന ഖ്യാതിയാണ് സിനിമക്കു ലഭിച്ചത്‌. അതോടെ മോഹൻലാൽ ഫാൻസും ഇളകി.

സിനിമയുടെ നിർമ്മാതാക്കളെ സംബന്ധിച്ച്‌ ആ ചിത്രം ഒരു നഷ്ടമേ ആയിരുന്നില്ല. അടിതെറ്റിയത്‌ സംവിധായകനു മാത്രമായിരുന്നു. ശ്രീനിവാസനും ആ ചിത്രം കാരണം ഒരു നഷ്ടവും സംഭവിച്ചില്ല. ശ്രീനിവാസനെതിരെ ചില കോണുകളിൽ നിന്ന് വിമർശനവും തെറിവിളികളും ഉയർന്നെങ്കിലും പോലും അദ്ദേഹത്തിന്റെ കരിയറിനെ ഈ സിനിമ ബാധിച്ചതേയില്ല.

സിനിമ റിലീസായിക്കഴിഞ്ഞ്‌ സംവിധായകൻ സജിൻ രാഘവൻ മോഹൻലാലിനെ പലവട്ടം വിളിച്ചിരുന്നു. പക്ഷെ, ലാൽ ഫോൺ അറ്റൻഡ്‌ ചെയ്തില്ല. പിന്നീടൊരിക്കൽ സജിൻ ഒരു ലൊക്കേഷനിൽ പോയി നേരിട്ട്‌ കണ്ടു. വിളിച്ചിരുന്നു എന്ന കാര്യം ലാലിനോട്‌ സൂചിപ്പിച്ചു.

മിസ് കാളുകൾ കണ്ടിരുന്നു. നമ്മൾ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോൺ കാൾസല്ലേ എടുക്കു സജീ എന്നായിരുന്നു ലാലേട്ടന്റെ മറുപടി. അദ്ദേഹത്തിന്റെ ആ വാചകത്തിൽ എല്ലാം ഉണ്ടായിരുന്നെന്ന് സജി പറയുന്നു.

മോഹൻലാലിനെ പരിഹസിക്കാൻ ഉദ്ദേശിച്ച്‌ ചെയ്‌ത സിനിമയല്ല ഡോ.സരോജ്‌ കുമാർ എന്നാണ് സജിൻ പറയുന്നത്‌. ഉദയനാണ് താരത്തിൽ സൂപ്പർ താരങ്ങളെ കളിയാക്കുന്ന ഒട്ടേറെ രംഗങ്ങളുണ്ട്‌. പ്രേക്ഷകരും താരങ്ങളും ആ സിനിമയെ സ്വീകരിച്ച പോലെ ഡോ.സരോജ്‌ കുമാറിനേയും സ്വീകരിക്കുമെന്ന് സംവിധായകൻ കരുതുകയായിരുന്നുവത്രേ.

Mohanlal’s mass reply to the director who insulted him

More in Malayalam Articles

Trending

Recent

To Top