Connect with us

ഇത് തികഞ്ഞ വഞ്ചന അല്ലെ നിർമാതാക്കൾ കാട്ടിയത് -നോവലിസ്റ്റ് ലിസി

Malayalam Breaking News

ഇത് തികഞ്ഞ വഞ്ചന അല്ലെ നിർമാതാക്കൾ കാട്ടിയത് -നോവലിസ്റ്റ് ലിസി

ഇത് തികഞ്ഞ വഞ്ചന അല്ലെ നിർമാതാക്കൾ കാട്ടിയത് -നോവലിസ്റ്റ് ലിസി

“വിലാപ്പുറങ്ങള്‍’ എന്ന തന്റെ നോവൽ താൻ അറിയാതെ സിനിമ ആക്കാൻ പോകുന്നു എന്നാണു നോവലിസ്റ്റും സാംസ്കാരിക പ്രവര്‍ത്തകയുമായ ലിസിയുടെ പരാതി .തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് താന്‍ എഴുതിയ കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും ആധാരമാക്കി ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമ നിര്‍മിക്കുന്നതെന്ന് ലിസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലിസിയുടെ പരാതി പരിഗണിച്ച തൃശൂര്‍ ജില്ലാ കോടതി താല്‍ക്കാലിക ഉത്തരവിലൂടെ സിനിമാ നിര്‍മാണം തടഞ്ഞിട്ടുണ്ട്.

നേരത്തേ ‘വിലാപ്പുറങ്ങള്‍’ സിനിമയാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് സമീപിച്ച്‌ തിരക്കഥ വാങ്ങിയ ശേഷം തികഞ്ഞ വഞ്ചനയാണ് നിര്‍മാതാക്കള്‍ നടത്തിയിരിക്കുന്നതെന്ന് ലിസി പറഞ്ഞു. 2017ല്‍ ഡേവിഡ് കാച്ചപ്പിള്ളിയും ടോം ഇമ്മട്ടി എന്ന സംവിധായകനും നിര്‍മാതാവ് ജോണി വട്ടക്കുഴിയുമാണ് വിലാപ്പുറങ്ങള്‍ സിനിമയാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത്. നോവലിലെ കാട്ടാളന്‍ പൊറിഞ്ചുവിനെ കേന്ദ്രകഥാപാത്രമാക്കി തിരക്കഥ തയ്യാറാക്കുകയും ചെയ്തു. പിന്നീട് തിരക്കഥ ഡേവിഡ് കാച്ചപ്പിള്ളിക്കും ടോം ഇമ്മട്ടിക്കും ഇ മെയില്‍ ചെയ്തുകൊടുത്തു.

ജോണി വട്ടക്കുഴിയുടെ ഡാനി പ്രൊഡക്ഷന്‍സ് കാച്ചപ്പിള്ളി പ്രൊഡക്ഷനുമായി സഹകരിച്ച്‌ കാട്ടാളന്‍ പൊറിഞ്ചു സിനിമയാക്കുമെന്നായിരുന്നു ധാരണ. 2018ല്‍ സിനിമ കേരള ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീട് സംവിധായകന്‍ ടോം ഇമ്മട്ടിയും ഡേവിഡ് കാച്ചപ്പിള്ളിയും പ്രൊജക്ടില്‍ നിന്നു പിന്മാറി. എന്നാല്‍ സിനിമയുമായി മുന്നോട്ടുപോകുമെന്ന് ഡാനി പ്രൊഡക്ഷന്‍സ് അവരെ അറിയിച്ചു.

തന്റെ നോവലിലെ അതെ കഥാപാത്രമായ കാട്ടാളന്‍ പൊറിഞ്ചു ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളുമായി അഭിലാഷ് എന്‍ ചന്ദ്രന്‍ രചിച്ചു എന്നു പറയപ്പെടുന്ന കഥയുമായിപിന്നീട് ചിത്രീകരണം തുടങ്ങിയതായി മനസ്സിലാക്കി. വക്കീല്‍ നോട്ടീസ് അയച്ചിട്ടും മറുപടി കിട്ടാതായപ്പോഴാണ് കോടതിയെ സമീപിച്ചതെന്നും ആണ് ലിസി പറയുന്നത് .

writer lissi about her novel vilaappurangal

More in Malayalam Breaking News

Trending

Recent

To Top