Connect with us

താരങ്ങളുടെ സന്നദ്ധ പ്രവര്‍ത്തികളില്‍ നിന്നും വ്യത്യസ്തമായി പൂര്‍ണ്ണിമയും ഇന്ദ്രജിത്തും; ഇവര്‍ക്കൊപ്പം മകള്‍ ചെയ്തത്…..

Malayalam Breaking News

താരങ്ങളുടെ സന്നദ്ധ പ്രവര്‍ത്തികളില്‍ നിന്നും വ്യത്യസ്തമായി പൂര്‍ണ്ണിമയും ഇന്ദ്രജിത്തും; ഇവര്‍ക്കൊപ്പം മകള്‍ ചെയ്തത്…..

താരങ്ങളുടെ സന്നദ്ധ പ്രവര്‍ത്തികളില്‍ നിന്നും വ്യത്യസ്തമായി പൂര്‍ണ്ണിമയും ഇന്ദ്രജിത്തും; ഇവര്‍ക്കൊപ്പം മകള്‍ ചെയ്തത്…..

താരങ്ങളുടെ സന്നദ്ധ പ്രവര്‍ത്തികളില്‍ നിന്നും വ്യത്യസ്തമായി പൂര്‍ണ്ണിമയും ഇന്ദ്രജിത്തും; ഇവര്‍ക്കൊപ്പം മകള്‍ ചെയ്തത്…..

പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞ് സഹായിക്കുകയാണ് രാഷ്ട്രീയ-സാമൂഹ്യ-സിനിമാ മേഖലയിലുള്ള പ്രമുഖര്‍. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ 10 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ജഗദീഷും മുകേഷും ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ സംഭാവന കൈമാറിയത്. ആദ്യഘട്ട സഹായമാണ് ഇതെന്നും പിന്നീടും സഹായം നല്‍കുമെന്നും തുക നല്‍കിയ ശേഷം ജഗദീഷ് വ്യക്തമാക്കിയിരുന്നു.

പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. എറണാകുളം പുത്തന്‍വേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാംപില്‍ മമ്മൂട്ടി നേരിട്ടെത്തി. ദുരന്തത്തെ ഒന്നായി നേരിടാമെന്നു മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്കു കൈകോര്‍ത്തു പിടിക്കാമെന്നു മഞ്ജു വാരിയര്‍ കുറിച്ചു. ഡൂ ഫോര്‍ കേരള എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യര്‍ഥന. കേരളത്തിനായുള്ള പ്രാര്‍ഥനയാണ് അമല പോളിന്റെ ഫെയ്‌സ്ബുക് വോളില്‍. ജയറാം, നിവിന്‍ പോളി, ശോഭന, റിമ കല്ലിങ്ങല്‍, അജു വര്‍ഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായര്‍ തുടങ്ങിയ താരങ്ങളും അഭ്യര്‍ഥനയുമായെത്തിയിരുന്നു.

പ്രളയ കേരളത്തെ സഹായിക്കണമെന്ന് മുഖ്യമന്ത്രിയും അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് മലയാളി താരങ്ങള്‍ ഉള്‍പ്പെടെ തെന്നിന്ത്യന്‍ താരങ്ങളും കേരളത്തിന് സഹായ ഹസ്തവുമായി എത്തിയിരുന്നു. തമിഴിലെ സൂപ്പര്‍ താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും ചേര്‍ന്ന് കേരളത്തിന്റെ കണ്ണീരൊപ്പാന്‍ 25 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു. നടന്‍ കമല്‍ഹാസന്‍ 25 ലക്ഷം രൂപ സംഭാവന നല്‍കി. സിപിഐയുടെ കേരളത്തിലെ മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും അവരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരു മാസത്തെ ശമ്പള തുകയായ 90,512 രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി. ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് തമിഴ്‌നാട്ടിലെ പ്രതിപക്ഷമായ ഡിഎംകെ അറിയിച്ചു. അതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിന് സഹായം ഒഴുകുകയാണ്. അഞ്ചുകോടി രൂപ നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലിയും അറിയിച്ചിട്ടുണ്ട്.

താര സംഘടന നല്‍കിയ സംഭാവന കൂടാതെ പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ആശ്വാസമേകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി മറ്റു താരങ്ങള്‍ക്കും വ്യക്തികള്‍ക്കും മോഹന്‍ലാല്‍ മാതൃകയായി. മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയും ദുല്‍ഖറും എത്തി. ഇരുവരും ചേര്‍ന്ന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്ക് കൈമാറി.

എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്ന താരങ്ങള്‍ക്കിടയില്‍ നിന്നും വ്യത്യസ്തരാവുകയാണ് ഇന്ദ്രജിത്തും പൂര്‍ണിമ ഇന്ദ്രജിത്തും. എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോട് കൈകോര്‍ത്ത് അന്‍പൊടു കൊച്ചി നടത്തുന്ന ഇടപെടലുകള്‍ക്ക് ചുക്കാന്‍ പിടിച്ച് പൂര്‍ണിമയും ഇന്ദ്രജിത്തും. പൂര്‍ണിമയ്ക്കും ഇന്ദ്രജിത്തിനുമൊപ്പം മക്കളും ക്യാമ്പില്‍ ഉടനീളം ഉണ്ടായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തികളില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം മകളും കൂടിയത് ആരാധകര്‍ക്ക് ആവേഷമായിരുന്നു. ഈ കൊച്ചുകുട്ടിയുടെ നല്ല പ്രവര്‍ത്തിയെ അഭിനന്ദിക്കാതെ വയ്യ.


കടവന്ത്രയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ കളക്ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഓടി നടന്ന് ഏകോപിപ്പിക്കുകയാണ് പൂര്‍ണ്ണിമ. ദുരിതാശ്വാസ ക്യാംപുകളിലേക്ക് അയയ്‌ക്കേണ്ട സാധനങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച് അവ തരംതിരിച്ച് പ്രത്യേക കിറ്റുകള്‍ തയാറാക്കുകയാണ് ഇവിടെ ചെയ്യുന്നത്. മലയാളികള്‍ക്ക് സ്വീകരിക്കാവുന്ന മാതൃകയാണ് പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും. നേരത്തെ പാര്‍വതി തിരുവോത്ത് അടക്കമുള്ള താരങ്ങള്‍ കടവന്ത്രയിലെ കളക്ഷന്‍ സെന്ററിലെത്തിയിരുന്നു. ക്യാമ്പിലുള്ളവര്‍ക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക അന്‍പൊടു കൊച്ചിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നല്‍കിയിട്ടുണ്ട്. അതനുസരിച്ചുള്ള സാധനങ്ങളാണ് കടവന്ത്രയില്‍ ശേഖരിക്കുന്നതും.

Poornima Indrajith s helping hands to Anbodu Kochi

More in Malayalam Breaking News

Trending