Connect with us

അമ്പലത്തിൽ ശാന്തിയായി ഇരിക്കുന്ന കാലത്ത് കണ്ട് മോഹൻലാൽ തന്നെയയാണ് ഇന്നും, 24 വർഷങ്ങൾ കൊണ്ട് എനിക്കാണ് ഏറ്റവും കൂടുതൽ മാറ്റം ഉണ്ടായത്, എന്റെ ഇടതുവശം പ്രവർത്തിക്കില്ല; കൈതപ്രം

Malayalam

അമ്പലത്തിൽ ശാന്തിയായി ഇരിക്കുന്ന കാലത്ത് കണ്ട് മോഹൻലാൽ തന്നെയയാണ് ഇന്നും, 24 വർഷങ്ങൾ കൊണ്ട് എനിക്കാണ് ഏറ്റവും കൂടുതൽ മാറ്റം ഉണ്ടായത്, എന്റെ ഇടതുവശം പ്രവർത്തിക്കില്ല; കൈതപ്രം

അമ്പലത്തിൽ ശാന്തിയായി ഇരിക്കുന്ന കാലത്ത് കണ്ട് മോഹൻലാൽ തന്നെയയാണ് ഇന്നും, 24 വർഷങ്ങൾ കൊണ്ട് എനിക്കാണ് ഏറ്റവും കൂടുതൽ മാറ്റം ഉണ്ടായത്, എന്റെ ഇടതുവശം പ്രവർത്തിക്കില്ല; കൈതപ്രം

തിയേറ്ററുകളിൽ പരാജയമായിരുന്നെങ്കിലും മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് ദേവദൂതൻ. കാലം തെറ്റിയിറങ്ങിയ ചിത്രമെന്നാണ് ആരാധകർ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോൾ 24 വർഷങ്ങൾക്ക് ശേഷം ചിത്രം റീ-റിലീസിന് ഒരുങ്ങുകയാണ്. അതിന്റെ സന്തോഷം മോഹൻലാലും സിബിമലയിലുമെല്ലാം പങ്കുവെച്ചിരുന്നു.

വ്യത്യസ്തമായ കഥാതന്തു എന്നതിനേക്കാളുപരി സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഇത്. ഇതിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്.

ഇന്നും മലയാളികളുടെ ഇഷ്ട​ഗാനങ്ങൾ ഈ ചിത്രത്തിലേതാണ്. കഴി്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ റീ റിലീസുമായി ബന്ധപ്പെട്ട് സിനിമയുടെ ട്രെയിലർ ലോഞ്ച് നടന്നത്.ഈ വേദിയി ദേവദൂതന്റെ ഓർമ്മകൾ പങ്കുവയ്‌ക്കുകയാണ് കൈതപ്രം.

24 വർഷങ്ങൾ കൊണ്ട് എനിക്കാണ് ഏറ്റവും കൂടുതൽ മാറ്റം ഉണ്ടായത്. എന്റെ ഇടതുവശം മുഴുവൻ പ്രവർത്തിക്കുമായിരുന്നു. ഇന്നത് പ്രവർത്തിക്കില്ല. പക്ഷേ ഞാൻ അതിനെ ഭയപ്പെടുന്നില്ല. ദേവദൂതൻ വരുന്നതുപോലെ പുതിയ ഒരാളായിട്ടാണ് ഞാനും വരുന്നത്. 39 കൊല്ലം മുൻപ് ലാലിനൊപ്പം വർക്ക് ചെയ്ത ഒരു പാട്ട് എനിക്ക് ഓർമ്മ വരുന്നു.

‘മഴനീർത്തുള്ളിയെ മുത്തായി മാറ്റും നൻമണിച്ചിപ്പിയെപ്പോലെ, നറുനെയ് വിളക്കിനെ താരകമാക്കും സാമഗാനങ്ങളെപ്പോലെ’. അന്നത്തെ മഴത്തുള്ളി മുത്തായി മാറ്റി കൊണ്ടാണ് 24 വർഷങ്ങൾക്കു ശേഷം ദേവദൂതൻ വരുന്നത്. ഈ സൃഷ്ടി പുതിയ തലമുറയിലേക്ക് പടരട്ടെ.

ഞാൻ തിരുവനന്തപുരത്തെ അമ്പലത്തിൽ ശാന്തിയായി ഇരിക്കുന്ന കാലത്ത്, നെടുമുടി വേണുവിന്റെ ഒപ്പം ഒരുമിച്ച് താമസിക്കുന്ന കാലത്ത് കണ്ട മോഹൻലാലിനെ തന്നെയാണ് ഇന്നും കാണാൻ കഴിയുന്നത്. കാലങ്ങളൊന്നും അദ്ദേഹത്തെ ബാധിച്ചിട്ടില്ല. അത് ഏറ്റവും വലിയ കാര്യമാണ്. ദേവദൂതന്റെ പുനർ ജനനം ആഗ്രഹിക്കുന്ന എത്രയോ സിനിമാപ്രേമികൾ ഉണ്ട്. അവർക്കെല്ലാം ഇതൊരു സുവർണ്ണാവസരമാണ് എന്നും കൈതപ്രം പറഞ്ഞു.

2000തിൽ റിലീസ് ചെയ്ത മിസ്റ്ററി ത്രില്ലർ ചിത്രമാണ് ദേവദൂതൻരഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ സിനിമയിൽ വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദിഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിദ്യാസാഗർ സംഗീതമൊരുക്കിയ സിനിമയിലെ ഗാനങ്ങൾക്കെല്ലാം ഇന്നും വലിയ പ്രേക്ഷക സ്വീകാര്യതയുണ്ട്.

More in Malayalam

Trending