Connect with us

പത്ത് വർഷത്തോളമായി അമ്മ കിടപ്പിലാണ്, ബറോസ് അമ്മയെ തിയേറ്ററിൽ കൊണ്ടുപോയി കാണിക്കാൻ കഴിയില്ലെന്നതാണ് തന്റെ ഏറ്റവും വലിയ സങ്കടം; മോഹൻലാൽ

Actor

പത്ത് വർഷത്തോളമായി അമ്മ കിടപ്പിലാണ്, ബറോസ് അമ്മയെ തിയേറ്ററിൽ കൊണ്ടുപോയി കാണിക്കാൻ കഴിയില്ലെന്നതാണ് തന്റെ ഏറ്റവും വലിയ സങ്കടം; മോഹൻലാൽ

പത്ത് വർഷത്തോളമായി അമ്മ കിടപ്പിലാണ്, ബറോസ് അമ്മയെ തിയേറ്ററിൽ കൊണ്ടുപോയി കാണിക്കാൻ കഴിയില്ലെന്നതാണ് തന്റെ ഏറ്റവും വലിയ സങ്കടം; മോഹൻലാൽ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികൾ മുതൽ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹൻലാൽ. വലിയൊരു ആരാധകവൃന്തം തന്നെ മോഹൻലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും.

അമ്മ മാത്രമാണ് മോഹൻലാലിനുള്ളത്. അച്ഛനേയും ചേട്ടനേയും മോഹൻലാലിന് നേരത്തെ നഷ്ടപ്പെട്ടതിനാൽ അമ്മയോട് അതിയായ സ്‌നേഹമാണ് താരത്തിന്. അമ്മയെ കുറിച്ച് സംസാരിച്ച് തുടങ്ങുമ്പോൾ തന്നെ മോഹൻലാലിന്റെ കണ്ണുകൾ നിറയും. എത്രയൊക്കെ തിരക്കുകൾ വന്നാലും അമ്മയ്‌ക്കൊപ്പം ചിലവഴിക്കാൻ ലാൽ സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖ ബാധിതയായി കിടപ്പിലാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി.

ഇക്കഴിഞ്ഞ ആ​ഗസ്റ്റിൽ ആയിരുന്നു അമ്മയുടെ പിറന്നാൾ മോഹൻലാലും സുചിത്രയും പ്രണവും എല്ലാം ചേർന്ന് ആഘോഷമാക്കിയിരുന്നത്. വർഷങ്ങൾക്ക് ശേഷം അമ്മയുടെ ഒരു ചിത്രവും മോഹൻലാൽ പങ്കിട്ടിരുന്നു. വീൽചെയറിലിരുന്നാണ് മകനും കുടുംബത്തിനുമൊപ്പം ശാന്തകുമാരി അമ്മ പിറന്നാൾ ആഘോഷിച്ചത്. സംസാരിക്കുമെങ്കിലും അതിനും പരിമിതികളുണ്ടെന്നും മോഹൻലാൽ മുമ്പ് പറഞ്ഞിട്ടുണ്ട്.

ചെന്നൈയിൽ സ്ഥിരതാമസമാണെങ്കിലും കൊച്ചിയിലേയ്ക്ക് ആവശ്യം ഉള്ളപ്പോൾ ഒക്കെയും മോഹൻലാലും സുചിത്രയും എത്താറുണ്ട്. മോഹൻലാലിന്റെ അഭാവത്തിൽ ഭാര്യ സുചിത്രയാകും പലപ്പോഴും അമ്മയുടെ ഒപ്പമുണ്ടാവുക. ഇപ്പോഴിതാ അമ്മയെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ചേർന്ന് മനോരമ നല്ലപാഠത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ബറോസും ആയിരം കുട്ടികളും ചിത്രരചനാ മത്സരത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് വർഷമായി അമ്മ കിടപ്പിലാണെന്നും തന്റെ ആദ്യ സംവിധാന സംരംഭം അമ്മയെ തിയേറ്ററിൽ കൊണ്ടുപോയി കാണിക്കാൻ കഴിയില്ലെന്നതാണ് തന്റെ ഏറ്റവും വലിയ സങ്കടമെന്നും മോഹൻലാൽ കണ്ണ് നിറഞ്ഞ് പറ‍ഞ്ഞു.

