Malayalam Breaking News
ആരാകും പിണറായി വിജയൻ , മോഹൻലാലോ മമ്മൂട്ടിയോ ? മറുപടി സംവിധായകൻ പറയും !
ആരാകും പിണറായി വിജയൻ , മോഹൻലാലോ മമ്മൂട്ടിയോ ? മറുപടി സംവിധായകൻ പറയും !
By
മോഹൻലാൽ പിണറായി വിജയനായി എത്തുന്ന കമ്രേഡ് എന്ന ചിത്രത്തിന്റെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ശ്രീകുമാർ മേനോൻ ചിത്രം സംവിധാനം ചെയ്യും എന്നാണ് വാർത്തകൾ പറന്നത്. ഇതിനെതിരെ ശ്രീകുമാർ മേനോൻ രംഗത്തും വന്നിരുന്നു.
ഒടിയൻ എന്ന ചിത്രത്തിന് മുൻപ് മോഹൻലാലിനെ നായകനാക്കി ആലോചിച്ച ഒരു പ്രൊജക്റ്റ് ആണിതെന്നും അതിന്റെ ഭാഗമായി ചില സ്കെച്ചുകൾ വരച്ചുവെന്നും അത് ആരോ പ്രഫഷണൽ എത്തിക്സ് നോക്കാതെ പ്രചരിപ്പിച്ചു എന്നുമാണ് ശ്രീകുമാർ മേനോൻ പറയുന്നത് .
സോഷ്യല്‍ മീഡിയയില്‍ ഫാന്‍ മെയ്ഡ് പോസ്റ്ററുകള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഇഷ്ടതാരങ്ങളുടെ രൂപങ്ങള്‍ രാഷ്ട്രീയനേതാക്കളുടേയും ചരിത്രപുരുഷന്മാരുടേയും ചിത്രങ്ങളുമായി സാമ്യപ്പെടുത്തിയ പോസ്റ്ററുകള്‍ ഇന്ന് സര്‍വ്വസാധാരണമാണ്.
മുന്‍പ് ഇതേ രൂപത്തില്‍ മമ്മൂട്ടിയും പ്രത്യക്ഷപ്പെട്ടിരുന്നു. ആരാണ് ഈ വിരുത് ഒപ്പിച്ചതെന്ന് അറിയില്ലെങ്കിലും സംഗതി സോഷ്യല്‍ മീഡിയയില്‍ ക്ലിക്ക് ആയി കഴിഞ്ഞു.
ദി കോംറേഡ് (സഖാവ്) എന്ന സിനിമാ പോസ്റ്ററാണ് സോഷ്യല്‍ മീഡീയയില്‍ പ്രചരിക്കുന്നത്. ഹരികൃഷ്ണന് എഴുതി വി.എ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്നു എന്ന തസിനിമ പോസ്റ്ററിലാണ് മോഹന്‍ലാലിന്റെ പിണറായി മേക്ക് ഓവര്‍. എന്നാല്‍ ഇത്തരത്തില്‍ ഒരു സിനിമ ആരും പ്രഖ്യാപിച്ചിട്ടില്ല.
മുന്‍പ് സഖാവ് പി.വി എന്ന് സിനിമ പോസ്റ്ററില്‍ മമ്മൂട്ടിയുടെ ചിത്രവും സോഷ്യല്‍ മീഡീയയില്‍ പ്രചരിപ്പിച്ചിരുന്നു. സാനി യാസ് എന്ന കലാകാരന് ആയിരുന്നു ആത് നിര്‍മ്മിച്ചത്. സോഷ്യല്‍ മീഡിയയില്‍ തന്റെ പോസ്റ്റര്‍ ഡിസൈനിങ് പ്രതിഭ കൊണ്ട് ഏറെ പ്രശസ്തനാണ് സാനിയാസ്.
മുന്‍പ് മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും ഫിദല്‍ കാസ്ട്രോ ആയി ചിത്രീകരിച്ച സാനി യാസിന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയ വൈറല്‍ ആയിരുന്നു. പോസ്റ്ററുകള്‍ കണ്ടാല്‍ ഇങ്ങനെ ഒരു ചിത്രം പുറത്തിറങ്ങിയോ എന്ന് പ്രേക്ഷകരും ചിത്രത്തിന്റെ സാധ്യതകളെ പറ്റി എഴുത്തുകാരും വരെ ആലോചിച്ചു പോകും എന്നതാണ് കാര്യം.
mohanlal and mammootty as pinarayi vijayan fan made poster
