Malayalam Breaking News
ഏഴുദിവസം ഷൂട്ടിംഗ് കഴിഞ്ഞു ഒറ്റ പൈസ വാങ്ങാതെയാണ് ഖുശ്‌ബു ആ സൂപ്പർ ഹിറ്റ് മലയാള ചിത്രത്തിൽ നിന്നും മടങ്ങിയത് !
ഏഴുദിവസം ഷൂട്ടിംഗ് കഴിഞ്ഞു ഒറ്റ പൈസ വാങ്ങാതെയാണ് ഖുശ്‌ബു ആ സൂപ്പർ ഹിറ്റ് മലയാള ചിത്രത്തിൽ നിന്നും മടങ്ങിയത് !
By
2010 ലെ ഹിറ്റ് ചിത്രമായിരുന്നു പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് . മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനം സിനിമയെ ഹിറ്റ് ചാർട്ടിൽ എത്തിച്ചു. മമ്മൂട്ടി, ഖുശ്ബു, ഇന്നസെന്റ്, പ്രിയാമണി, സിദ്ദിഖ്,ജഗതി ശ്രീകുമാര്‍ തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു.
സിനിമയ്ക്ക് വേണ്ടി ഏഴ് ദിവസം ചെലവിട്ട ഖുശ്ബു പ്രതിഫലം വാങ്ങാതെയാണ് മടങ്ങിപ്പോയതെന്ന് രഞ്ജിത്ത് പറയുന്നു.’ഖുശ്ബുവും ഞാനും നല്ല സുഹൃത്തുക്കളാണ്. കൈയ്യൊപ്പില്‍ നല്ലൊരു വേഷം അവര്‍ ചെയ്തിരുന്നു. പ്രാഞ്ചിയേട്ടനില്‍ ഒരു വേഷമുണ്ടെന്ന് പറഞ്ഞപ്പോള്‍ ചെയ്യാന്‍ തയ്യാറായി ഖുശ്ബു വന്നു.
ഷൂട്ട് തീര്‍ന്ന ദിവസം ലൊക്കേഷനില്‍ നിന്ന് നേരെ എയര്‍പോര്‍ട്ടിലേക്ക് പോകാനിരിക്കുകയാണ് ഖുശ്ബു. ഞാന്‍ ഒരു ബ്ലാങ്ക് ചെക്ക് അവളുടെ കയ്യില്‍ നല്‍കി പറഞ്ഞു. തുക ഖുശ്ബുവിന് സ്വന്തമായി എഴുതിയെടുക്കാം, അല്ല അതിന് ബുദ്ധിമുട്ടാാണെങ്കില്‍ ഞാന്‍ എഴുതാം.
അവള്‍ ചെക്ക് ബുക്ക് വാങ്ങിച്ചിട്ട് മടക്കിയിട്ട് എന്റെ കീശയില്‍ വച്ചു പറഞ്ഞു. അത് അവിടെ ഇരിക്കട്ടെ എന്ന്. ഏഴ് ദിവസത്തോളം ഷൂട്ടിങ്ങിനായി ചെലവഴിച്ചിട്ടും അവള്‍ പ്രതിഫലമൊന്നും തന്നെ വാങ്ങിയില്ല.’
director renjith about khushbu
