Connect with us

മമ്മൂട്ടിയ്‌ക്കൊപ്പം അങ്കിൾ , ഇനി ലാലേട്ടനൊപ്പം ജോയ് മാത്യു.

Malayalam Breaking News

മമ്മൂട്ടിയ്‌ക്കൊപ്പം അങ്കിൾ , ഇനി ലാലേട്ടനൊപ്പം ജോയ് മാത്യു.

മമ്മൂട്ടിയ്‌ക്കൊപ്പം അങ്കിൾ , ഇനി ലാലേട്ടനൊപ്പം ജോയ് മാത്യു.

മോഹൻലാലും ജോയ് മാത്യുവും ഒന്നിക്കുന്നു . മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ ജോയ് മാത്യു അഭിനയിച്ച ‘അങ്കിൾ’ തിയേറ്ററുകളിൽ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. ജോയ് മാത്യുവിന്റെ 2012ൽ പുറത്തിറങ്ങിയ ചിത്രം ഷട്ടർ എന്ന സിനിമ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് പോലും പ്രദർശിപ്പിച്ചിരുന്നു.

മലയാളത്തിലേക്ക് ഒരുപിടി നല്ല കഥാപത്രങ്ങൾ സമ്മാനിച്ച നടനാണ് ജോയ് മാത്യു. ആമേൻ, 1983, മങ്കി പെൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ജോയ് മാത്യു മികവുറ്റ കഥാപാത്രങ്ങൾ നൽകിയിരുന്നു.

എഴുത്തിൽ നിന്നും സംവിധാനത്തിൽ നിന്നും എടുത്ത ചെറിയ ഇടവേളയ്ക്കു വിരാമമിട്ട് കൊണ്ട് രചന നിർവഹിച്ച ചിത്രം അങ്കിൾ കഴിഞ്ഞ വാരം പുറത്തുവന്നു.

എന്നാൽ , മലയാളത്തിന്റെ താരരാജാവിന്റെ മോഹൻലാലിൻറെ കൂടെയാണ് ജോയ് മാത്യുന്റെ അടുത്ത ചിത്രമെന്ന് റിപോർട്ടുകൾ ഉണ്ട്. മൂന്നാർ ആസ്പദമാക്കി ഒരുക്കുന്ന ഒരു ചിത്രമാണ് വരുന്നതെന്നാണ് അറിയാൻ കഴിയുന്നത്.

ചിത്രത്തെപ്പറ്റിയുള്ള ഔദ്യോഗികമായ വിവരങ്ങളൊന്നും ഇതുവരെയും വന്നിട്ടില്ലെങ്കിലും ചിത്രത്തെപ്പറ്റിയുള്ള മറ്റ് വാർത്തകളും വിവരങ്ങളും ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കും.ഒട്ടേറെ നല്ല കഥാപാത്രങ്ങൾ ജോയ് മാത്യു മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്.

സാമൂഹ്യ വിഷയങ്ങളിൽ തുറന്ന നിലപാട് തുറന്നെഴുതുന്ന വ്യക്തി കൂടിയാണ് ജോയ് മാത്യു.ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ പൊതുവെ ശ്രദ്ധിക്കപ്പെടാറുണ്ട്.

More in Malayalam Breaking News

Trending

Recent

To Top