News
5 വര്‍ഷങ്ങള്‍ക്ക് ശേഷം താടി വടിക്കാനൊരുങ്ങി മോഹന്‍ലാല്‍; കാത്തിരിപ്പോടെ ആരാധകര്‍
5 വര്‍ഷങ്ങള്‍ക്ക് ശേഷം താടി വടിക്കാനൊരുങ്ങി മോഹന്‍ലാല്‍; കാത്തിരിപ്പോടെ ആരാധകര്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.
നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില് ഒരാളാകാന്‍ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബനാണ് മോഹന്‍ലാലിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രം. വമ്പന്‍ താരിനിരയില് വലിയ ബജറ്റിലൊരുക്കുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിംഗിലാണ് മോഹന്‍ലാല്‍ പുതിയ ലുക്കിലെത്തുന്നത്. അതെങ്ങനെയെന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകരും. വമ്പന്‍ മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രത്തിന്റെ ഷൂട്ടിംഗ് അതീവ രഹസ്യമായാണ് ക്രമീകരിച്ചിരിക്കുന്നത്.
അതുകൊണ്ടു തന്നെ ചിത്രത്തിന്റെ പുതിയ അപ്ഡേഷനുകളെല്ലാം വലിയ വര്‍ത്താ പ്രാധാന്യവും തേടുന്നുണ്ട്. ഇപ്പോള്‍ മോഹന്‍ലാലിന്റെ ലുക്ക് സംബന്ധിച്ചാണ് പുതിയ അപ്ഡേഷനുകള്‍ വരുന്നത്. മോഹന്‍ലാല്‍ ഫാന്‍സ് താരത്തിന്റെ ലുക്ക് സംബന്ധിച്ച് പല ഫാന്‍ മെയ്ഡ് പോസ്റ്ററുകള്‍ പുറത്തിറക്കുന്നുണ്ട്. മുമ്പ് ഒരു സിനിമയിലും കാണാത്ത പുത്തന്‍ ലുക്കിലാണ് സംവിധായകന് ലിജോ ജോസ് പെല്ലിശേരി മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിനെ അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ അതിനായി നീട്ടി വളര്‍ത്തിയ താടിയിലാണ് ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ലൊക്കേഷനിലെ അണിയറ പ്രവര്‍ത്തകരുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രം കഴിഞ്ഞ വാരം വൈറലായിരുന്നു. അതില്‍ നീട്ടി വളര്‍ത്തിയ താടിയോടെയാണ് മോഹന്ലാ!ല്‍ എത്തുന്നത്. മുമ്പ് ഒരു സിനിമയിലും പ്രത്യക്ഷപ്പെടാത്ത വിധം നീട്ടിയ വളര്‍ത്തിയ താടിയില്‍ വാലിബനില്‍ താരത്തെ കാണാം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ സ്പൈ ത്രില്ലര്‍ ചിത്രം റാമിലേക്ക് വൈകാതെ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. ഏപ്രില്‍ ആദ്യം വാരം ആഫ്രിക്കയിലെ ട്യുണീഷ്യയിലേക്ക് റാമിന്റെ അവസാന ഘട്ട ചിത്രീകരണത്തിനായി മോഹന്‍ലാല്‍ പോകും.
മോഹന്‍ലാലിന്റെ ഓണം റിലീസായി എത്തുന്ന ചിത്രമാണ് റാം. നേരത്തെ ആഫ്രിക്കയിലെ മൊറോക്കയില്‍ റാമിന്റെ മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. തെന്നിന്ത്യന്‍ നായിക തൃഷയാണ് ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന റാമില്‍ നായികയാകുന്നത്. ഇന്ദ്രജിത്ത്, പ്രിയങ്ക നായര്‍, സംയുക്ത മേനോന്, ചന്ദുനാഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം ഹോളിവുഡ് സ്റ്റൈലിലാണ് ജീത്തു ജോസഫ് ഒരുക്കുന്നത്.
റാമിന്റെ ചിത്രീകരണത്തിനു ശേഷം വീണ്ടും മോഹന്‍ലാല്‍ മലൈക്കൈട്ടൈ വാലിബനിലേക്കെത്തും. റാമില്‍ താടി ട്രിം ചെയ്തുള്ള ലുക്കിലാണ് നേരത്തെ മോഹന്‍ലാല്‍ എത്തിയത്. അതുകൊണ്ടു തന്നെ അവസാന ഘട്ട ഷൂട്ടിനു വേണ്ടി വീണ്ടും താടി ട്രിം ചെയ്യേണ്ടി വരും. ഇന്റര്‍നാഷണല്‍ സ്പൈ ഏജന്റായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഈ ചിത്രത്തിലെ ലുക്ക് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
റാം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും വാലിബനാകുമ്പോള്‍ താടി പൂര്‍ണമായും വടിച്ചിട്ടുള്ള ലുക്കിലാണ് ഇനിയെത്തുന്നത്. അഞ്ചു വര്‍ഷത്തിനു ശേഷം മോഹന്‍ലാലിനെ താടിയില്ലാതെ പ്രേക്ഷകര്‍ക്ക് ബിഗ് സ്ക്രീനില്‍ കാണാനാകും. ഒടിയനിലാണ് മോഹന്‍ലാലിനെ അവസാനം താടിയില്ലാതെ കണ്ടത്. രണ്ടാം ഘട്ട ഷൂട്ടിംഗിനു വേണ്ടി മോഹന്‍ലാല്‍ വീണ്ടും ശരീര ഭാരം കുറക്കേണ്ടിവരും. ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രം ഒരു സ്പോര്ടസ് പീരിയഡ് ഡ്രാമയാണ്. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരന്റെ റോളിലാണ് എത്തുന്നത്.
രണ്ട് കാലഘട്ടത്തിലെ കഥയ്ക്കു വേണ്ടിയാണ് മോഹന്‍ലാല്‍ പുതിയ രൂപത്തില്‍ ചിത്രത്തിലെത്തുന്നത്. ഇതിനു മുമ്പ് ഒടിയനിലാണ് ഇതുപോലെ രണ്ട് കാലഘട്ടങ്ങള്ക്കായി മോഹന്‍ലാല്‍ രണ്ട് രൂപത്തിലെത്തിയത്. ഒടിയനു ശേഷം ഇട്ടിമാണിയിലും ബിഗ് ബ്രദറിലും താടി ട്രിം ചെയ്തു വന്നെങ്കിലും ഷേവ് ചെയ്തു താരത്തെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
എന്നാല്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാനില്‍ മോഹന്‍ലാലിന്റെ ലുക്കിനെ സംബന്ധിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല. എങ്കിലും സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ താടിയോടെയാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ എത്തിയത്. അതേ ലുക്ക് തന്നെയാകും പുതിയ ചിത്രത്തിലെന്നാണ് പ്രതീക്ഷിക്കുന്നത്.
