Malayalam Breaking News
പ്രളയ ബാധിതർക്ക് സഹായവുമായി വാർത്ത സമ്മേളനത്തിൽ മോഹൻലാലിൻറെ സർപ്രൈസ് എൻട്രി ..
പ്രളയ ബാധിതർക്ക് സഹായവുമായി വാർത്ത സമ്മേളനത്തിൽ മോഹൻലാലിൻറെ സർപ്രൈസ് എൻട്രി ..
By
Published on
പ്രളയ ബാധിതർക്ക് സഹായവുമായി വാർത്ത സമ്മേളനത്തിൽ മോഹൻലാലിൻറെ സർപ്രൈസ് എൻട്രി ..
പ്രളയ കെടുതിയിൽ സഹായവുമായി മോഹൻലാൽ എത്തി.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്ന 25 ലക്ഷം രൂപയുടെ ചെക്ക് ലാൽ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി. സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെയായിരുന്നു താരം എത്തിയത്.
വ്യക്തിപരമായി നൽകിയ 25 ലക്ഷത്തിന് പുറമെ ലാൽ ബ്രാൻഡ് അംബാസിഡറായ എം.സി.ആർ ഗ്രൂപ്പും 22 ലക്ഷത്തിന്റെ പുതുവസ്‌ത്രങ്ങൾ ദുരിതബാധിതർക്ക് നൽകും.
ഇന്നലെ നടൻ മമ്മൂട്ടിയും ദുൽഖർ സൽമാനും 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. എറണാകുളം ജില്ലാ കളക്‌ടർ മുഹമ്മദ് സഫറുള്ളയ്‌ക്ക് മമ്മൂട്ടി നേരിട്ടെത്തിയാണ് തുക കൈമാറിയത്.
mohanlal donates 25 lakhs to chief ministers fund
Continue Reading
You may also like...
Related Topics:chief ministers fund, Mohanlal