Connect with us

തിയേറ്ററുകളെ പ്രകന്പനം കൊള്ളിക്കാൻ മലയാളികൾക്ക് വേണ്ടി മോഹൻലാൽ ഒരുക്കിയിരിക്കുന്ന ഒടിയന്‍റെ ഹൈലൈറ്റ് സർപ്രൈസ്

Malayalam Articles

തിയേറ്ററുകളെ പ്രകന്പനം കൊള്ളിക്കാൻ മലയാളികൾക്ക് വേണ്ടി മോഹൻലാൽ ഒരുക്കിയിരിക്കുന്ന ഒടിയന്‍റെ ഹൈലൈറ്റ് സർപ്രൈസ്

തിയേറ്ററുകളെ പ്രകന്പനം കൊള്ളിക്കാൻ മലയാളികൾക്ക് വേണ്ടി മോഹൻലാൽ ഒരുക്കിയിരിക്കുന്ന ഒടിയന്‍റെ ഹൈലൈറ്റ് സർപ്രൈസ്

മലയാളികൾക്ക് വേണ്ടി മോഹൻലാൽ ഒരുക്കിയിരിക്കുന്ന ഒടിയന്‍റെ ഹൈലൈറ്റ് സർപ്രൈസ്

മോഹന്‍ലാലിന്‍റെ കരിയറിലെ അപൂര്‍വ്വ മാസ്മരിക ചിത്രമെന്ന് വിശേഷിപ്പിക്കുന്ന ഒടിയനില്‍ കൗമാരക്കാരനായും യുവാവായും വൃദ്ധനായും മോഹന്‍ലാല്‍ പരകായപ്രവേശനം നടത്തുന്നുണ്ട്. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രകാശ് രാജ് , മഞ്ജു വാര്യര്‍ തുടങ്ങിയ വന്‍ താരങ്ങളും വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്നുണ്ട്.

മലയാള സിനിമ അക്ഷമരായി കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ഒടിയനില്‍ മോഹന്‍ലാലും ഗാനം ആലപിക്കുന്നു.മോഹന്‍ലാല്‍ ഗാനം ആലപിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഒടിയന്‍.എം. ജയചന്ദ്രന്‍ സംഗീതവും റഫീഖ് അഹമ്മദ് ഗാനരചനയും നിര്‍വ്വഹിക്കുന്ന ഒടിയനില്‍ മോഹന്‍ലാല്‍ ആലപിക്കുന്നത് നാടന്‍ ശൈലിയിലുള്ള ഒരു തകര്‍പ്പന്‍ ഗാനമായിരിക്കും.മോഹന്‍ലാലിനെ കൂടാതെ ശങ്കര്‍ മഹാദദേവന്‍, എംജി ശ്രീകുമാര്‍, ശ്രേയഘോഷാല്‍ തുടങ്ങിയവരും ചിത്രത്തില്‍ പാടിയിട്ടുണ്ട്.

മോഹന്‍ലാലിന്‍റെ കരിയറിലെ അപൂര്‍വ്വ മാസ്മരിക ചിത്രമെന്ന് വിശേഷിപ്പിക്കുന്ന ഒടിയനില്‍ കൗമാരക്കാരനായും യുവാവായും വൃദ്ധനായും മോഹന്‍ലാല്‍ പരകായപ്രവേശനം നടത്തുന്നുണ്ട്. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രകാശ് രാജ് , മഞ്ജു വാര്യര്‍ തുടങ്ങിയ വന്‍ താരങ്ങളും വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഒടിയന്‍ ഒക്‌റ്റോബര്‍ 11ന് തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഓവര്‍ സീസ് തുകയില്‍ രണ്ടാമനായി ഒടിയന്

