Malayalam
‘വാട്ട്സ്ആപ്പ് ചാനല്‍’ ഫീച്ചറില്‍ പങ്കാളികളായി മോഹന്‍ലാലും മമ്മൂട്ടിയും
‘വാട്ട്സ്ആപ്പ് ചാനല്‍’ ഫീച്ചറില്‍ പങ്കാളികളായി മോഹന്‍ലാലും മമ്മൂട്ടിയും
മലയാളികള്‍ക്കേറെ പ്രിയങ്കരായ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇപ്പോഴിതാ ‘വാട്ട്സ്ആപ്പ് ചാനല്‍’ ഫീച്ചറില്‍ പങ്കാളികളായിരിക്കുകയാണ് ഇരുവരും. തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ ആണ് താരങ്ങള്‍ ഇക്കാര്യം അറിയിച്ചത്. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഈ ഫീച്ചറില്‍ താരങ്ങളുടെ സിനിമ അപ്ഡേറ്റുകള് ഉള്‍പ്പടെ ഉള്ളവ അറിയാന്‍ സാധിക്കും.
‘എന്റെ ഔദ്യോഗിക വാട്ട്സ്ആപ്പ് ചാനലിലേക്കുള്ള ക്ഷണം. എന്റെ ഏറ്റവും പുതിയ പ്രോജക്റ്റുകളുടെ ഇന്‍സൈഡ് സ്കൂപ്പുകള്‍ക്കായി ഫോളോ ചെയ്യൂ, സിനിമാ പ്രേമികളുടെ ഒരു വലിയ കുടുംബത്തിന്റെ ഭാഗമാകൂ’, എന്നാണ് ചാനല്‍ അവതരിപ്പിച്ച് മോഹന്‍ലാല്‍ കുറിച്ചത്.
‘എന്റെ ഔദ്യോഗിക വാട്ട്സ്ആപ്പ് ചാനലിന്റെ ലോഞ്ച് ചെയ്തതില്‍ സന്തോഷമുണ്ട്. എന്നെക്കുറിച്ചുള്ള വിവരണങ്ങളും അപ്ഡേറ്റുകളും പോസ്റ്റുചെയ്യാന്‍ ഞാന്‍ ഈ ചാനല്‍ ഉപയോഗിക്കുന്നതിനാല്‍, ചാനലിലേക്ക് നിങ്ങളെ എല്ലാവരെയും ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്’, എന്നാണ് മമ്മൂട്ടി കുറിച്ചത്.
വാട്ട്സ്ആപ്പിനുള്ളില്‍ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്സ്െ്രെകബര്മാരോട് കാര്യങ്ങള്‍ പങ്കുവയ്ക്കാനുള്ള ഒരു വണ്‍വേ ബ്രോഡ്കാസ്റ്റ് ടൂളാണ് വാട്ട്സ്ആപ്പ് ചാനല്‍. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഫീച്ചറാണിത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്െ്രെകബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്ഡേറ്റുകള് അറിയാനും സാധിക്കും.
എന്നാല്‍ മറ്റ് ഗ്രൂപ്പുകളെ പോലെ എല്ലാവര്ക്കും ഇതില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കില്ല. അഡ്മിന്മാര്ക്ക് മാത്രമാണ് അതിനുള്ള അധികാരം. ചിത്രങ്ങള്‍, വീഡിയോകള്‍, സ്റ്റിക്കറുകള്‍, പോളുകള്‍ തുടങ്ങിയവ എല്ലാം തന്നെ ചാനലില്‍ പങ്കുവയ്ക്കാനാകും. ചാനല്‍ സബ്സ്െ്രെകബ് ചെയ്ത ഒരാള്‍ക്ക് ആ ചാനലില്‍ വരുന്ന സന്ദേശങ്ങള്‍ ‘അപ്ഡേറ്റ്സ്’ എന്ന പ്രത്യേക ടാബിലാകും കാണാന്‍ സാധിക്കുക. ചാനലുകള്‍ തിരയാനുള്ള സൗകര്യവും ഇതിലുണ്ടായിരിക്കും. അതേസമയം ചാനലില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് 30 ദിവസം മാത്രമെ ആയുസ്സുള്ളൂ. 30 ദിവസത്തിന് ശേഷം അവ നീക്കം ചെയ്യപ്പെടും.
