Malayalam Breaking News
” രണ്ടാമൂഴം ഇനിയും പ്രതീക്ഷിക്കാമോ ?” – മോഹൻലാൽ മറുപടി പറയുന്നു
” രണ്ടാമൂഴം ഇനിയും പ്രതീക്ഷിക്കാമോ ?” – മോഹൻലാൽ മറുപടി പറയുന്നു
By
” രണ്ടാമൂഴം ഇനിയും പ്രതീക്ഷിക്കാമോ ?” – മോഹൻലാൽ മറുപടി പറയുന്നു
എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാകുമോ എന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്. മോഹൻലാൽ ഏറ്റെടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം പക്ഷെ പെട്ടെന്ന് നിരാശയിലേക്ക് വഴി മാറി . നാലുവർഷം മുൻപ് എം ടി വാസുദേവൻ നായരിൽ നിന്നും തിരക്കഥ കൈപ്പറ്റിയ ശ്രീകുമാർ മേനോൻ ഓടിയന്റെ തിരക്കുകൾക്കിടയിൽ രണ്ടാമൂഴം ശ്രദ്ധിച്ചില്ല.
ആയിരം കോടി ബജറ്റിൽ ആണ് ചിത്രം പ്രഖ്യാപിച്ചത് . ഏഷ്യയിലെ തന്നെ വമ്പൻ പ്രൊജക്റ്റായി പ്രഖ്യാപിക്കപ്പെട്ട രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ടു എം ടി രംഗത്തെത്തിയതോടെ കാര്യങ്ങൾ വഷളായി. എം ടി കോടതിയെ സമീപിക്കുകയും ചെയ്തു.
The Mahabharata Randamoozham stills photos
എന്നാൽ എന്ത് വന്നാലും രണ്ടാമൂഴം സിനിമയാക്കുമെന്നു ശ്രീകുമാർ മേനോൻ പറഞ്ഞു . നിർമാതാവ് ബി ആർ ഷെട്ടിയും ചിത്രം നടക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ മോഹൻലാൽ മാത്രം സംഭവത്തിൽ പ്രതികരിച്ചിരുന്നില്ല. മോഹൻലാലിൻറെ സ്വപ്ന സിനിമയായിരുന്നു രണ്ടാമൂഴം. ഇപ്പോൾ മോഹൻലാലും രംഗത്തെത്തിയിരിക്കുകയാണ്.
ഞങ്ങൾ ഇപ്പോളും ചിത്രത്തിനായി ശ്രമിക്കുകയാണ്. അപ്പോളാണ് ചില പ്രശ്നങ്ങൾ ഉണ്ടായത്. അതൊക്കെ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രം സംഭവിക്കട്ടെ .. മോഹൻലാൽ ഒരു അഭിമുഖത്തിൽ പറയുന്നു.ഇതോടെ മോഹൻലാൽ ആരാധകർ വീണ്ടും ആവേശത്തിലായി. എന്നാൽ എം ടി സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നുള്ളതാണ് ശ്രേധേയം.
mohanlal about randamoozham
