Actor
മരിക്കുന്നതിന് മുൻപ് അദ്ദേഹം ആ ഷർട്ട് എനിക്ക് തന്നു; വളരെ അമൂല്യമായി അത് ഇന്നും സൂക്ഷിക്കുന്നു; ആ രഹസ്യം വെളിപ്പെടുത്തി മോഹൻലാൽ
മരിക്കുന്നതിന് മുൻപ് അദ്ദേഹം ആ ഷർട്ട് എനിക്ക് തന്നു; വളരെ അമൂല്യമായി അത് ഇന്നും സൂക്ഷിക്കുന്നു; ആ രഹസ്യം വെളിപ്പെടുത്തി മോഹൻലാൽ
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ വർത്തകളെല്ലാം വളരെപെട്ടന്നാണ് ചർച്ചയായി മാറുന്നത്. സ്റ്റൈലിലും കോസ്റ്റ്യൂമിലും ശ്രദ്ധ കൊടുക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. എന്നാൽ ഇപ്പോഴിതാ താൻ വലിയ മൂല്യം കൽപ്പിച്ച് ഒരു ഷർട്ട് സൂക്ഷിക്കുന്ന കഥയെ കുറിച്ച് പറയുകയാണ് മോഹൻലാൽ.
“നേരത്തെ ഡ്രസ്സിങ്ങിൽ അധികം ശ്രദ്ധിക്കാറില്ലായിരുന്നു. ഇപ്പോഴാണ് കൂടുതലും അതൊക്കെ നോക്കി തുടങ്ങിയത്. കൂടെയുള്ളവർ നല്ല ഉടുപ്പുകൾ ഇടുമ്പോൾ ഞാനും ഇടുന്നു. എനിക്ക് പ്രത്യേകമായി ഒരു കോസ്റ്റ്യൂം ഡിസൈൻ ചെയ്യുന്ന ആളില്ല. പണ്ട് ഉപയോഗിച്ചിരുന്ന ഷർട്ടുകൾക്കൊക്കെ വലിയ വില ഞാൻ കൊടുത്തിരുന്നു. കാരണം ഞങ്ങൾ സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന സമയത്ത് ഒരുപാട് ഷർട്ടുകൾ ഒന്നുമില്ല.
എന്തെങ്കിലും പരിപാടിയിലോ കല്യാണത്തിനോ പോകാൻ മാത്രം വളരെ അപൂർവ്വമായിട്ടെ ഷർട്ടുകൾ കിട്ടാറുണ്ടായിരുന്നുള്ളു. നമ്മുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ കുറവായിരുന്നു. അന്നൊരു ഷർട്ട് തുന്നി കിട്ടുക എന്ന് പറയുന്നത് വലിയ ഒരു കാര്യമായതിനാൽ തന്നെ എന്റെ പഴയ ഷർട്ടുകൾക്കെല്ലാം ഞാൻ ഇന്നും ഒരു വില നൽകുന്നുണ്ട്. “
അതേസമയം ഇതിനൊപ്പം തന്നെ ഞാൻ വളരെ അമൂല്യമായി ഇന്നും സൂക്ഷിക്കുന്ന ഒരു ഷർട്ട് ഉണ്ട്. ഈ കാര്യം ഞാൻ ആദ്യമായാണ് പറയുന്നത്. ക്യാപ്റ്റൻ കൃഷ്ണൻ നായർ എന്നു പറയുന്ന ഒരു മനുഷ്യൻ തന്ന ഷർട്ടാണ് ഞാൻ സൂക്ഷിച്ചു വെക്കുന്നത്. എന്നാൽ അദ്ദേഹം മരിച്ചു പോയി.
90 ആം വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്. ഞാനും അദ്ദേഹവുമായി വളരെയധികം അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ലീല എന്നു പറയുന്ന വലിയ ബ്രാൻഡ് ഉണ്ടാക്കിയത് ക്യാപ്റ്റൻ കൃഷ്ണൻ നായരാണ്. മരിക്കുന്നതിനു മുമ്പ് അദ്ദേഹത്തെ കാണാൻ ഞാൻ ആശുപത്രിയിൽ പോയിരുന്നു. അങ്കിളിന്റെ ഷർട്ട് ഒരെണ്ണം വേണമെന്നും പറഞ്ഞു. ആ ഷർട്ട് മൂല്യമുള്ളതായി ഞാൻ സൂക്ഷിക്കുന്നു”-മോഹൻലാൽ പറഞ്ഞു.
