Malayalam
പല സംവിധായകരും എന്നോട് പറയുന്നത് എന്റെ പഴയ സിനിമകളുടെ കഥ പോലുള്ളവ; ഫ്രഷ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യാനാണ് താത്പര്യമെന്ന് മോഹൻലാൽ
പല സംവിധായകരും എന്നോട് പറയുന്നത് എന്റെ പഴയ സിനിമകളുടെ കഥ പോലുള്ളവ; ഫ്രഷ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യാനാണ് താത്പര്യമെന്ന് മോഹൻലാൽ
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. വലിയൊരു ആരാധകവൃന്തം തന്നെ മോഹൻലാലിനുണ്ട്. എന്നാൽ അദ്ദേഹം പലപ്പോഴും പുതുമുഖ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ വിസമ്മതിക്കുന്നുവെന്നത്.
മാത്രമല്ല, സംവിധായകർക്ക് മോഹൻലാലിനോട് കഥപറയുന്നതിന് ഒരുപാട് കടമ്പകൾ കടക്കണമെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
തന്നിലേയ്ക്ക് എത്തുന്നതിന് തടസങ്ങളൊന്നുമില്ലെന്നും പല പുതിയ സംവിധായകരുടെയും കഥകൾ താൻ കേൾക്കുന്നുണ്ടെന്നുമാണ് മോഹൻലാൽ പറയുന്നത്. പല സംവിധായകരും എന്നോട് കഥകൾ പറയാൻ വരാറുണ്ട്. എന്നാൽ അവയെല്ലാം മോഹൻലാലിന് വേണ്ടി തയ്യാറാക്കിയ കഥകളാണ്. തന്റെ പഴയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലാണ് പല കഥകളും.
ഫ്രഷ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യാനാണ് താത്പര്യം. പുതിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. ഒരു സിനിമ ചെയ്യുമ്പോൾ അതിൽ എന്തെങ്കിലും പുതുമ വേണമല്ലോ. മുമ്പ് ചെയ്തതുപോലുള്ള വേഷം വീണ്ടും കൊണ്ടുവന്നാൽ പ്രേക്ഷകർക്ക് ബോറടിക്കില്ലേ.
പുതിയ സംവിധായകനായ തരുൺ മൂർത്തിയാണ് എന്റെ പുതിയ സിനിമ ചെയ്യുന്നത്. എട്ടുവർഷത്തോളമെടുത്താണ് ഈ സിനിമ തയ്യാറാവുന്നത്. ഇത്തരത്തിലുള്ള കഥകൾക്കാണ് ഞാൻ കാത്തിരിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. മാത്രമല്ല, ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തെത്തിയ നേരിനെ കുറിച്ചും താരം പറയുന്നുണ്ട്.
നേര് പോലുള്ള ചെറിയ സിനിമകളും ഞാൻ ചെയ്യുന്നുണ്ട്. നേര് എന്ന സിനിമ ഞാൻ ഇതിന് മുമ്പ് ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ഒന്നായിരുന്നു. ഇപ്പോൾ ചെയ്യുന്ന തരുൺ മൂർത്തിയുടെ സിനിമയും ഫ്രഷ് സബ്ജക്ടാണ്. അങ്ങനെയുള്ള സിനിമകൾ ചെയ്യുമ്പോൾ മാത്രമേ നമുക്ക് നമ്മളെ മടുക്കാതിരിക്കുകയുള്ളൂവെന്നുമാണ് മോഹൻലാൽ പറയുന്നത്.
അതേസമയം, ലൂസിഫർ എന്ന ചിത്രവും അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഷൂട്ടിങ് പൂർത്തിയായിട്ടില്ലെന്നും മഴ കാരണം ഗുജറാത്തിലെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു. ലൂസിഫർ, ‘എമ്പുരാൻ’ പോലുള്ള സിനിമകളെടുക്കാൻ നല്ല പ്രയാസമാണ്. സിനിമയെക്കുറിച്ച് നല്ല ധാരണയുള്ള സംവിധായകനാണ് പൃഥ്വിരാജെന്നും മോഹൻലാൽ അഭിമുഖത്തിൽ മോഹൻലാൽ പറയുന്നു.
ഗുജറാത്തിൽ ഒരു കൊട്ടാരത്തിൽ സെറ്റ് ഒക്കെയിട്ട് 250 ആളുകളോളം വർക്ക് ചെയ്തുകൊണ്ടിരുന്നപ്പോൾ മഴ കാരണം അവിടത്തെ ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നു. ഫ്ളാഷ്ബാക്കും പ്രെസെന്റ് കാലഘട്ടവുമാണ് അവിടെ ഷൂട്ട് ചെയ്യുന്നത്. സിനിമക്കായി നിർമിച്ച സെറ്റെല്ലാം ഞങ്ങൾക്ക് അവിടെ ഹോൾഡ് ചെയ്യേണ്ടി വന്നു.
ലേ ലഡാക്കിലാണ് ഞങ്ങൾ ഷൂട്ടിങ് തുടങ്ങിയത്. അവിടന്ന് യുകെ, യു എസ്, കേരള, മദ്രാസ് എന്നിവടങ്ങളിൽ ഷൂട്ട് ചെയ്തു. ഇനി മുംബൈ, ഗുജറാത്ത്, ദുബായിൽ ഒക്കെയാണ് ഷൂട്ട് ചെയ്യാനുള്ളതെന്നും മോഹൻ ലാൽ കൂട്ടിച്ചേർത്തു. അതേസമയം, മോഹൻലാലിന്റെ 360-ാം ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്നത്. എൽ 360 എന്ന് അറിയപ്പെടുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ശോഭന, ബിനു പപ്പു തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. രജപുത്രയുടെ പതിനാലാമതു ചിത്രവും മോഹൻലാലിന്റെ മുന്നൂറ്റിഅറുപതാമതു ചിത്രവുമാണിത്. ഏറെ ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമെന്ന നിലയിലും പ്രോജക്ടിനു പ്രതീക്ഷകളേറെയാണ്.