Connect with us

ഞങ്ങള്‍ ഒരുപാട് കാലമായി സുഹൃത്തുക്കളാണ്, മകളുടെ സ്‌കൂളില്‍ പാരന്റ്‌സ് മീറ്റിംഗിന് പോകുമ്പാള്‍ സംഭവിക്കുന്നത്; തുറന്ന് പറഞ്ഞ് മീന

Malayalam

ഞങ്ങള്‍ ഒരുപാട് കാലമായി സുഹൃത്തുക്കളാണ്, മകളുടെ സ്‌കൂളില്‍ പാരന്റ്‌സ് മീറ്റിംഗിന് പോകുമ്പാള്‍ സംഭവിക്കുന്നത്; തുറന്ന് പറഞ്ഞ് മീന

ഞങ്ങള്‍ ഒരുപാട് കാലമായി സുഹൃത്തുക്കളാണ്, മകളുടെ സ്‌കൂളില്‍ പാരന്റ്‌സ് മീറ്റിംഗിന് പോകുമ്പാള്‍ സംഭവിക്കുന്നത്; തുറന്ന് പറഞ്ഞ് മീന

നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീന. ഇപ്പോഴും മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് നടി. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ബാലതാരമായി സിനിമയില്‍ എത്തിയ മീന നായികയായി പ്രേക്ഷക മനസുകള്‍ കീഴടക്കുകയായിരുന്നു. രജനികാന്തിന്റെയും ശിവകുമറിന്റെയും മകളായി സിനിമ തുടങ്ങിയ മീന പിന്നീട് രജനിയുടെ തന്നെ നായികയായി എത്തി.

തെന്നിന്ത്യന്‍ സിനിമകളിലെ മിക്ക സൂപ്പര്‍ സ്റ്റാറുകളുടെയും നായികയായി തിളങ്ങി നില്‍ക്കുന്ന മീന സിനിമാ ലോകത്ത് തന്റേതായ ഒരിടം സ്വന്തമാക്കിയിട്ടുണ്ട്. വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമായി നില്‍ക്കുന്ന മീനയെ തേടിയെത്തിയത് നായിക വേഷങ്ങള്‍ തന്നെയായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ശ്രീനിവാസന്‍, ജയറാം തുടങ്ങിയ നായകന്മാരുടെ എല്ലാം നായികയായെത്തിയത് മീന ആയിരുന്നു.

അടുത്തിടെ നടി സിനിമാ ലോകത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ അനുമോദന ചടങ്ങ് നടന്നപ്പോള്‍ രജിനികാന്ത് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങിനെത്തി. ഏവര്‍ക്കും സംസാരിക്കാനുണ്ടായിരുന്നത് മീനയ്‌ക്കൊപ്പമുള്ള മറക്കാനാകാത്ത അനുഭവങ്ങളെക്കുറിച്ചാണ്. ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീന. അനന്തപുരം ഡയറീസാണ് മീനയുടെ പുതിയ സിനിമ. സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് മീനയിപ്പോള്‍.

ഈ വേളയില്‍ ഒരു അഭിമുഖത്തില്‍ മീന പങ്കുവെച്ച വിശേഷങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. നടന്‍ മോഹന്‍ലാലുമായി ഏറെക്കാലമായി സൗഹൃദമുണ്ടെന്ന് മീന പറയുന്നു. ഞങ്ങള്‍ ഒരുപാട് കാലമായി സുഹൃത്തുക്കളാണ്. ആദ്യം ചെയ്തത് വര്‍ണപ്പകിട്ടില്‍ തന്നെ ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമുണ്ടായി. വര്‍ഷങ്ങള്‍ പിന്നിടവെ അത് കൂടുതല്‍ ശക്തമായെന്നും മീന വ്യക്തമാക്കി.

സിനിമയ്ക്കപ്പുറം പൊതുവിഷയങ്ങളില്‍ അഭിപ്രായം പറയാത്തതിനെക്കുറിച്ചും മീന സംസാരിച്ചു. ആദ്യം മുതലേ കൂടുതല്‍ സംസാരിക്കുന്ന വ്യക്തിയല്ല ഞാന്‍. കുറച്ച് ഇന്‍ട്രൊവെര്‍ട്ട് ആണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ വന്നെങ്കിലും എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയാറില്ല. പ്രൊഫഷനപ്പുറം ഞാന്‍ വളരെ സ്വകാര്യതയുള്ള വ്യക്തിയാണെന്നും മീന വ്യക്തമാക്കി.

ഷൂട്ടില്ലാത്ത ദിവസങ്ങളില്‍ കിടുന്നുറങ്ങും. അല്ലെങ്കില്‍ സാധാരണ അമ്മമാരെ പോലെ മകളുടെ പിറകെ ആയിരിക്കും. എന്റെ കാലത്തെ പോലെയല്ല ഇപ്പോഴത്തെ പഠനം. വിര്‍ച്വല്‍ ആണ്. കണ്ട് മനസിലാക്കേണ്ടതാണ്. ക്ലാസില്‍ പോയില്ലെങ്കില്‍ ശരിയാകില്ല. സ്‌കൂള്‍ പഠനം കഴിഞ്ഞ് സിനിമയില്‍ ആഗ്രഹം ഉണ്ടെങ്കില്‍ അവള്‍ക്ക് വരാമെന്ന് പറഞ്ഞു. അവള്‍ക്കും ഓക്കെ ആയിരുന്നു. സുഹൃത്തുക്കളും പഠനവും കറക്കവുമാെക്കെയായി മകള്‍ തിരക്കിലാണ്. ചെറുപ്പത്തില്‍ ഇതൊക്കെ ഞാന്‍ മിസ് ചെയ്തിരുന്നെന്നും മീന പറഞ്ഞു.

മകളുടെ സ്‌കൂളില്‍ പാരന്റ്‌സ് മീറ്റിംഗിന് പോകുന്നതിനെക്കുറിച്ചും മീന സംസാരിച്ചു. നൈനികയുടെ അമ്മയായാണ് താന്‍ പോകാറ്. പക്ഷെ അവിടെ പലരും സെലിബ്രിറ്റിയായി കാണുന്നു. അവരുടെ സ്‌നേഹവും പരിഗണനയും സന്തോഷം തരുന്ന കാര്യമാണെന്നും മീന വ്യക്തമാക്കി. 40 വര്‍ഷമായി നായിക നിരയില്‍ തുടരുന്നതിനെക്കുറിച്ചും മീന സംസാരിച്ചു. കഠിനാധ്വാനമാണ്.

ഒരു സിനിമ കമ്മിറ്റ് ചെയ്ത ശേഷം വലിയൊരു സംവിധായകന്റെയോ പ്രൊഡക്ഷന്‍ ഹൗസിന്റെയോ സിനിമ വന്നാലും ആ സിനിമ വിട്ട് പോകില്ല. കമ്മിറ്റ് ചെയ്ത ശേഷം ആ ഡേറ്റ് ആര് വന്ന് ചോദിച്ചാലും കൊടുക്കാന്‍ പറ്റില്ല. ആ ആത്മാര്‍ത്ഥതയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. പലപ്പോഴും യാത്രകളിലാണ് ഉറങ്ങിയതും. 48 മണിക്കൂര്‍ വരെ ഉറക്കമില്ലാതെ ഷൂട്ട് ചെയ്തിട്ടുണ്ട്. ഫ്‌ലൈറ്റ് യാത്രയില്‍ ഒരു മണിക്കൂര്‍ ഉറങ്ങുമായിരുന്നെന്നും മീന വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top
<