Connect with us

മീരയുടെ കാമുകനായി ഷാരൂഖ് ഖാന്‍; സംഭവിച്ചത് മറ്റൊന്ന്.. വെളിപ്പെടുത്തി സംവിധായകൻ ഫാസിൽ

Malayalam

മീരയുടെ കാമുകനായി ഷാരൂഖ് ഖാന്‍; സംഭവിച്ചത് മറ്റൊന്ന്.. വെളിപ്പെടുത്തി സംവിധായകൻ ഫാസിൽ

മീരയുടെ കാമുകനായി ഷാരൂഖ് ഖാന്‍; സംഭവിച്ചത് മറ്റൊന്ന്.. വെളിപ്പെടുത്തി സംവിധായകൻ ഫാസിൽ

കൈയെത്തും ദൂരത്തിലൂടെ ആദ്യമായി സംവിധാന രംഗത്തേക്ക് തുടക്കം കുറിച്ച സംവിധായകനാണ് ഫാസിൽ. മുപ്പതോളം ചലച്ചിത്രങ്ങൾ ഫാസിൽ സം‌വിധാനം ചെയ്തു. മാളിയംപുരക്കൽ ചാക്കോ പുന്നൂസ് നിർമിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു ഫാസിൽ സം‌വിധാനം ചെയ്ത ആദ്യ ചലച്ചിത്രം. ഇദ്ദേഹത്തിന്റെ സംവിധാന മികവിലൂടെ ഒരുപിടി നല്ല മലയാള സിനിമകൾ ലഭിച്ചു .അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ചിത്രങ്ങളിൽ ഒന്നാരുന്നു 1998 ല്‍ തിയേറ്ററുകളിലെത്തിയ ഹരികൃഷ്ണന്‍സ്.

ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പം ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ ഖാൻ എത്തിയിരുന്നു. എന്നാല്‍ പിന്നീട് സിനിമയില്‍ താരത്തെ കണ്ടതുമില്ല. ഇപ്പോഴിതാ ഹരികൃഷ്ണന്‍സില്‍ ഷാരൂഖ് ഖാന്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഫാസില്‍.

ഹരികൃഷ്ണന്‌സിന്റെ ഷൂട്ടിംഗ് ഊട്ടിയിലായിരുന്നു നടന്നത്. അതെ സമയം തന്നെ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ടു ഷാരൂഖ് ഖാനും അവിടെ ഉണ്ടായിരുന്നു എന്നും തന്റെ വളരെ അടുത്ത സുഹൃത്തായ ജൂഹിയില്‍ നിന്നു മലയാള സിനിമയുടെ സെറ്റിലെ ഹോംലി ആയ അന്തരീക്ഷത്തെ കുറിച്ച് കേട്ടറിഞ്ഞ ഷാരൂഖ് ഖാന്‍ തനിക്കു ഇതില്‍ ഒരു ഷോട്ട് എങ്കിലും വേണമെന്ന ആവശ്യവുമായി എത്തുകയായിരുന്നു

എന്നാല്‍ ഷാരൂഖിനെ എങ്ങനെ ഉള്‍പ്പെടുത്തും എന്ന് യാതൊരു പിടിയുമില്ലായിരുന്നു അവസാനം ജൂഹിയുടെ നായികാ കഥാപാത്രത്തെ മോഹന്‍ലാലിന് ആണോ മമ്മൂട്ടിക്ക് ആണോ കിട്ടുക എന്ന കണ്‍ഫ്യൂഷനില്‍ നില്‍ക്കുമ്പോള്‍ ഷാരൂഖ് വന്നു ജൂഹിയുടെ കൈ പിടിച്ചു പോകുന്ന ഒരു ഷോട്ട് പ്ലാന്‍ ചെയ്തു എങ്കിലും കൃത്രിമത്വം തോന്നാതിരിക്കാന്‍ അത് വേണ്ടെന്നു വെക്കുകയായിരുന്നു ഫാസില്‍ പറഞ്ഞു.

അതെ സമയം തന്നെ ചിത്രത്തിന് വേണ്ടി മൂന്ന് ക്ളൈമാക്സുകള്‍ ഒരുക്കിയ സംഭവത്തെ കുറിച്ച് ഫാസിൽ മനസ്സ് തുറന്നു

മോഹന്‍ലാലും മമ്മൂട്ടിയും തുല്യരായി നില്‍ക്കുന്ന സമയത്തു അവരെ ഒരുമിപ്പിച്ചു സിനിമയെടുക്കണം എന്ന ആഗ്രഹത്താല്‍, അവരോടു വളരെ സൗഹൃദം പുലര്‍ത്തുന്ന ആളെന്ന നിലയിലാണ് ഹരികൃഷ്ണന്‍സ് ഒരുക്കിയത്.. എന്നാല്‍ അത്തരമൊരു സിനിമയെടുക്കുമ്പോള്‍ അവരില്‍ ഒരാളെ താന്‍ കൂടുതലായി പരിഗണിച്ചു എന്നൊരു ആക്ഷേപം ഉണ്ടാകാതെയിരിക്കണം എന്നുള്ളതായിരുന്നു പ്രധാന പ്രശ്‌നം ജൂഹി ചൗള ചെയ്ത നായികാ കഥാപാത്രത്തെ അതിലെ ഏതു നായകന് കിട്ടണം.

മോഹന്‍ലാല്‍, മമ്മൂട്ടീ എന്നിവരുടെ ആരാധകരെ നിരാശരാക്കുന്ന തരത്തില്‍ അതൊരുക്കാന്‍ സാധിക്കില്ലായിരുന്നു അപ്പോള്‍ തോന്നിയ ഒരു കൗതുകവും കുസൃതിയും ആയിരുന്നു രണ്ടു പേര്‍ക്കും കിട്ടുന്നതും ആര്‍ക്കും കിട്ടുന്നത് കാണിക്കാത്തതുമായ ക്ലൈമാക്‌സുകള്‍ ഒരുക്കിയതെന്നു ഫാസില്‍ വെളിപ്പെടുത്തുന്നു. മൊത്തം മുപ്പത്തിരണ്ട് പ്രിന്റ് ഉള്ളത് കൊണ്ട് പതിനാറു പ്രിന്റില്‍ മോഹന്‍ലാലിന് കിട്ടുന്നതായും പതിനാറു പ്രിന്റില്‍ മമ്മൂട്ടിക്ക് കിട്ടുന്നതായും വെച്ചാണ് റിലീസ് ചെയ്തത് എന്നും അതൊരു കൗതുകം മാത്രമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

fazil

More in Malayalam

Trending

Recent

To Top