Connect with us

മരക്കാര്‍ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അവസാന ചിത്രമാകുമോ?

Malayalam

മരക്കാര്‍ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അവസാന ചിത്രമാകുമോ?

മരക്കാര്‍ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അവസാന ചിത്രമാകുമോ?

മലയാളികള്‍ ഒരിക്കലും മറക്കാത്ത നിരവധി ചിത്രങ്ങളാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചിട്ടുള്ളത്. ഇരുവരും ഒന്നിച്ചുള്ള ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.

ഇപ്പോഴിതാ, മരക്കാര്‍ ഇരുവരും ഒന്നിച്ചുള്ള അവസാന ചിത്രമായിരിക്കുമോ എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ ലാലേട്ടന്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയം. ഞങ്ങളുടെ ഏറ്റവും മികച്ച ചിത്രം വരുവാനിരിക്കുന്നതേയുള്ളൂവെന്നാണ് ലാലേട്ടന്‍ പറഞ്ഞത്.മരക്കാര്‍ ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അവസാന ചിത്രമായിരിക്കില്ല എന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് പ്രിയദര്‍ശനും. മരക്കാര്‍ വിജയമായാല്‍ അത് വീണ്ടും ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള ഒരു ഊര്‍ജം നല്‍കുമെന്നും ഇതിലും വലിയ സിനിമകളുമായി വീണ്ടും വരുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

mohanlal priyadarshan

Continue Reading
You may also like...

More in Malayalam

Trending

Recent

To Top