Connect with us

പുലിമുരുകന് ശേഷം മോഹൻലാലും വിനു മോഹനും സഹോദരങ്ങളായി വീണ്ടും എത്തുന്നു !!!

Malayalam Breaking News

പുലിമുരുകന് ശേഷം മോഹൻലാലും വിനു മോഹനും സഹോദരങ്ങളായി വീണ്ടും എത്തുന്നു !!!

പുലിമുരുകന് ശേഷം മോഹൻലാലും വിനു മോഹനും സഹോദരങ്ങളായി വീണ്ടും എത്തുന്നു !!!

നവാഗതരായ ജിബിയും ജോജുവും സംവിധാനം നിർവഹിക്കുന്ന ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ പുലിമുരുകനിലെ സഹോദരങ്ങൾ വീണ്ടുമെത്തുന്നു. സൂപ്പർസ്റ്റാർ മോഹൻലാലിൻറെ സഹോദരനായി വിനു മോഹൻ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലൂടെ എത്തുകയാണ്. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച സഹോദരങ്ങളാണിത്.

പുത്തന്‍ പുതിയ നര്‍മ്മ ഭാവങ്ങളുമായി തൃശൂര്‍കാരന്‍ ഇട്ടിമാണി ആയി മോഹന്‍ലാല്‍ ചിത്രത്തിൽ എത്തുന്നു. ഫുൾ കോമഡി എന്റെർറ്റൈനെർ ആണ് ചിത്രം. ഹണി റോസ് ആണ് നായികയായി എത്തുന്നത്. ധർമജൻ ബോൾഗാട്ടി,ഹരീഷ് കണാരൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നി‍ർമ്മിക്കുന്നത്.

വെള്ളിമൂങ്ങ, ചാർലി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങി നിരവധി സിനിമകളിൽ അസോഷ്യേറ്റ് ആയിരുന്നു ജിബിയും ജോജുവും. ഒടിയൻ, ലൂസിഫർ, എന്നീ ചിത്രങ്ങൾ ആശീർവാദിന്റെതായി ഇറങ്ങിക്കഴിഞ്ഞു. മരക്കാർ, ബിഗ് ബ്രദർ,ഇട്ടിമാണി മെയ്ഡ് ഇൻ ചൈന തുടങ്ങിയ ചിത്രങ്ങളാണ് ആശീർവാദ് സിനിമാസ്സിൽ നിന്ന് പുറത്തിറങ്ങാൻ ഇരിക്കുന്നത്.

mohanlal and vinu mohan are again brothers in ittimaani made in china

More in Malayalam Breaking News

Trending

Recent

To Top