മോഹന്‍ലാലിനെ നായകനാക്കി വി. എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബട്ജറ്റ് ചിത്രമായ ഒടിയന്‍റെ ഓവര്‍സീസ് റിലീസ് അവകാശം വന്‍ തുകയ്ക്കാണ് വില്‍പ്പന നടന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 2.9 കോടി രൂപയാണ് ഓവര്‍സീസ് റൈറ്റായി ഒടിയന് ലഭിച്ചിരിക്കുന്നത്.3കോടിക്ക് മേലെ ഓവര്‍സീസ് റൈറ്റ്സ് സ്വന്തമാക്കിയ ‘കായംകുളം കൊച്ചുണ്ണി’യാണ് ഓവര്‍സീസ് റൈറ്റ്സ് ലിസ്റ്റിലെ ഒന്നാമന്‍. രണ്ടാം സ്ഥാനത്ത് ഒടിയനും. വില്ലന്‍ , പുലിമുരുകന്‍,മാസ്റ്റര്‍ പീസ്‌,എന്നീ ചിത്രങ്ങള്‍ മൂന്നും നാലും അഞ്ചും സ്ഥാനം പങ്കിടുന്നു.ഉയര്‍ന്ന ഓവര്‍ സീസ് തുക സ്വന്തമാക്കിയ നാല് ചിത്രങ്ങളിലും മോഹന്‍ലാലുണ്ട്. മമ്മൂട്ടിയുടെ ഹിസ്റ്റോറിക്കല്‍ ഹിറ്റുകളായ ഗ്രേറ്റ്ഫാദറും അബ്രഹാമിന്‍റെ സന്തതികളും ഷെയര്‍ അടിസ്ഥാനത്തിലായിരുന്നു ഓവര്‍സീസ് റിലീസ് ചെയ്തത്.

സിംഹ രാശിയില്‍ മോഹന്‍ലാല്‍

മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും കൈകോര്‍ക്കുന്ന ‘മരയ്ക്കാര്‍ അറബികടലിന്‍റെ സിംഹം’ ആശീര്‍ വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ മോഹന്‍ ലാലിനെ നായകനാക്കി നിര്‍മ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ്.മലയാള സിനിമയുടെ ബോക്സോഫീസ് ചരിത്രങ്ങളെ പുതുക്കിപണിത ‘നരസിംഹം’… ബോക്സോഫീസിനെ ആദ്യമായി 50 കോടി ക്ലബില്‍ കയറ്റിയ ‘ദൃശ്യം’.. ബോക്സോഫീസിനെ വീണ്ടും 50 കോടിപുതപ്പിച്ച ‘ഒപ്പം’ തുടങ്ങിയ മോഹന്‍ലാലിന്‍റെ ഹിസ്റ്റോറിക്കല്‍ ഹിറ്റുകള്‍ ആശീര്‍ വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണിപെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രങ്ങളായിരുന്നു. ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ‘ഒടിയന്‍’ കഴിഞ്ഞ് ചിത്രീകരണം തുടങ്ങാനിരിക്കുന്ന ‘ലൂസിഫര്‍’ തീര്‍ത്ത് നവംബറിലാണ് ആന്റണിപെരുമ്പാവൂര്‍ മോഹന്‍ലാല്‍ ടീമിന്‍റെ 25ആമത്തെ ചിത്രമായ അറബികടലിന്‍റെ സിംഹം ആരംഭിക്കുക.

ആശീര്‍വാദിന്‍റെ ആദ്യ ചിത്രമായ നരസിഹം നേടിയത് മലയാളസിനിമയെ ഉഴുതുമറിച്ച വിജയമായിരുന്നു.എന്നാല്‍ , നരസിഹം എന്ന പേര് പോലെ മോഹന്‍ലാല്‍ ആന്റണിപെരുമ്പാവൂര്‍ ടീമിന്‍റെ 25 ആമത്തെ ചിത്രമായ അറബികടലിന്‍റെ സിംഹം എന്ന ചിത്രത്തിന്‍റെ പേരിലും അവസാനം സിംഹം കടന്നുവരുന്നുണ്ട്. പേരിന്‍റെ അവസാനം വൃത്താകൃതി വന്ന ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാല്‍ ചിത്രങ്ങളായ നരസിഹം, ദൃശ്യം, ഒപ്പം പോലെ
ആശീര്‍വാദ് ബാനറിനും മോഹന്‍ലാലിനും ആന്റണിപെരുമ്പാവൂരിനും മരയ്ക്കാര്‍ അറബികടലിന്‍റെ സിംഹവും രാശിയാകുമെന്ന് പ്രതീക്ഷിക്കാം .AshiqShiju

More in Malayalam Articles

Trending

Recent

To Top