Connect with us

പുരുഷു എന്നെ അനുഗ്രഹിക്കണം! ജഗതിയുടെ മാസ് ഡയലോഗിന് പിന്നിലെ ആര്‍ക്കും അറിയാത്ത കഥ തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

Malayalam Breaking News

പുരുഷു എന്നെ അനുഗ്രഹിക്കണം! ജഗതിയുടെ മാസ് ഡയലോഗിന് പിന്നിലെ ആര്‍ക്കും അറിയാത്ത കഥ തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

പുരുഷു എന്നെ അനുഗ്രഹിക്കണം! ജഗതിയുടെ മാസ് ഡയലോഗിന് പിന്നിലെ ആര്‍ക്കും അറിയാത്ത കഥ തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

പുരുഷു എന്നെ അനുഗ്രഹിക്കണം! ജഗതിയുടെ മാസ് ഡയലോഗിന് പിന്നിലെ ആര്‍ക്കും അറിയാത്ത കഥ തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

പല സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കും പിന്നില്‍ രസകരമായി നിരവധി അണിയറക്കഥളുണ്ടാകും.. ചിലപ്പോള്‍ തിരക്കഥയില്‍ പോലും ഇല്ലാത്ത പല ഡയലോഗുകളും പിന്നീട് സൂപ്പര്‍ ഹിറ്റ് ഡയലോഗുകളായി മാറിയിട്ടുണ്ട്. അഭിനയിക്കുന്ന സമയത്ത് അഭിനേതാക്കളുടെ ബുദ്ധിയില്‍ തെളിയുന്ന ആശയങ്ങളായിരിക്കും ചിലപ്പോള്‍ സംഭവിക്കുക. അത്തരത്തിലൊന്നാണ് പുരുഷു എന്നെ അനുഗ്രഹിക്കണമെന്ന ഡയലോഗും. ദിലീപിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കിയ മീശമാധവന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെ ഡയലോഗാണിത്. ഇതേ കുറിച്ച് ലാല്‍ ജോസ് തന്നെ മനസ്സു തുറക്കുന്നു. ഒരു ചാനല്‍ പരിപാടിയ്ക്കിടെയാണ് അദ്ദേഹം പുരുഷുവിന്റെ കഥ പറയുന്നത്..

“അങ്ങനെയൊരു സംഭാഷണം സിനിമയില്‍ ഉണ്ടായിരുന്നില്ല. ആ സീനും അങ്ങനെ ആയിരുന്നില്ല. അമ്പിളിച്ചേട്ടന്‍ (ജഗതി ശ്രീകുമാര്‍) വീടിനുള്ളലേക്ക് കയറുന്നു. ദിലീപ് പുരുഷുവിനെ കാണിച്ചുകൊടുക്കുന്നു, അയാള്‍ അടിക്കുന്നു. അത്ര മാത്രമേ തിരക്കഥയില്‍ ഉണ്ടായിരുന്നുള്ളൂ.

സ്ഥിരം വരുന്ന വഴിയിലൂടെ വേലി ചാടി അമ്പിളിച്ചേട്ടനെത്തും. വേലി ചാടി വരാന്തയിലേക്കു കേറുമ്പോള്‍ ദേ പട്ടി കുരക്കുന്നു എന്നൊരു ഡയലോഗ് പറയണമെന്നും അപ്പോള്‍ സ്വന്തമായി എന്തെങ്കിലും ചെയ്‌തോളാമെന്നും ചേട്ടന്‍ പറഞ്ഞു. പറഞ്ഞതുപോലെ ആ ഷോട്ട് എടുക്കാന്‍ നേരത്ത് ദേ പട്ടി കുരക്കുന്നു എന്നു പറഞ്ഞു. അപ്പോഴേക്കും ചേട്ടന്‍ താഴെ വീണ് നാലു കാലില്‍ പോകുകയാണ്. ആ നാലു കാലില്‍ പോകുന്നതിന്റെ ഫണ്‍ ആണ് ചേട്ടന്‍ ഉദ്ദേശിച്ചത്. അങ്ങനെ വീണാല്‍ ആളെ കാണില്ല. ആ രംഗം ഉപയോഗപ്പെടുത്തണമെന്ന് എനിക്കു തോന്നി.


അങ്ങനെയാണ് ആ സീന്‍ വീണ്ടും ഡെവലപ്പ് ചെയ്യുന്നത്. നാലുകാലില്‍ പോകുന്ന അമ്പിളി ചേട്ടന്‍ നേരെ ദിലീപിന്റെയും പുരുഷുവിന്റെയും കാലിലേയ്ക്കാണ് ചെല്ലുന്നത്. രണ്ടു പേരുടെയും മുന്നിലേക്ക് അമ്പിളിച്ചേട്ടന്‍ വരുമ്പോള്‍ തോക്കെടുത്ത് പുരുഷു അടിക്കണം. അതാണ് വേണ്ടത്. എന്നാല്‍ അമ്പിളിച്ചേട്ടന്റെ ആ നോട്ടം കണ്ടപ്പോള്‍ അവിടെ ഒരു ഡയലോഗിന് സാധ്യത ഉണ്ടെന്ന് തോന്നി. അങ്ങനെ ഉണ്ടായ ഡിസ്‌കഷനില്‍ നിന്നാണ് ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന ഡയലോഗ് ഉണ്ടായത്. അവിടെ അതല്ലാതെ വേറൊന്നും പറയാനില്ല, ലാല്‍ ജോസ് പറഞ്ഞു. കഴിവുള്ള നടന്‍മാരില്‍ നിന്നും ഇത്തരത്തില്‍ പല സംഭാവനകളും ഉണ്ടാകാറണ്ട്. അവയൊക്കെ സിനിമക്ക് ഗുണം ചെയ്യാറുണ്ട്.”- ലാല്‍ ജോസ്‌

Lal Jose about Purushu scene in MeeshaMadhavan

More in Malayalam Breaking News

Trending

Recent

To Top