Connect with us

അമൃത ഫുക്രുവിന്റെ രാജനെ തൊട്ടു;പിന്നീട് ബിഗ്‌ബോസ്സിൽ സംഭവിച്ചത്!

Malayalam

അമൃത ഫുക്രുവിന്റെ രാജനെ തൊട്ടു;പിന്നീട് ബിഗ്‌ബോസ്സിൽ സംഭവിച്ചത്!

അമൃത ഫുക്രുവിന്റെ രാജനെ തൊട്ടു;പിന്നീട് ബിഗ്‌ബോസ്സിൽ സംഭവിച്ചത്!

അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും ബിഗ്‌ബോസ്സിൽ എത്തിയതോടെ പരിപാടി വീണ്ടും പച്ചപിടിക്കുകയാണ്. കഴിഞ്ഞ ദിവസം അമൃത ഫക്രുവിന്റെ പാവയെ എടുക്കാൻ ശ്രമിച്ചത് വലിയ തർക്കങ്ങൾ ബിഗ്‌ബോസ്സിൽ ഉണ്ടാക്കി.ഓരോ മത്സരാർത്ഥികൾക്കും ബിഗ്‌ബോസ്സ് പാവകളെ നൽകിയിരുന്നു.അങ്ങനെ ഫക്രുവിന് കിട്ടിയ പാവയെ താരം വിളിക്കുന്നത് രാജൻ എന്നാണ്. അതുകൊണ്ട് തന്നെ മറ്റാർക്കും കൊടുക്കാതെ ഫുക്രു കൊണ്ടുനടക്കുന്ന പാവയെ അമൃത തൊട്ടത് ഫക്രുവിന് നീരസമുണ്ടാക്കി.

അമൃത പാവയെ എടുക്കാന്‍ നോക്കിയപ്പോള്‍ എന്നെ അറുത്തിട്ട് മാത്രമേ രാജനെ കൊണ്ട് പോവാന്‍ പറ്റുവെന്ന് ഫുക്രു പറഞ്ഞു. എല്ലാവരും ഇത് കേട്ട ചിരിക്കുകയും ചെയ്തു. അത് എല്ലാവര്‍ക്കുമായി തന്നതാണ്. അത് അവന്‍ കസ്റ്റഡിയിലാക്കി മാറ്റിയെന്ന് രജിത് കുമാര്‍ പറഞ്ഞത് വലിയ തര്‍ക്കത്തിനിടയാക്കി.
നിങ്ങള്‍ക്ക് ഉളുപ്പുണ്ടോ അത് എടുത്ത് വയ്ക്കാന്‍ എന്ന് രജിത്തിന്റെ അടുത്തുള്ള പാവയെ നോക്കി ഫുക്രു പറഞ്ഞു. എല്ലാവര്‍ക്കും തന്നതാണ്. ആര്‍ക്ക് വേണമെങ്കിലും എടുക്കാമെന്ന് രജിതും പറഞ്ഞു. എന്നിട്ട് പൊട്ട് തൊട്ട് അതിനെ ചിന്നുവെന്ന് വിളിച്ച്‌ നടക്കുന്നതോ എന്ന് ഫുക്രു തിരിച്ച്‌ ചോദിച്ചു. എല്ലാവര്‍ക്കും ഓരോന്നുണ്ട്. വലുത് എല്ലാവര്‍ക്കും ഉള്ളതാണെന്ന് രജിത്ത് പറയുന്നു. എന്നാല്‍ നിങ്ങള്‍ എടുത്തോ എന്ന് പറഞ്ഞ് ഫുക്രു രാജനെ എടുത്ത് എറിഞ്ഞു.

എന്നാല്‍ ഇത് എല്ലാവര്‍ക്കും ഉള്ളതാണെന്ന് വീണ്ടും രജിത് പറയുന്നുണ്ടായിരുന്നു. എന്തായാലും എറിഞ്ഞത് കൊണ്ട് താന്‍ ഒന്ന് എടുക്കട്ടെ എന്ന് എന്ന് പറഞ്ഞ് രജിത് അതെടുക്കുന്നു. തുടര്‍ന്ന് പാവ ഒക്കത്തെടുത്ത് ഫുക്രുവിന്റെ കട്ടിലില്‍ തന്നെ കൊണ്ട് പോയി വയ്ക്കുകയും ചെയ്തു. ഇതൂടി കണ്ടതോടെ തന്നെ ഒന്ന് ചൊറിഞ്ഞപ്പോള്‍ അയാള്‍ക്ക് സമാധാനമായി എന്ന് ഫുക്രുവും പറഞ്ഞു.

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത മലയാളികള‍്ക്ക് പ്രിയങ്കരിയായി മാറിയത്.2010ല്‍ ഷോയില്‍ മത്സരാര്‍ത്ഥിയായി അമൃതയെത്തി. ഏറെ ശ്രദ്ധേയയാ മത്സരാര്‍ത്ഥിയായിരുന്നു അവര്‍. സീസണില്‍ സ്പെഷ്യല്‍ ഗസ്റ്റായി വന്ന ചലച്ചിത്ര താരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു. വന്‍ താരസംഘമമായി മാറിയ വിവാഹത്തിന് ശേഷം 2016ല്‍ ഇരുവരും വിവാഹ മോചിതരാവുകയും ചെയ്തു. പപ്പു എന്നുവളിക്കുന്ന അവന്തിക ഇരുവരുടെയും മകളാണ്. അവന്തിക ഇപ്പോള്‍ അമൃതയ്ക്കൊപ്പമാണ് താമസം. നേരത്തെ ചില ചിത്രങ്ങളില്‍ ഗാനാലാപനം നടത്തിയെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് അമൃത പിന്നണി ഗാന രംഗത്ത് സജീവമാകുന്നത്.

കരിയര്‍ കെട്ടിപ്പടുത്തു തുടങ്ങിയ അമൃത നിരവധി ആല്‍ബങ്ങളിലൂടെയും ശ്രദ്ധനേടി. വിവാഹ മോചനത്തിന് ശേഷമുള്ള തന്‍റെ കാല്‍വയ്പ്പുകളെ കുറിച്ച് ഒരു യൂട്യൂബ് ചാനല്‍ പ്രോഗ്രാമില്‍ അമൃത നടത്തിയ തുറന്നുപറച്ചില്‍ ചലച്ചിത്ര മേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. കരുത്തുറ്റ തന്‍റെ പോരാട്ടത്തില്‍ കൂടെ നിന്നവര്‍ എന്ന് പരിചയപ്പെടുത്തി, അമൃത തന്നെയാണ് സഹോദരി അഭിരാമി സുരേഷിനെയും മുഖ്യധാരയിലേക്ക് കൈപിടിച്ച് കയറ്റിയത്. ഇതിന്‍റെ തുടര്‍ച്ചയായിരുന്നു അമൃതംഗമയ എന്ന മ്യൂസിക്കല്‍ ബാന്‍ഡ്. സംഗീത രംഗത്തെ മാറ്റങ്ങളറിഞ്ഞുള്ള അവതരണം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ പെട്ടെന്ന് സ്ഥാനം പിടിക്കാന്‍ അമൃതംഗമയയ്ക്ക് കഴിഞ്ഞു.

about amritha in bigboss

More in Malayalam

Trending

Recent

To Top