ബറോസിന്റെ കഥ അമ്മയെ പറഞ്ഞ് കേൾപ്പിച്ചിരുന്നോ എന്നും അമ്മ എന്താണ് മറുപടി പറഞ്ഞതെന്നും കുട്ടികളിൽ ഒരാൾ ചോ​ദിച്ചപ്പോഴാണ് അമ്മയുടെ അസുഖ വിവരം മോഹൻലാൽ വിശദീകരിച്ചത്. ഞാൻ ഇന്നും എന്റെ അമ്മയെ കണ്ടിട്ടാണ് വരുന്നത്. എന്റെ അമ്മ സുഖമില്ലാതെ ഇരിക്കുകയാണ്. പത്ത് വർഷത്തോളമായി അമ്മ കിടപ്പിലാണ്. പക്ഷെ ഞാൻ ഇങ്ങനെ ഒരു സിനിമ ചെയ്യുന്നുവെന്നുള്ളത് അമ്മയ്ക്കറിയാം. സിനിമയിലെ പാട്ടൊക്കെ ഇന്ന് ഞാൻ പോയി അമ്മയെ കേൾപ്പിച്ചു.

എനിക്കുള്ളൊരു സങ്കടം…അമ്മയെ ഒരു തിയേറ്ററിൽ കൊണ്ടുപോയി ത്രീഡി കണ്ണാടിവെപ്പിച്ച് ആ സിനിമ കാണിക്കാൻ പറ്റില്ലെന്നതാണ്. അങ്ങനൊരു സങ്കടം കൂടിയുണ്ട്. പക്ഷെ അമ്മയെ വേറൊരു തരത്തിൽ അല്ലെങ്കിൽ 2ഡിയിൽ ആക്കി ആ സിനിമ കാണിക്കും. എന്റെ അമ്മയ്ക്ക് തിയേറ്ററുകളിലൊന്നും പോകാൻ പറ്റില്ല. പക്ഷെ എന്റെ സിനിമകളൊക്കെ അമ്മ ടിവിയിൽ കാണാറുണ്ട്.

എന്റെ എല്ലാ സിനിമയും തിയേറ്ററിൽ പോകാതെ അമ്മയ്ക്ക് ഞാൻ കാണിച്ചുകൊടുക്കാറുണ്ട്. ഒരു പെൻഡ്രൈവിലൊക്കെയാക്കിയാണ് കാണിച്ച് കൊടുക്കാറ് എന്നും മോഹൻലാൽ പറഞ്ഞു. അമ്മയെ കുറിച്ച് സംസാരിക്കുമ്പോൾ മോഹൻലാലിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഇതിന് മുമ്പും അമ്മയെ കുറിച്ച് മോഹൻലാൽ തുറന്ന് പറഞ്ഞിട്ടുണ്ട്.

സ്ട്രോക്കാണ് അമ്മയുടെ ആരോഗ്യസ്ഥിതി വഷളാക്കിയത്. അമ്മ സംസാരിക്കും എന്നാൽ ക്ലാരിറ്റി കുറവാണ്. എങ്കിലും അമ്മ സംസാരിക്കുന്നത് നമ്മൾക്ക് മനസിലാകും. സംസാരിച്ചുകൊണ്ടിരുന്ന സമയത്ത് പെട്ടന്നാണ് അമ്മയ്ക്ക് വയ്യാതെയായത് എന്നാണ് ഒരിക്കൽ ജോൺ ബ്രിട്ടാസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മോഹൻലാൽ പറഞ്ഞത്.

ഡിസംബർ 25 നാണ് ചിത്രം ബറോസ് തിയേറ്ററുകളിലെത്തുന്നത്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്. ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹൻലാൽ തന്നെയാണ്.

Continue Reading
You may also like...

More in Actor

Trending

Recent

To Top