Connect with us

വരത്തനും 28 വർഷം മുമ്പ് റിലീസ് ചെയ്‌ത ഇൻ ഹരിഹർ നഗറും തമ്മിൽ എന്താണ് ബന്ധം ?!

Malayalam Articles

വരത്തനും 28 വർഷം മുമ്പ് റിലീസ് ചെയ്‌ത ഇൻ ഹരിഹർ നഗറും തമ്മിൽ എന്താണ് ബന്ധം ?!

വരത്തനും 28 വർഷം മുമ്പ് റിലീസ് ചെയ്‌ത ഇൻ ഹരിഹർ നഗറും തമ്മിൽ എന്താണ് ബന്ധം ?!

വരത്തനും 28 വർഷം മുമ്പ് റിലീസ് ചെയ്‌ത ഇൻ ഹരിഹർ നഗറും തമ്മിൽ എന്താണ് ബന്ധം ?!

കുടിയേറ്റവും സദാചാര ഗുണ്ടായിസവും തുടങ്ങിയ ആനുകാലിക വിഷയങ്ങൾ പ്രമേയമാക്കി അമൽനീരദ് സംവിധാനം ചെയ്‌ത് തിയ്യേറ്ററുകൾ ഇപ്പോഴും സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഫഹദ് ഫാസിൽ നായകനായ സിനിമയാണ് വരത്തൻ.

ദുബായിൽ നിന്നും ജോലി നഷ്ടപ്പെട്ട്,ഒരു മാറ്റമെന്നോണം ആ നഗരം വിട്ട് നാട്ടിലേക്ക് എബിയും ഭാര്യയും വരുന്നതോട് കഥ ആരംഭിക്കുന്നു. പതിഞ്ഞതാളത്തിൽ പറഞ്ഞ് പോന്ന കഥ ക്ലൈമാക്സ്സ് അടുത്തുള്ള അവസാന 20 മിനുറ്റ് ചടുലമായ ആക്ഷൻ രംഗങ്ങൾ കൊണ്ട് പ്രേക്ഷരെ ത്രസിപ്പിക്കുന്നുണ്ട്.ഒരു ഹോളിവുഡ് സിനിമയുടെ കഥ അതേപടി പകർത്തിയതാണെന്ന ഒരു ആക്ഷേപം ചിത്രത്തിന് നേരെ ഉയരുന്നുണ്ട് എന്നാൽ യാഥാർത്ഥ്യം എന്തെന്നാൽ വരത്തന് പ്രചോദനം ആയത് മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് കൂട്ട്കെട്ടായ സിദ്ദിഖ് ലാലിന്റെ സംവിധാനത്തിൽ പുറത്ത് വന്ന ഇൻ ഹരിഹർ നഗർ എന്ന ചിത്രമാണ് എന്ന് വരത്തന്റെ സംവിധായകൻ അമൽനീരദ് ഇപ്പൾ തുറന്നു പറഞ്ഞിരിക്കുന്നു.

ഗ്രാമത്തിലുള്ള തങ്ങളുടെ വീട്ടിൽ നിന്നും മരിച്ചുപോയ കൊച്ചു മകനെ കുറിച്ച് അന്വേഷിക്കാനെത്തുന്ന കൊച്ചു മകൾക്ക് തുണയായി എത്തുകയാണ് മുത്തശ്ശിയും മുത്തച്ഛനും. ഇവർ താമസ്സത്തിനായി ഹരിഹർ നഗർ എന്ന റസിഡൻസ്സ് ഏരിയയിലേക്ക് എത്തുന്നിടത്ത് നിന്നും ആണ് വരത്തന് പ്രചോദനം ആയ സംഭവ വികാസങ്ങൾ അരങ്ങേറുന്നത്. നഗരത്തിലെ പ്രധാന പൂവാലന്മാരും ഞരമ്പന്മാരും ആയ നാൽവർ സംഘമാണ് ഇതിലെ മറ്റൊരു പ്രധാന കഥാപാത്രങ്ങൾ. തൊട്ടടുത്ത വീട്ടിൽ മാറി നിന്ന് കൊച്ച് മകളെ നോക്കുകയും, രാത്രി അവരെ ശല്യം ചെയ്യുന്ന തരത്തിൽ പാട്ട് പാടുകയും, കുളിക്കാൻ പോകുമ്പോൾ ഒളിഞ്ഞ് നോക്കാൻ ശ്രമിക്കുകയും, ഒടുക്കം ആരുമില്ലാത്തപ്പോൾ അവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുമ്പോൾ അതുവരെ ശാന്തസ്വഭാവക്കാരിയായ മുത്തശ്ശി അക്രമാസക്തയായി അവരെ അക്രമിക്കുകയാണ്.

ഈ സംഭവവികാസങ്ങളാണ് വളരെ ബ്രില്ല്യന്റായ രീതിയിൽ അമൽനീരദ് അഡാപ്റ്റ് ചെയ്തത്. മുത്തശ്ശിയുടെ കഥാപാത്രത്തെ ഫഹദ് ഫാസിൽ അവതരിപ്പിച്ച എബിയായി മാറ്റി രചിക്കുകയും നഗരത്തിൽ അരങ്ങേറിയ സംഭവങ്ങളെ നേരെ ഗ്രാമത്തിലേക്ക് പറിച്ച് നടുകയുമായിരുന്നു.

What is the relation between Varathan and In Harihar Nagar

More in Malayalam Articles

Trending

Recent

To Top