Connect with us

ദുരിതബാധിതർക്ക് സഹായം നൽകാൻ നേരിട്ടെത്തി മോഹൻലാൽ !!!

Malayalam Breaking News

ദുരിതബാധിതർക്ക് സഹായം നൽകാൻ നേരിട്ടെത്തി മോഹൻലാൽ !!!

ദുരിതബാധിതർക്ക് സഹായം നൽകാൻ നേരിട്ടെത്തി മോഹൻലാൽ !!!

ദുരിതബാധിതർക്ക് സഹായം നൽകാൻ നേരിട്ടെത്തി മോഹൻലാൽ !!!

കേരളത്തെ ബാധിച്ച പ്രളയത്തിൽ നിന്നും കരകയറാൻ ശ്രമിക്കുകയാണ് ജനങ്ങൾ . വെള്ളമിറങ്ങിയെങ്കിലും വീടും അവശ്യ വസ്തുക്കളുമില്ലാതെ ഒട്ടേറെ പേരാണ് ദുരിതം അനുഭവിക്കുന്നത്.മോഹൻലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി കേരളത്തിന്റെ പുനരുദ്ധാരണത്തിൽ പങ്കാളിയായിരുന്നു . ഇപ്പോഴിതാ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി തന്റെ നേതൃത്വത്തിലുളള വിശ്വശാന്തി ഫൗണ്ടേഷൻ ശേഖരിച്ച സാധനങ്ങൾ നേരിട്ടെത്തി കൈമാറിയിരിക്കുകയാണ് മോഹൻലാൽ. കൊച്ചി വെല്ലിങ്ടൺ ഐലന്റില കളക്ഷൻ സെന്ററിലാണ് ലാൽ നേരിട്ടെത്തി സാധനങ്ങൾ കൈമാറിയത്.

”വിശ്വശാന്തി ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമാണിത്. ആദ്യഘട്ടത്തിൽ വയനാട് മാനന്തവാടി മേഖലകളിലാണ് സാധനങ്ങൾ എത്തിച്ചത്. രണ്ടാം ഘട്ടത്തിൽ കൊച്ചി കൂടാതെ പത്തനംതിട്ട, ആറന്മുള, അയിരൂർ, ആലപ്പുഴയിലെ നെടുമുടി എന്നിവിടങ്ങളിലാണ് അവശ്യവസ്തുക്കൾ എത്തിക്കുന്നത്. വിദേശങ്ങളിൽനിന്നും വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തകർ ശേഖരിച്ച നിരവധി സാധനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നുണ്ട്. ഇവയെല്ലാം അവശ്യക്കാർക്ക് എത്തിക്കുകയാണ് മൂന്നാം ഘട്ടം. നല്ല പ്രവൃത്തിയാണ് വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തകർ നടത്തിയത്” മോഹൻലാൽ പറഞ്ഞു.

ഭക്ഷണസാധനങ്ങൾ, വസ്ത്രങ്ങൾ അടക്കമുളള സാധനങ്ങളാണ് മോഹൻലാൽ എത്തിച്ചു നൽകിയത്. മോഹൻലാൽ ഫാൻസ് അസോസിയേഷനുകൾ ശേഖരിച്ച സാധനങ്ങളും എത്തിച്ചു കൊടുത്തിട്ടുണ്ട്. മേജർ രവിയും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു.

mohanlal handover products to flood relief collection camps

More in Malayalam Breaking News

Trending